Onam Exam Model Questions and Answers STD III Maths

August 30, 2024 - By School Pathram Academy

Onam Exam Model Questions and Answers STD III Maths 

നിർദ്ദേശങ്ങൾ

(1) ഒന്നാമത്തെ പ്രവർത്തനത്തിന് നിർബന്ധമായും ഉത്തരം എഴുതണം.

(2) 2 മുതൽ 6 വരെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു മാത്രം ഉത്തരമെഴുതിയാൽ മതി.

പ്രവർത്തനം 1 : തീപ്പെട്ടിക്കമ്പുകൾകൊണ്ടൊരു നിർമിതി

ഒരേനീളമുള്ള 12 തീപ്പെട്ടിക്കമ്പുകൾ കൊണ്ട് അമ്മു വശങ്ങൾ തുല്യമായ ഒരു ചതുരവും വശങ്ങൾ തുല്യമായ ഒരു ത്രികോണവും നിർമ്മിച്ചു. ചിത്രം നോക്കൂ.

(എ) ചതുരത്തിൻ്റെ ഒരു വശത്ത് എത്ര തീപ്പെട്ടിക്കമ്പുകൾ ഉണ്ട്?

(ബി) ത്രികോണത്തിൻ്റെ ഒരു വശത്ത് എത്ര തീപ്പെട്ടിക്കമ്പുകൾ ഉണ്ട്?ഒരേ നീളമുള്ള 24 തീപ്പെട്ടിക്കമ്പുകൾ ഉപയോഗിച്ച് വശങ്ങൾ തുല്യമായ ഒരു ചതുരവും വശങ്ങൾ തുല്യമായ ഒരു ത്രികോണവും ഉണ്ടാക്കിയാൽ

(സി) ചതുരത്തിൻ്റെ ഒരു വശത്ത് എത്ര തീപ്പെട്ടിക്കമ്പുകൾ വരും?

(ഡി) ത്രികോണത്തിൻ്റെ ഒരു വശത്ത് എത്ര തീപ്പെട്ടിക്കമ്പുകൾ വരും?

(ഇ) ചതുരവും ത്രികോണവും വരച്ചു കാണിക്കൂ.

പ്രവർത്തനം 1- ഉത്തരം

(എ) 3

(ബി) 4

(സി) 6

(ഡി) 8

(ഇ ) 8

പ്രവർത്തനം 2 : ജ്യാമിതീയ മനുഷ്യൻ

എ) ചിത്രത്തിൽ ഏതെല്ലാം രൂപങ്ങൾ ഉണ്ട്?

(ബി) രൂപങ്ങളുടെ എണ്ണം എഴുതി പട്ടിക പൂർത്തിയാക്കൂ.

പ്രവർത്തനം 2, ഉത്തരം

(A) (എ) ചതുരം, ത്രികോണം, വട്ടം

(ബി)

 

(സി) ഏറ്റവും കൂടുതലുള്ള രൂപം ഏതാണ് ?

സി) വട്ടം

(B) അടുക്കിവയ്ക്കാം

ഒരു പഴക്കടയിൽ ആപ്പിൾ അടുക്കിവച്ചിരിക്കുന്നത് നോക്കു.

ഏറ്റവും മുകളിൽ ഒരെണ്ണം, രണ്ടാമത്തെ വരിയിൽ രണ്ട്, മൂന്നാമത്തെ വരിയിൽ മുന്ന് എന്നിങ്ങനെ. എങ്കിൽ

(എ) 10-ാമത്തെ വരിയിൽ എത്ര ആപ്പിളുകളുണ്ട്?

(ബി) 10 വരിയിലും കൂടി ആകെ എത്ര ആപ്പിളുകൾ ഉണ്ട് ?

(B) ഉത്തരം :  (എ) 10  , (ബി) 55

പ്രവർത്തനം 3 : നോട്ടുകളും നാണയങ്ങളും

മനു കടയിൽനിന്ന് 50 രൂപ വിലയുള്ള 2 നോട്ടുബുക്കുകളും 40 രൂപ വിലയുള്ള ഒരു പേനയും 27 രൂപ വിലയുള്ള ഒരു ബോക്‌സും വാങ്ങി. കടക്കാരന് 500 രൂപയുടെ നോട്ടുനൽകി. ബാക്കി തുക അയാൾ താഴെ കാണിച്ചിരിക്കുന്ന തരത്തിലുള്ള നോട്ടുകളും നാണയങ്ങളും ആയിട്ടാണ് നൽകിയത്.

ചുവടെ നൽകിയിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതു.

(എ) ആകെ എത്ര രൂപയ്ക്കുള്ള സാധനങ്ങൾ ആണ് പ്രണവ് വാങ്ങിയത്?

(ബി) ബാക്കി എത്ര രൂപയാണ് കിട്ടുവാൻ ഉള്ളത്?

(സി) ബാക്കി കൊടുത്ത തുകയിൽ ഏതെല്ലാം നോട്ടുകളും നാണയങ്ങളും വരാം?

(ഡി) കുറഞ്ഞ എണ്ണം നോട്ടുകളും നാണയങ്ങളും ആണ് കൊടുത്തിരുന്നതെങ്കിൽ ആകെ എത്ര നോട്ടുകൾ? എത്ര നാണയങ്ങൾ?

 പ്രവർത്തനം 3, ഉത്തരം

(എ) 50+50+40+27=100+40+27=167

(1) 500-167=333

(സി) 3 നുറു രൂപ, 3 പത്തു രൂപ, 3 ഒരു രൂപ

(ഡി) നോട്ടുകൾ (4) നാണയങ്ങൾ (3) (200 രൂപ 100 രൂപ 20 രൂപ, 10 രൂപ

3 ഒരു രൂപ

 

പ്രവർത്തനം 4 : സംഖ്യകൾ രൂപീകരിക്കൽ

4, 5, 6, 7 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് മൂന്നക്കസംഖ്യകൾ ഉണ്ടാക്കൂ.

(എ) നിങ്ങൾ ഉണ്ടാക്കിയ ഏറ്റവും വലിയ സംഖ്യ ഏത്?

(ബി) നിങ്ങൾ ഉണ്ടാക്കിയ ഏറ്റവും ചെറിയ സംഖ്യ ഏത്?

(സി) എത്ര മൂന്നക്കസംഖ്യകൾ ഉണ്ടാക്കാം?

(ഡി) കണ്ടെത്തിയ സംഖ്യകൾ എഴുതു.

(ഇ) അവയെ ആരോഹണക്രമത്തിൽ എഴുതുക.

പ്രവർത്തനം 4 ഉത്തരം

(എ) 765    (ബി) 456  (സി ) 24

(ഡി) 456, 465, 546, 564, 645, 654 457, 475, 547, 574, 745, 754 467, 476, 674, 647, 746, 764 567, 576, 657, 675, 756, 765

(ഇ) 456, 457, 465, 467, 475, 476, 546, 547, 564, 567, 574, 576, 645, 647, 654, 657, 674, 675, 745, 746, 754, 756, 764, 765

പ്രവർത്തനം 5

(A) പാറ്റേൺ പൂർത്തിയാക്കൂ.

(എ) 105, 116, 127,…………..

(ബി) 234, 345, 456,……..

(സി) 886, 785, 684,…….

(B) കളം പൂർത്തിയാക്കു.

പ്രവർത്തനം 5 ഉത്തരം

(എ) (1) 105, 116, 127, 138,149

          (2) 234, 345, 456, 567, 678

           (3) 886, 785, 684, 583, 482

(ബി)

748

              74 പത്തുകൾ + 8 ഒന്നുകൾ            

              748 ഒന്നുകൾ 

              7 നൂറുകൾ + 48 ഒന്നുകൾ

               7 നുറുകൾ +4 പത്തുകൾ + 8 

                 ഒന്നുകൾ

പ്രവർത്തനം 6 :

നിങ്ങൾ കണ്ടുപിടിക്കു

(എ) 500 മുതൽ 600 വരെ എത്ര എണ്ണൽസംഖ്യകൾ ഉണ്ട്?

(ബി) 500 മുതൽ 600 വരെയുള്ള സംഖ്യകളിൽ അക്കങ്ങളുടെ തുക 10 വരുന്ന എത്ര സംഖ്യകൾ ഉണ്ട്?

(സി) 500 മുതൽ 600 വരെയുള്ള സംഖ്യകളിൽ അക്കങ്ങളുടെ തുക 8 വരുന്ന എത്ര സംഖ്യകൾ ഉണ്ട്?

പ്രവർത്തനം 6 ഉത്തരം

(എ) 101 (501 മുതൽ 600 വരെ 100 സംഖ്യകൾ, കൂടാതെ 500 ഉം)

( ബി) 6 (505, 514, 523, 532, 541, 550) (സി) 4 (503, 512, 521, 530)

Category: NewsStudy Room