Onam Exam Model Questions and Answers STD IX Malayalam II
Onam Exam Model Questions and Answers STD IX Malayalam II
1 മുതൽ 5 വരെ ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരമെഴുതുക
1. ‘കറുത്ത പരുത്ത മൺചുമരുകളും പുല്ലു മേഞ്ഞ മേൽപ്പുരയുമുള്ള ഒരെളിയ പർണശാല ‘എന്ന് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്?
ശ്രീനികേതനത്തെ
. സംഗീതഭവനത്തെ
. കലാഭവനത്തെ
. മ്യൂസിയത്തെ
2. കൂട്ടത്തിൽ പെടാത്തത് ഏത്?
. പുകക്കുഴൽ – പുക, കുഴൽ
. മണൽക്കൂന – മണൽ, കുന
. അകലെയകലെ – അകലെ, അകലെ
. കുലുങ്ങിക്കുലുങ്ങി – കുലുങ്ങി, കുലുങ്ങി
3. അറിവില്ലായ്മയുടെ ഭാരക്കുറവിൽ പറക്കുന്ന അപ്പൂപ്പൻ താടിയുടെ ശ്രമം ധീരമായി മാറുന്നതിന് കാരണം?
. വലിയ തണൽമരമായി മാറുന്നതുകൊണ്ട്
. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് സ്വന്തം വഴിയിൽ മുന്നേറുന്ന തുകൊണ്ട്
. വിത്തിനെയും കൊണ്ട് പറക്കുന്നതുകൊണ്ട്
. പക്ഷിയല്ലെങ്കിലും പറക്കുന്നതുകൊണ്ട്
4. അർബാബ്! എൻ്റെ ഉമ്മ തന്നയച്ച മീൻ അച്ചാർ. എൻ്റെ സൈനു വിൻ്റെ നാരങ്ങാ അച്ചാർ… എൻ്റെ ചങ്കുപൊള്ളിപ്പോയി. ചങ്കുപൊള്ളിപ്പോയി എന്ന പ്രയോഗം സൂചിപ്പിക്കുന്ന മാന സികാവസ്‌ഥ?
. ജീവിതത്തെക്കുറിച്ചുള്ള നിരാശ
. ഹ്യദയമിടിപ്പ് കൂടിയത്
. മനസ്സ് അസ്വസ്‌ഥമായത്
. മനസ്സിനേറ്റ ആഘാതം
5. കാളവണ്ടിച്ചക്രങ്ങളുടെ പാടുകൾ പതിഞ്ഞുകുഴിഞ്ഞും ചേടിമണ്ണ് മൂടിയും കിടക്കുന്ന ജരാനരബാധിച്ച ആ പടുകിഴവൻ പാത അടിവരയിട്ട ഭാഗം സൂചിപ്പിക്കുന്ന ആശയം?
. കാളവണ്ടി മാത്രം ഓടുന്ന പാത
. കുന്നും കുഴിയും നിറഞ്ഞ പാത
. കാലപ്പഴക്കംചെന്ന പഴയൊരു പാത
. പ്രശാന്തമായ പാത
Answer
1 കലാഭവനത്തെ
2. അകലെയകലെ – അകലെ അകലെ
3. സ്വന്തം ശക്തി തിരിച്ചറിഞ്ഞ് സ്വന്തം വഴിയിൽ മുന്നേറുന്ന തുകൊണ്ട്
. 4. മനസ്സിനേറ്റ ആഘാതം
5. കാലപ്പഴക്കംചെന്ന പഴയൊരു പാത
6 മുതൽ 8 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് രണ്ടോ മൂന്നോ വാക്യ ങ്ങളിൽ ഉത്തരമെഴുതുക. (2×2-4)
6. ‘നീളൻപാതകൾ നഗരം വിട്ടൊഴിയുന്നത് ഞാനറിഞ്ഞു’ നഗരവും കടന്ന് തങ്ങളുടെ വാഹനം സഞ്ചരിക്കുന്നത് നജീബ് തിരിച്ചറിഞ്ഞതെങ്ങനെ?
7. അപ്പൂപ്പൻതാടി സ്മാരകമായി മാറുന്നതെങ്ങനെ?
8. അർഥവ്യത്യാസംവരാതെ രണ്ടു വാക്യമാക്കുക.വിമാനത്തിൽ നിന്ന് കിട്ടിയ എന്തൊക്കെയോ ആഹാരങ്ങൾ കഴിക്കേണ്ടവിധം നിശ്ചയമില്ലാതിരുന്നതിനാൽ കഴിക്കാനും പറ്റിയില്ല. “
Answer
6 നഗരത്തിന്റെ പ്രഭാപൂരം പതിയെ അസ്‌തമിച്ചു അവരെ കടന്നുപൊയ്ക്കെക്കൊണ്ടിരുന്ന വാഹനങ്ങളുടെ എണ്ണം കുറ ഞ്ഞു. വെളിച്ചമെന്നത് തെരുവിൽ ഇടയ്ക്കിടെ തെളിയുന്ന നിയോൺ വെളിച്ചം മാത്രമായി നഗരം കടന്നുപോയി എന്ന് നജീബ് വാഹനത്തിലിരുന്ന് തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്.
7.അപ്പൂപ്പൻതാടി താൻ ചെന്നുവീഴുന്നിടത്ത് പുതിയൊരു മരമായി വളർന്നുവന്ന് അതിൽനിന്ന് നിരവധി അപ്പുപ്പൻ താടികൾ ഉണ്ടാകുന്നു. അങ്ങനെ കാലത്തെ അതിജീവിച്ച് സ്‌മാരകമായി മാറുന്നു.
8. വിമാനത്തിൽ നിന്ന് കിട്ടിയ എന്തൊക്കെയോ ആഹാരങ്ങൾ കഴിക്കേണ്ടവിധം നിശ്ചയമില്ലായിരുന്നു. അതിനാൽ കഴിക്കാൻ പറ്റിയില്ല
9 മുതൽ 14 വരെ ചോദ്യങ്ങളിൽ 5 എണ്ണത്തിന് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക.
9. ‘ഇവിടത്തെ ചില ഗ്രാമമൂലകളിൽ വന്നുചേരുമ്പോൾ നാം മലയാളത്തെ അനുസ്‌മരിക്കുകയല്ല, അനുഭവിക്കുക തന്നെ ചെയ്യുന്നു’ (ശാന്തിനികേതനം) ബംഗാളിലെ കാഴ്ച്‌ചകൾ എസ്.കെ. പൊറ്റെക്കാട്ടിൻ്റെ ഉള്ളിൽ സ്വന്തം നാടിന്റെ ഓർമകൾ ഉണർത്തിയത് എങ്ങനെ?
10. അപ്പൂപ്പൻതാടിയുടെ യാത്രയെ മഹത്തായ ജീവിതയാ ത്രയായി ആവിഷ്‌കരിക്കുകയാണോ കവി? നിങ്ങളുടെ അഭി പ്രായം കൂടി ഉൾപ്പെടുത്തി കുറിപ്പ് തയാറാക്കുക.
11. ‘ഞാൻ മോഹിച്ചതരം, ഞാൻ സ്വപ്‌നംകണ്ടതരം ഒരു ഗൾഫി ലേക്കല്ല എൻ്റെ ഈ യാത്ര നീളുന്നത് എന്നൊരു തോന്നൽ. വെറുതേ ഒരു തോന്നൽ. (മണൽക്കൂനകൾക്കിടയിലൂടെ) ഇങ്ങനെ ഒരു തോന്നലിനിടയാക്കിയ എന്തെല്ലാം അനു
ഭവങ്ങളാണ് നജീബിന് ഉണ്ടായത് ? നോവൽഭാഗം വിലയി രുത്തി കുറിപ്പെഴുതുക.
12. “നമുക്കു ശാന്തിനികേതനത്തിലേക്ക് പതുക്കെ യാത്ര തുടരാം. പാതയുടെ ഇരുപാടും കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന നെൽപ്പാടങ്ങളിൽ കറുത്ത പുള്ളി കൾപോലെ തോന്നുന്ന പുല്ലുമാടങ്ങളിൽനിന്ന്, അത്താഴ മൊരുക്കുന്നതിൻ്റെ പുക, നേരിയ ചുരുളുകളായി മേഘബാധ യില്ലാത്ത മാനത്തിലേക്കുയർന്നുകൊണ്ടിരിക്കുന്നു”“
കറുത്ത പരുത്ത മൺചുമരുകളും പുല്ലുമേഞ്ഞ മേൽ പുരയുമുള്ള ഒരെളിയ പർണ്ണശാലയാണ് വിശ്രുതമായ കലാഭവനം” എസ്. കെ. പൊറ്റെക്കാട്ടിൻ്റെ യാത്രാവിവരണത്തിൻ്റെ സവിശേ ഷതകൾ ശാന്തിനികേതനം എന്ന പാഠഭാഗത്തെ അടിസ്‌ഥാന മാക്കി വിലയിരുത്തുക.
13. . പേമഴക്കാലത്ത് സ്വാദുവാമിത്തരി സോദരർക്കൊത്താസ്വദിക്ക നല്ലൂ . രാവുപകൽ സന്ധ്യയുഷസ്സില്ലാതെ വേലയെടുത്തേ മരിച്ചുപോകും വംശം എന്ന കവിതയിലെ ഉറുമ്പിലൂടെ കവയിത്രി നമുക്ക് നൽകുന്ന ജീവിതപാഠങ്ങൾ എന്തെല്ലാം?
14. ‘സഹനത്തിൻ്റെയും വേദനയുടെയും ആഴങ്ങളിൽ പിട യുമ്പോഴും പ്രസാദാത്‌മകതയുടെ തെളിച്ചങ്ങൾ ആടു ജീവിതത്തിൽ കാണാൻ കഴിയുന്നുണ്ടോ?’ നോവൽഭാഗം വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answer
9. ബംഗാളിലെ ഗ്രാമങ്ങളിൽ കേരളത്തിന്റെ പ്രക്യതിഭംഗി പ്രതിഫ ലിച്ചുകാണുന്നുവെന്നാണ് എസ്.കെ. പൊറ്റെക്കാട്ട് പറയുന്നത്. ഇടതിങ്ങിയ തെങ്ങിൻതോപ്പുകളുടെ പച്ചവർണ്ണപ്പകിട്ടോ കുന്നിൻനിരകളുടെ നിശ്ചലമായ പശ്ചാത്തലങ്ങളോ ബംഗാളിലെ ഉൾനാടുകളെ അനുഗ്രഹിച്ചിട്ടില്ലെങ്കിലും മറ്റു രീതിയിൽ കേരളത്തിലെ ഉൾനാടുകളോട് ബംഗാളിലെ ഗ്രാമങ്ങൾക്ക് അത്ഭുതകരമായ സാമ്യമുണ്ട് അങ്ങിങ്ങായി തെങ്ങുകളും താലവൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന പറമ്പുകൾ, മുളങ്കൂട്ടം തെറിച്ചുനിൽക്കുന്ന മതിലുകൾ, വാഴത്തോട്ടങ്ങൾ, പച്ചക്കറിവളപ്പുകൾ, ആൽത്തറകൾ, ആമ്പൽക്കുളങ്ങൾ ഇവയൊക്കെ ഭംഗിയിൽ നിരത്തിവച്ച ഇവിടത്തെ ചില ഗ്രാമ മൂലകളിൽ വന്നുചേരുമ്പോൾ നാം മലയാളത്തെ അനുഭവിക്കുന്നുവെന്ന് പൊറ്റെക്കാട്ട് പറയുന്നു. പരന്ന നെൽപ്പാടങ്ങളുടെ കരയിൽ കാണുന്ന പുല്ലുമേഞ്ഞ കർഷകക്കുടിലുകൾ മലയാളക്കരയിൽ നിന്ന് ഇറക്കുമതി ചെയ്തതാണോ എന്നു തോന്നും. ആ മാതൃകയിലുള്ള പുല്ലു മാടങ്ങൾ കേരളത്തിലും ബംഗാളിലുമല്ലാതെ ഇന്ത്യയിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല ബംഗാളിലെ ഈ കാഴ്‌ച കൾ സ്വന്തംനാടിനെ ഓർമിപ്പിച്ചത് ഇങ്ങനെയാണ്.
10.അപ്പൂപ്പൻതാടിയുടെ യാത്ര വിനീതമായ ശ്രമമാണെങ്കിലും മഹ ത്തായ ജീവിതയാത്രയാണത്. അത് പറക്കുന്നത് വിത്തിനെ ചേർത്തുപിടിച്ചുകൊണ്ടാണ്. ആ വിത്തിനെ അനുകൂല സ്ഥലത്ത് എത്തിക്കാനാണ് ധീരമായ പറക്കൽ. ‘മഹത്തായ യാത്രകൾ ആരംഭിക്കുന്നത് ഒരു ചുവടുവയ്‌പിൽനിന്നാണ്’ എന്ന പഴ മൊഴി ഇവിടെ ഓർക്കാം. നാളെ വലിയൊരു മരമായിത്തീരാ വുന്ന വിത്തും വഹിച്ചുകൊണ്ടാണ് അപ്പൂപ്പൻതാടി പറന്നു പോകുന്നത്. ഏതു ലളിതസാഹചര്യത്തിൽ ജനിച്ചുവളർന്ന വർക്കും ഉയരത്തിൽ പറക്കാനും ലക്ഷ്യത്തിലെത്തിച്ചേരാ നും സാധിക്കുമെന്ന് അപ്പൂപ്പൻതാടി നമ്മെ പഠിപ്പിക്കുന്നു. അപ്പൂപ്പൻതാടിയുടെ യാത്രയെ ആരും ഗൗരവമായി പരി ഗണിക്കാറില്ല. എന്നാൽ അത് വീണുപോകുന്നിടത്ത് ആരുമറി യാതെ ഒരു മരം സ്‌മാരകമായി ഉയർന്നുവന്നേക്കും എന്ന് കവി സൂചിപ്പിക്കുന്നു. മഹത്തായ കർമ്മങ്ങൾക്ക് തുടർച്ചയുണ്ട്.
ഇന്നു ചെയ്യുന്ന കർമ്മങ്ങളാണ് ഭാവിയെ രൂപപ്പെടുത്തുന്ന ത് അപ്പുപ്പൻതാടിയുടെ ധീരവും ലളിതവുമായ യാത്രയാണ് മരത്തിൻ്റെ വളർച്ചയിലേക്ക് നയിക്കുന്നത്. മനുഷ്യന്റെ ജീവി തയാത്രയുടെ പ്രതീകമായിട്ടാണ് അപ്പൂപ്പൻതാടിയെ കവി അവതരിപ്പിക്കുന്നത്.
11. ജീവിതം കരുപ്പിടിപ്പിക്കാനായി ഗൾഫിലേക്ക് വണ്ടികയറിയ നജീബ് സുഖകരമായൊരു ഗൾഫ്‌ജീവിതമാണ് സ്വപ്‌നം കണ്ടത് ഗൾഫിലെ വിമാനത്താവളത്തിൽ ഏറെനേരം കാത്തു നിന്നിട്ടാണ് നജീബിനെ കുട്ടിക്കൊണ്ടുപോകാൻ അർബാബ് എത്തിയത്. അർബാബിൻ്റെ പെരുമാറ്റം വളരെ ക്രൂരമായി രുന്നെങ്കിലും നല്ലൊരു ജോലി സ്വപ്‌നം കണ്ടിരുന്ന നജീബും ഹക്കീമും എല്ലാം ക്ഷമിച്ചു പുല്ലുകെട്ടുകളും ചാക്കുകെട്ടുക ളും നിറഞ്ഞ വണ്ടിയിൽ മാടുകളെ കൊണ്ടുപോകുന്നതു പോലെ അവരെ കൊണ്ടുപോയി. നഗരവും തെരുവുകളും പിന്നിട്ട് മണിക്കൂറുകൾ നീണ്ട യാത്ര വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിട്ടും അവർക്ക് ഒരുതുള്ളി വെള്ളംപോലും നൽകാൻ അർബാബ് തയാറായില്ല വെളിച്ചമില്ലാത്ത മൺ പാതയിലൂടെ ഏറെദൂരം പോയപ്പോൾ ഒരു ഭീതി നജീബിനെ പിടികൂടാൻ തുടങ്ങി. താൻ മോഹിച്ചതരം ജോലിയല്ല തന്നെ കാത്തിരിക്കുന്നതെന്നും ആരിൽനിന്നൊക്കെയോ മുൻപു കേട്ടറിഞ്ഞതുപോലെ സുഖകരമായിരിക്കില്ല തങ്ങളുടെ ഗൾഫ് ജീവിതം എന്നും നജീബിന് തോന്നിയത് അപ്പോഴാണ്.
12. താൻ സഞ്ചരിച്ച പ്രദേശങ്ങളിലൂടെ വായനക്കാരെയും കൂട്ടിക്കൊണ്ടുപോകുന്ന അവതരണരീതിയാണ് എസ് കെ. പൊറ്റെക്കാട്ട് സ്വീകരിച്ചിരിക്കുന്നത്. ആ നാടുകളിലെ മനു ഷ്യർ, അവിടുത്തെ കാഴ്‌ചകൾ, ചരിത്രം, സംസ്‌കാരം ആചാ രം എന്നിവയൊക്കെ നേരിട്ട് കണ്ടറിയുന്ന പ്രതീതിയാണ് വായ നക്കാർക്ക് ഉണ്ടാവുക.ശാന്തിനി കേതനത്തെയും ടാഗോറിനെയും അറിയാനു ള്ള യാത്രയാണ് എസ്.കെ. നടത്തിയത്. ആ യാത്രയിലെ പ്രക്യതിദ്യശ്യങ്ങൾ ഓരോന്നായി എസ് കെ. വാക്കുകൾ കൊണ്ട് ഒരു ചിത്രംപോലെ വരച്ചിടുന്നുണ്ട്. ഇതിന് സമാന മായ കേരളീയദ്യശ്യങ്ങളും അദ്ദേഹം ഓർത്തെടുക്കുന്നു. പ്രകൃതികാഴ്‌ചകളിൽ മനംമയങ്ങിപ്പോകുന്ന ഒരു പ്രകൃതിസ്നേ ഹിയെ ഈ ഭാഗത്തൊക്കെ നമുക്ക് കാണാം അതേപോലെ സൂക്ഷ്‌മമായ നിരീക്ഷണപാടവവും. താൻ കണ്ടതൊക്കെയും ലളിതമായ ഭാഷയിൽ രസകരമായി അവതരിപ്പിക്കുകയാണ് എഴുത്തുകാരൻ.
13. വിശപ്പുകൊണ്ട് വലഞ്ഞ ഉറുമ്പ് അടുപ്പീൻപാതകത്തിൽ തെറിച്ച തേങ്ങാത്തരിയുമായി തൻ്റെ കൂട്ടിലേക്കു പോകുന്ന കാഴ്‌ചയാ ണ് വംശം എന്ന കവിതയിൽ കവയിത്രി അവതരിപ്പിക്കുന്നത്. പ്രാതലിനുള്ള ഭക്ഷണം തേടിയാണ് ഉറുമ്പ് എത്തിയത്. തേങ്ങാത്തരി കിട്ടിയപ്പോൾ വിശപ്പുണ്ടെങ്കിലും അതൊന്ന് രുചിച്ചുപോലും നോക്കാതെ തൻ്റെ സോദരർക്കൊപ്പം പങ്കിട്ടുകഴിക്കാൻ അത് കൂട്ടിലേക്ക് കൊണ്ടുപോവുകയാണ്. രാത്രിയെന്നോ പകലെന്നോ സന്ധ്യയെന്നോ പ്രഭാതമെന്നോ വ്യത്യാസമില്ലാതെ ഉറുമ്പ് വേലയെടുക്കുന്നതും കവിതയിൽ തെളിയുന്നു. ഉറുമ്പിൻ്റെ സ്വാർത്ഥതയില്ലാത്ത സ്നേഹവും സോദരരോടുള്ള കരുതലും രാപകലില്ലാത്ത അധ്വാനവും നമുക്ക് മാതൃകയാണ്.
14. ശോഭനമായ ഭാവി സ്വപനംകണ്ട് ഗൾഫിലേക്ക് എത്തിയതാണ് നജീബും ഹക്കീമും. ജോലിസ്‌ഥലത്തേക്ക് അർബാബിനൊപ്പം യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായി നജീബ് വിവരിക്കുന്നുണ്ട്. അർബാബിൻറെ കഠിനമായ ശകാരത്തിൽ ഭയന്നുപോയെങ്കിലും ശുഭപ്രതീക്ഷയുമായി അവർ യാത്ര
തുടങ്ങുന്നു. വിശപ്പും ദാഹവുംകൊണ്ട് വലഞ്ഞെങ്കിലും ഒന്നും മിണ്ടാതെ എല്ലാം സഹിച്ചിരിക്കുന്നത് നല്ലൊരു ജീവിതം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മണിക്കൂറുകൾ നീണ്ട യാത്ര യ്ക്കിടയിൽ നഗരം കടന്ന് വെളിച്ചമില്ലാത്ത ഇടങ്ങളിലൂടെ, മണൽക്കാടുകളിലൂടെ, മൺപാതകളിലൂടെയൊക്കെ ആ വാഹനം യാത്ര ചെയ്യുന്നു അപ്പോൾ അകാരണമായ ഒരു ഭീതി നജീബിന്റെ മനസ്സിലൂടെ കടന്നുപോകുന്നുണ്ട്. സ്വപ്നം കണ്ടതരം ജീവിതത്തിലേക്കല്ല ആ യാത്ര എന്ന് അയാൾക്ക് തോന്നുന്നുണ്ട്. എന്നിട്ടും പ്രതീക്ഷ കൈവിടാതെ നജീബ് നിലകൊള്ളുന്നു സ്വന്തം അർബാബിൻ്റെ ഒപ്പമാണ് തങ്ങൾ യാത്ര ചെയ്യുന്നത് എന്നും അദ്ദേഹത്തിന്റെ കൈയിൽ തങ്ങളുടെ ജീവിതം ശോഭനവും സുരക്ഷിതവുമാണ് എന്നും നജീബ് കരുതുന്നു. ആ പ്രതീക്ഷയിൽ നജീബ് ഉറങ്ങുന്നു. വണ്ടിയുടെ കുലുക്കവും ഇരമ്പലും അയാളുടെ ഉറക്കത്തിന് താരാട്ടായിമാറുന്നു.
15 മുതൽ 17 വരെ ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരമെഴുതുക.
15. ശാന്തിനികേതനം എന്ന യാത്രാനുഭവം പരിചയപ്പെട്ടല്ലോ. നിങ്ങൾ നടത്തിയ യാത്രയിലെ മറക്കാനാവാത്ത ഒരനുഭവം പങ്കുവയ്ക്കുക.
16. ‘മണൽക്കൂനകൾക്കിടയിലൂടെ’ എന്ന നോവൽഭാഗത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസജീവിതത്തിൻ്റെ അകവും പുറവും എന്ന വിഷയത്തിൽ ഉപന്യാസം തയാറാക്കുക.
17. കവിത വായിച്ച് ആസ്വാദനം തയാറാക്കുക.
ഒന്ന്, രണ്ട്, മൂന്ന്
പിന്നെയും തൻ ചെറുവിരൽ തൊട്ടെണ്ണി ഒന്നു രണ്ടു മൂന്നെന്നാ വയോധിക അപ്പുകവണ്ടിക്കുള്ളിലിരിപ്പവ- രത്ഭുതപരിഹാസഭരിതരായ് പുഞ്ചിരിയൊട്ടടക്കി പട്ടാളക്കാർ വെൺചിരിയാൽ പതഞ്ഞു യുവതികൾ ഏറ്റുചൊല്ലി വയസ്സനൊരാളെൻ കൂട്ടരേ ദയ ചെയ്‌തു ചിരിക്കൊലാ അമ്മയായ് ഭാഗ്യംകെട്ടൊരിമാന്യയാം
ഭർത്താവുഞാൻ പോയമാസമിവളുടെയാൺമക്കൾ പോരിലൊന്നൊന്നായ് വീണുപോയ് മൂവരും ഞാൻതുനിവി, തിവളെയടുത്തൊരു ഭ്രാന്തശാലയിൽ കൊണ്ടുപോയാക്കുവാൻ അമ്മുറി മൗനരംഗമാ, യൊന്നുതൊ- ട്ടമ്മ പിന്നെയുമെണ്ണീത്തുടങ്ങിനാൾ
വൈലോപ്പിള്ളി ശ്രീധരമേനോൻ
Answer
15. കഴിഞ്ഞ വേനലവധിക്കാലത്ത് ഞങ്ങൾ മൂന്നാറിലേക്ക് നടത്തിയ യാത്ര ഒരിക്കലും മറെക്കാനാവില്ല. അച്‌ഛൻ്റെയും അമ്മയുടെയും അടുത്ത ബന്ധുക്കളും കുടുംബവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു. രാവിലെ 9 മണിയായപ്പോൾ ഞങ്ങൾ മൂന്നാറിലെത്തി.
മഞ്ഞിൻ്റെ പുതപ്പുനീക്കി പുറത്തുകടക്കുന്ന മലനിരകൾ. സൂര്യവെളിച്ചം വീണ് ചുവന്നുതുടുത്ത കവിളുകളുമായി ചിരിക്കുന്ന പൂവുകൾ വഴിക്കിരുവശവും കാഴ്ചയൊരുക്കി നിന്നിരുന്നു. തേയിലക്കാടുകൾ മേഘക്കൂട്ടങ്ങൾക്കടിയി ലൊളിച്ചതുപോലെ മഞ്ഞുമൂടിക്കിടന്നിരുന്നു മൂന്നാർ ടൗണി ലെത്തി പ്രഭാതഭക്ഷണം കഴിച്ചു. പിന്നെ ഞങ്ങൾ മൂന്നാർ തേയിലക്കാടുകൾക്കിടയിലൂടെ യാത്ര തുടർന്നു, വരയാടുകളുള്ള ഇരവികുളത്തേക്ക് ക്യൂ നിന്ന് ടിക്കറ്റെടുത്ത് വനംവകുപ്പിൻ്റെ വാഹനത്തിൽ കുന്നിലേക്ക് യാത്രയായി. ഇടയ്ക്കിടെ പുല്ലുമേയുന്ന വരയാ ടുകളെ കണ്ടു. വാഹനത്തിൽ നിന്നിറങ്ങി കുന്നിൻപുറത്തു നിന്ന് താഴെയുള്ള കാഴ്‌ചകൾ കണ്ടു. ‘പ്രകൃതി എത്രമാത്രം മനോഹരക്കാഴ്ചകളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്. ഇതെല്ലാം കാണാതെ ജീവിക്കാനായി നെട്ടോട്ടമോടുകയാണ് നമ്മൾ’ എന്ന് അച്‌ഛൻ പറഞ്ഞപ്പോൾ അത് ശരിയാണെ ന്നെനിക്കും തോന്നി. ഉച്ചതിരിഞ്ഞ് തടാകത്തിലൂടെ ബോട്ടു യാത്രയും കഴിഞ്ഞ് വൈകുന്നേരം തിരികെപ്പോരുമ്പോഴും മൂന്നാറിലെ കാഴ്ചകൾ എൻ്റെ മനസ്സിൽ തങ്ങിനില്ക്കുകയായിരുന്നു.
16. പല കാരണങ്ങളാൽ ലോകത്തിൻ്റെ പല കോണുകളിലേക്ക് പോകേണ്ടിവന്നവരുണ്ട്. അത് ഭേദപ്പെട്ട ജോലിയും കൂലിയും തേടിയാവാം, കുടിയേറ്റമാകാം. മലയാളികളെ സംബന്ധിച്ചി ടത്തോളം പ്രവാസി ജീവിതം ഇതിൽ ആദ്യത്തേതുമായി ബന്ധപ്പെട്ടതാണ്. മലയാളികളുടെ തൊഴിൽതേടിയുള്ള പ്രവാ സിജീവിതം വ്യാപകമാകുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ഗൾഫിലേക്കുള്ള കുടിയേറ്റം ആരംഭിച്ചതോടെയാണ് കേരളം പ്രവാസികളുടെ ജന്മനാടായി മാറിയത്.
കേരളത്തിൻ്റെ സമ്പദ്‌വ്യവസ്‌ഥയിൽ പ്രവാസികൾ ചെലു ത്തുന്ന സ്വാധീനം നിർണായകമാണ്. കേരളം അഭിമാന ത്തോടെ ഉയർത്തിക്കാട്ടുന്ന നേട്ടങ്ങളുടെയൊക്കെ പിറകിൽ വിദേശമലയാളികളുടെ വിയർപ്പും സ്വപ്‌നവുമുണ്ട്. എന്നിട്ടും അവർക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല. മാത്രമല്ല പ്രവാസികളുടെ ജീവിതത്തിൻ്റെ യഥാർഥ അവസ്ഥ അതിനുമൊക്കെയപ്പുറമാണ്. സമ്പന്നതയുടെ പുറംപ കിട്ടിനപ്പുറം സ്വന്തം ആവാസവ്യവസ്‌ഥയിൽ നിന്ന് മറ്റൊരു അപരിചിതലോകത്തേക്ക് പറിച്ചെറിയപ്പെടുന്നവൻ്റെ നൊമ്പരമാണത്. ഭൗതികമായ കാഴ്‌ചപ്പാടുകളോടൊപ്പം വ്യത്യസ്ത മായ സംസ്കാരം, ശീലങ്ങൾ, മൂല്യങ്ങൾ, ഭാഷ തുടങ്ങി യവയെല്ലാം നിലനിൽക്കുന്ന ഒരു പ്രദേശത്ത് ജീവിക്കേണ്ടി വരുന്നവൻ്റെ ധർമ്മസങ്കടമാണത്. നാടിനെക്കുറിച്ചും വീടിനെക്കുറിച്ചുമെല്ലാമുള്ള ചിന്തകൾ നിരന്തരമായി അയാളെ വേട്ടയാടിക്കൊണ്ടിരിക്കും. വികാരവിചാരങ്ങൾ ഉള്ളിലൊ തുക്കുന്ന, തണൽപോലും ഒരു സ്വപ്‌നമായി തീരുന്നവൻ്റെ മുഖമാണ് യഥാർഥത്തിൽ പ്രവാസിയുടേത്.
17.യുദ്ധത്തിൻ്റെ അനന്തരഫലം ഹ്യദയത്തിൽ തട്ടുംവിധം രചിച്ച ഒരു കവിതയാണ് വൈലോപ്പിള്ളിയുടെ ഒന്ന് രണ്ട് മൂന്ന്. ഒരു വ്യദ്ധമാതാവിൻ്റെയും പിതാവിൻ്റെയും സങ്കടം ഈ കവിതയിലാകെ നിറഞ്ഞുനിൽക്കുന്നു. അവരുടെ മൂന്ന് ആൺമക്കളും യുദ്ധത്തിൽ മരണമടഞ്ഞു. മക്കളുടെ നഷ്ടം തകർത്തുകളഞ്ഞത് ആ അമ്മയുടെ സമനിലയാണ്. ഒരുതീവണ്ടിമുറിയുടെ പശ്ചാത്തലത്തിലാണ് കവിത രചിച്ചിരിക്കുന്നത്. ഒരു വ്യദ്ധയായ സ്ത്രീയും അവരുടെ ഭർത്താവും കുറച്ചു ചെറുപ്പക്കാരായ പട്ടാളക്കാരും യുവതികളുമാണ് തീവണ്ടിമുറിയിലുള്ളത്. യാത്രയിലുട നീളം വൃദ്ധ തന്റെ ചെറുവിരൽ തൊട്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിക്കൊണ്ടിരിക്കുന്നു. അവരുടെ ആ പ്രവൃത്തി കണ്ട് ചിരിച്ച പട്ടാളക്കാരായ യാത്രക്കാരോടും യുവതികളോടും തങ്ങളുടെ മക്കൾ മൂവരും യുദ്ധത്തിൽ മരിച്ചതും ആ ദുഃഖം താങ്ങാനാവാതെ വ്യദ്ധ ഭ്രാന്തിയായി മാറിയതും അയാൾ പറയുന്നു. ഞാനിവളെ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെന്നും അയാൾ കൂട്ടിച്ചേർത്തു. തൽക്ഷണം തീവണ്ടി മുറിയാകെ നിശ്ശബ്ദമായി. വ്യദ്ധ പിന്നെയും എണ്ണൽ തുടർന്നു. യുദ്ധം എങ്ങനെ സാധാരണക്കാരായ ആളുകളെ ബാധിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ കവിത