Onam Exam Model Questions and Answers STD V Maths

August 27, 2024 - By School Pathram Academy

ഗണിതം

പ്രവർത്തനം 1

5, 4, 7, 0 എന്നീ അക്കങ്ങൾ എടുക്കുക.

A) ഈ സംഖ്യകൾ ആവർത്തിക്കാതെ വരുന്ന എത്ര നാലക്ക സംഖ്യകൾ ഉണ്ട് ?

B) ഈ സംഖ്യകൾ ആവർത്തിക്കാതെ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ കണ്ടെത്തുക.

C) ഈ സംഖ്യകൾ ആവർത്തിക്കാതെ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ കണ്ടെത്തുക.

Answer

പ്രവർത്തനം 1

A) 18

B) 7540

C) 4057

പ്രവർത്തനം 2

A) ഒരേ നിരയിലെ സംഖ്യകളെ 4 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ട്‌ടങ്ങൾ തമ്മിൽ ഉള്ള ബന്ധം കണ്ട ത്തുക. ഒരേ വരിയിലോ?

B) 9-ാം വരിയിലെ സംഖ്യകൾ ഏതെല്ലാം?

C) 8-ാം വരിയിലെയും, 11-ാം വരിയിലെയും മൂന്നാമത്തെ സംഖ്യകളുടെ വ്യത്യാസം എത്ര?

Answer

പ്രവർത്തനം 3

A) ഒരേ നിരയിലെ സംഖ്യകളെ 4 കൊണ്ട് ഹരിക്കുമ്പോൾ ഒരേ ശിഷ്ട‌മാണ് ലഭിക്കുന്നത്. ഒരേ വരിയിലെ സംഖ്യ കളെ ഹരിക്കുമ്പോൾ ശിഷ്ട‌ം പൂജ്യത്തിൽ നിന്ന് ഒന്ന് വീതം കൂടി 3ൽ എത്തിച്ചേരുന്നു. ഈ ശിഷ്ടങ്ങളാണ് ആദ്യത്തെ വരി

B) 32 33 34 35

C) 8-ാം വരിയിലെ 3-ാമത്തെ സംഖ്യ = 30 11-ാം വരിയിലെ 3-ാം മത്തെ സംഖ്യ = 42 വ്യത്യാസം = 42 -30 = 12.

പ്രവർത്തനം 3

പൂരിപ്പിക്കുക.

പ്രവർത്തനം മൂന്ന് – Answer

2 ഒന്ന് 3 പത്ത് 7 നൂറ് 6 ആയിരം 5 പതിനായിരം

പ്രവർത്തനം 4

A) 193നെ 8 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടം ?

B) 195നെ 8 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്‌ടമോ?

C) 8 കൊണ്ട് പൂർണമായി ഹരിക്കാൻ 193 നോട് ഏറ്റവും ചെറിയ ഏതു സംഖ്യ കൂട്ടണം?

പ്രവർത്തനം 4- Answer 

പ്രവർത്തനം 5

ചുവടെ കൊടുത്തിരിക്കുന്ന ഗുണനക്രിയകൾക്ക് ഉത്തരം കണ്ടെത്തൂ.

A) i) 17 x 18 ii) 323 x 27

B) 12 x 16 = 192 ആണ്. ഇതുപയോഗിച്ച് ചുവടെയു ള്ളവ മനക്കണക്കായി ചെയ്യുക.

i) 12 x 17 =

ii) 13 x 16 =

പ്രവർത്തനം 5 Answer 

A) i) 306

ii) 8721

B) i) 12 x 17-192+12=204

ii) 13 x 16192+16208

പ്രവർത്തനം 6

A) 4 സെ. മീ നീളം വശമായി വരുന്ന ഒരു സമചതുരം വരയ്ക്കുക.

B) അതിൽ ചുവടെ കൊടുത്തിരിക്കുന്ന ചിത്രം രൂപീകരിക്കുക.

പ്രവർത്തനം 6

A) ആദ്യം സ്കെയിൽ ഉപയോഗിച്ച് 4 സെ. മീ നീളമുള്ള താഴത്തെ വശം വരയ്ക്കുക. ഈ വരയുടെ രണ്ടറ്റ ത്തുനിന്നും മട്ടം ഉപയോഗിച്ച് മുകളിലേക്ക് 4-സെ. മീ. വരയ്ക്കുക. ഈ വരകളുടെ മുകളിലത്തെ അറ്റങ്ങൾ യോജിപ്പിച്ച് സമചതുരം പൂർത്തിയാക്കുക.

B) സമചതുരത്തിൻ്റെ വശങ്ങളുടെ മധ്യബിന്ദുക്കൾ അട യാളപ്പെടുത്തി എതിർവശങ്ങളിലെ മധ്യബിന്ദുക്കൾ യോജിപ്പിക്കുക. ഈ വരകൾ കുട്ടിമുട്ടുന്ന ബിന്ദുവിൽ നിന്ന് 20സെ. മീ. ആരമുള്ള വൃത്തം വരയ്ക്കുക.

എല്ലാ വശങ്ങളുടെയും മധ്യബിന്ദുക്കളിൽ നിന്ന് 2സെ.മീ. ആരമുള്ള വൃത്തഭാഗങ്ങൾ വരച്ച് ചിത്രം പൂർത്തിയാക്കുക.

പ്രവർത്തനം 7

ചുവടെ കൊടുത്തിരിക്കുന്ന ഗുണന രീതി ശ്രദ്ധിക്കൂ

ഈ തത്വം അനുസരിച്ച് താഴെ കൊടുത്തിരിക്കുന്ന കളങ്ങൾ പൂർത്തിയാക്കുക

പ്രവർത്തനം 7 –  ഉത്തരം

 

Category: NewsStudy Room