Onam Exam Model Questions and Answers STD VII Social Science 

August 31, 2024 - By School Pathram Academy

Onam Exam Model Questions and Answers STD VII Social Science 

നിർദ്ദേശങ്ങൾ

1 ആദ്യത്തെ 15 മിനിട്ട് ചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കാനു ഉള്ളതാണ് (സമാശ്വാസ സമയം).

2.10 പ്രവർത്തനങ്ങൾ ഉള്ളതിൽ നന്നായി അറിയാവുന്ന 8 പ്രവർത്ത നങ്ങൾക്ക് ഉത്തരം എഴുതിയാൽ മതി.

3. തെരഞ്ഞെടുക്കുന്ന പ്രവർത്തനങ്ങളുടെ എല്ലാ ഉപചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രമിക്കേണ്ടതാണ്.

1) മുഗൾ രാജവംശം ഏറ്റവും കൂടുതൽ വിസ്ത്യതമായത് എന്ന രാജാവിന്റെ കാലത്താണ്?. 

(എ). അക്ബർ (ബി). ബാബർ (സി) ഔറംഗസേബ് , (ഡി) ഹുമയൂൺ

ഉത്തരം: ഔറംഗസേബ്

2) അക്ബർ ഒരു മതസഹിഷ്‌ണുതയുള്ള ഭരണാധികാരിയായിരുന്നു വിശദമാക്കുക.

1. അക്ബർ അതിശക്തനായ മുഗൾ ചക്രവർത്തിയായിരുന്നു മുഗൾ രാജാക്കന്മാരിൽ ഏറ്റവും കൂടുതൽ മതസഹിഷണായിയാലുള്ള ഭരണാധികാരിയായിരുന്നു അക്ബർ. അദ്ദേഹം ഫത്തേപ്പൂർ സിക്രിയിൽ ഇബാദത്ത്ഖാന പണികഴിപ്പിച്ചു. വിവിധ മതങ്ങളിലെ പണ്ഡിതർ ഇവിടെ ഒത്തുചേർന്നു. ഇവിടെ നടന്ന ചർച്ചകൾ മതസഹിഷ്‌ണുതാനയത്തിന് ഉദാഹരണങ്ങളാണ്. അക്ബർ എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ കോർത്തിണക്കിയാണ ദിൻ-ഇ-ലാഹി എന്ന ദർശനത്തിന് രൂപം കൊടുത്തത്. സുൽഹ്-ഇ-കുൽ എന്നതാണ് ഈ ദർശനത്തിൻറെ കാതൽ. എല്ലാ ദർശനങ്ങളും മനുഷ്യരുടെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ് എന്ന ആശയം വ്യക്ത്‌തമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഭരണത്തിൻറെ എല്ലാ മേഖലകളിലും എല്ലാ മതസ്‌ഥരയും തുല്യമായി പരിഗണിച്ചു. രാജാ ടോഡർമാൾ,രാജാമാൻസിങ്, രാജാ ഭഗവൻദാസ്, ബീർബൽ എന്നിവർ രാജസദസ്സിൽ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നവരായിരുന്നു.

പ്രവർത്തനം 2

1) മുഗൾഭരണകാലത്ത് രസ്‌നാമ എന്ന പേരിൽ പേർഷ്യൻ ഭാഷ യിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം ഏത്? 

എ. ഭഗവത് ഗീത

ബി. മഹാഭാരതം

സി. രാമായണം

ഡി. ഇവയൊന്നുമല്ല

2) താഴെപ്പറയുന്നവയിൽ ശരിയായവ ഏതൊക്കെ?

എ. മധ്യകാലഘട്ടത്തിൽ ഡൽഹിയിൽ നിർമ്മിക്കപ്പെട്ട ചരിത്രസ്മ‌ാര കമാണ് ചെങ്കോട്ട.

ബി. ദക്ഷിണേന്ത്യയിലാണ് ചെങ്കോട്ട സ്‌ഥിതിചെയ്യുന്നത്.

സി. അക്‌ബറിൻ്റെ ഭരണകാലത്താണ് ചെങ്കോട്ട പണികഴിപ്പിച്ചത്.

ഡി. സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് ചെങ്കോട്ടയിലാണ്.

ഇ. ചെങ്കോട്ട ഇന്ത്യയുടെയും പേർഷ്യൻ വാസ്തുവിദ്യാ ശൈലിയു ടെയും സമന്വയത്തിന് ഉദാഹരണമാണ്.

3) 1526ൽ നടന്ന ഒന്നാം പാനിപ്പത്ത് യുദ്ധമാണ് മുഗൾഭരണത്തിന് അടിത്തറപാകിയത്.

മുഗൾഭരണത്തിന് തുടക്കംകുറിച്ചത് ആര്?

പ്രവർത്തനം 2 ; ഉത്തരം

1) ബി) മഹാഭാരതം

2) ശരിയായവ എ, ഡി, ഇ

3) ബാബർ

പ്രവർത്തനം 3

1) ലോട്ടസ് മഹൽ സ്ഥ‌ിതിചെയ്യുന്നത് എവിടെ?

(എ ).ഹംപി (ബി). ഡൽഹി (സി). ആഗ്ര (ഡി). ഹൈദരാബാദ്

2) വിജയനഗര ഭരണസംവിധാനത്തിൻ്റെ പ്രത്യേകതകൾ എന്തൊക്കെ യായിരുന്നു?

പ്രവർത്തനം 3; ഉത്തരം

1) (എ) ഹംപി

2) ഭരണസൗകര്യത്തിനായി രാജ്യത്തെ മണ്‌ഡലങ്ങൾ (പ്രവിശ്യകൾ), നാടുകൾ (ജില്ലകൾ), സ്‌ഥലം (ഉപജില്ലകൾ), (ഗ്രാമങ്ങൾ എന്നിങ്ങനെ തിരിച്ചിരുന്നു. രാജാവിനെ സഹായിക്കാൻ മന്ത്രിസഭ ഉണ്ടായിരുന്നു. മന്ത്രിമാരെ ശിക്ഷിക്കുന്നതിനും തരംതാഴ്ത്തുന്നതിനുമുള്ള അധികാരം രാജാവിനുണ്ടായിരുന്നു. നീതിന്യായ സംവിധാനത്തിനായി വിവിധ തട്ടുകളിൽ കോടതികൾ ഉണ്ടായിരുന്നു. അപ്പീൽ അധികാരി രാജാവ് തന്നെയായിരുന്നു. ചെറിയ കുറ്റങ്ങളും തൊഴിൽപരമായ പ്രശ്‌നങ്ങളും ഗ്രാമങ്ങളിലെ കോടതികൾതന്നെ കൈകാര്യം ചെയ്‌തു. ഭരണസംവിധാനത്തിൽ മുഖ്യപങ്ക് വഹിച്ചവരായിരുന്നു നായകന്മാരും അമരനായകന്മാരും. സൈനിക മേധാവികൾ അറിയപ്പെട്ടിരുന്നത് അമരനായകന്മാർ എന്ന പേരിലായിരുന്നു. ഇവർക്കായി ഭൂപ്രദേശങ്ങൾ (അമര) അനുവദിച്ചുനൽകി. അമര എന്നറിയപ്പെട്ടിരുന്ന ഈ ഭൂമിയിൽ നിന്ന് നികുതി പിരിക്കാനുള്ള അധികാരം അമരനായകന്മാർക്കായിരുന്നു നികുതിയിൽനിന്നും ഒരു നിശ്ച‌ിതതുക രാജാവിന് നൽകിയിരുന്നു.

പ്രവർത്തനം 4

1) പെരുമാൾ തിരുമൊഴി എന്ന ക്യതിയുടെ രചയിതാവ് ആര്?

എ. കുലശേഖര ആഴ്‌വാർ

ബി. പെരിയാഴ്‌വാർ

സി. നമ്മാഴ്‌വാർ

ഡി. ആണ്ടാൾ

2 ) മധ്യകാലഘട്ടത്തിൽ ഇന്ത്യയൊട്ടാകെ വ്യാപിച്ച രണ്ടു പ്രധാന സാംസ്ക‌ാരിക പ്രസ്ഥ‌ാനങ്ങളാണ് ഭക്തി-സൂഫി പ്രസ്ഥാനങ്ങൾ.തമിഴ്‌നാട്ടിലാണ് ഭക്തിപ്രസ്ഥാനം ഒരു ജനകീയമായി മാറിയതിന് കാരണം എന്താണ് ?

3.ഭക്തകവികളായ നായനാർമാരുടെ രചനകൾ ഏതു പേരിലാണ് അറിയപ്പെട്ടത് ?

1 (എ) കുലശേഖര ആഴ്‌വാർ

2) തമിഴ്നാട്ടിലാണ് ഭക്തിപ്രസ്ഥാനം ഒരു ജനകിയ പ്രസ്ഥാനമായി രൂപം കൊണ്ടത്. അവിടെ വിഷ്ണുഭക്‌തരായ ആഴ്വാർമാരും ശിവഭക്ത രായ നായനാർമാരും പ്രാദേശികഭാഷകളിൽ ഭക്‌തിഗാനങ്ങൾ ആലപിച്ച് ദേശസഞ്ചാരം നടത്തിയതിനാൽ ജനങ്ങൾക്കിടയിൽ ഭക്തിപ്രചരിച്ചു. അനാചാരങ്ങളും അസമത്വങ്ങളും ശക്‌തമായിരുന്ന അക്കാലത്ത് ഭക്ത‌കവികളുടെ രചനകൾ സാധാരണക്കാരെ ഏറെ സ്വാനിനിച്ചു സമൂഹത്തിതിൽ നിലനിന്നിരുന്ന അർഥശൂന്യ മായ ആചാരങ്ങൾ ചോദ്യം ചെയ്യപ്പെട്ടു.എല്ലാ വിഭാഗം ജനങ്ങളും ഭക്തിപ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി.

3. തിറുമുറൈകൾ

പ്രവർത്തനം 5

1) സമൂഹത്തിൽ നിലനിന്നിരുന്ന, സാമൂഹികവും മതപരവുമായ വിവേചനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കിക്കുവാനായി ബസവണ്ണ സ്ഥാപിച്ച വീരശൈവ പ്രസ്ഥാനം നടത്തിയ പ്രധാന പ്രവർത്തനങ്ങൾ ഏതൊക്കെ ?

2) ബസവണ്ണ സിഥാപിച്ച ആത്മീയചർച്ചാ വേദി ഏത്?

 പ്രവർത്തനം , 5

1). ബ്രാഹ്മണ മേധാവിത്വത്തെയും വേദങ്ങളുടെ പ്രാമാണികതയേയും ചോദ്യം ചെയ്തു.

ജാതിവിവേചനത്തിനും,സ്ത്രീവിവേചനത്തിനും എതിരെ ജനങ്ങളെ ബോധവൽക്കരിച്ചു.

ഏകദൈവ വിശ്വാസം പ്രോൽസാഹിപ്പിച്ചു

തൊഴിലിന്റെയും അധ്യാനത്തിൻ്റെയും മഹത്യം ജനങ്ങളെ ബോധ്യപ്പെടുത്തി.

.ശൈശവ വിവാഹത്തെ എതിർക്കുകയും പ്രായപൂർത്തി വിവാഹം വിധവാപുനർവിവാഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

2) അനുഭവമണ്ഡപം

പ്രവർത്തനം ആറ്

ഇന്ത്യൻ സ്വാതന്ത്ര്യസമരമാണ് നമ്മുടെ ഭരണഘടനയ്ക്ക് അടിത്തറയായത്.

1 സ്വാതന്ത്ര്യസമരത്തിലെ ഏതെല്ലാം ആശയങ്ങളും മൂല്യങ്ങളുമാണ് ഭരണഘടനയിൽ ഉൾപ്പെടുത്തി യിട്ടുള്ളത്? 

2) ബ്രിട്ടീഷുകാർ 1935 ൽ പാസ്സാക്കിയ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട് എന്ന നിയമസംഹിതയാണ് റിപ്പബ്ലിക് ആയി മാറുംവരെ നമ്മുടെ രാജ്യം പിന്തുടർന്നത്.

ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ൻ്റെ സവിശേഷതകൾ എന്തൊക്കെ ?

പ്രവർത്തനം 6 ഉത്തരം

1) സ്വാതന്ത്ര്യം, സാമൂഹികനീതിയിൽ അധിഷ്ഠിതമായ സമത്വം, സാഹോദര്യം, സൗഹാർദ്ദം എന്നീ ആശയങ്ങളും മുലുങ്ങളും

2). ആറ് പ്രവിശ്യകളിൽ ദ്വിമണ്‌ഡലസഭകൾ

കേന്ദ്രത്തിൽ ദ്വിമണ്ഡ‌ല സഭ  321 വിഭാഗങ്ങളും 10 പട്ടികകളും

ദുർബലവിഭാഗങ്ങൾ, സ്ത്രീകൾ, തൊഴിലാളികൾ, എന്നിവർക്ക് പ്രത്യേക മണ്‌ഡലങ്ങൾ.

കേന്ദ്രത്തിനും അന്നത്തെ പ്രവിശ്യകൾക്കുമായി അധികാരം വിഭജിച്ചു.

പ്രവർത്തനം 7

1950 ജനുവരി 26 ന് നമ്മുടെ ഭരണഘടന നിലവിൽവന്നു.

1) നമ്മുടെ ഭരണഘടനയുടെ ഏതെങ്കിലും മൂന്ന് സവിശേഷതകൾ വിശദീകരിക്കുക. 

2) താഴെ പറയുന്നവയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങൾ ഏതൊക്കെ?

(എ ). വിദ്യാഭ്യാസത്തിന് (ബി.) രാജ്യസുരക്ഷയ്ക്ക് (സി). പരിസ്ഥ‌ിതിക്ക് (ഡി). അഴിമതി തടയാൻ

പ്രവർത്തനം 7

1)  പാർലമെൻററി ജനാധിപത്യഭരണം – രാജ്യത്തെ ഭരണാധികാരികളെ നിയമനിർമ്മാണസഭകൾ നിയന്ത്രിക്കുന്നു.

(ii) സാർവത്രിക പ്രായപൂർത്തി വോട്ടവകാശം – നിശ്ചിതപ്രായ പൂർത്തിയായ എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവകാശം

(iii) ജനങ്ങളുടെ പരമാധികാരം – രാഷ്ട്രത്തിൻ്റെ എല്ലാ അധികാരങ്ങളും ഉദ്ഭവിക്കുന്നത് ജനങ്ങളിൽനിന്നാണ്.

2) (എ) വിദ്യാഭ്യാസ അവകാശനിയമം (ബി) ദേശീയ സുരക്ഷാ നിയമം (സി) പരിസ്ഥിതി സംരക്ഷണ നിയമം (വി) അഴിമതി നിരോധന നിയമം

പ്രവർത്തനം 8

ജനുവരി 26 എല്ലാവർഷവും നാം റിപ്പബ്ലിക് ദിനമായി ആചരിക്കാ റുണ്ടല്ലോ.

ഭരണഘടനാധർമങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ എഴുതി റിപ്പബ്ലിക് ദിനറാലിക്കുള്ള രണ്ട് പ്ലക്കാർഡുകൾ തയാറാക്കുക. 

2) ഭാവി ഇന്ത്യയുടെ ഭരണഘടനയെക്കുറിച്ച് ഗാന്‌ധിജി സ്വപനം കണ്ട കാര്യങ്ങൾ എന്തെല്ലാം

പ്രവർത്തനം 8 ഉത്തരം

ഭരണഘടന: പൗരാവകാശത്തിൻ്റെ കാവലാൾ

ഭരണഘടന നാനാത്വത്തിൽ ഏകത്വം സംരക്ഷിക്കുന്നു

2) എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷാകർത്യത്വത്തിൽനിന്നും ഇന്ത്യയെ മോചിപ്പിക്കുന്ന ഭരണഘടന യായിരിക്കണം.

ഉച്ച നീചത്വങ്ങൾ ഇല്ലാതെ, എല്ലാ സമുദായക്കാരും തികഞ്ഞ സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഇന്ത്യ രൂപപ്പെടുത്തുന്നതിന് അനുയോജ്യമായ ഭരണഘടനയാകണം.

പുരുഷൻമാരുടെ അവകാശങ്ങൾ അതേപോലെ സ്ത്രീകൾക്കും അനുഭവിക്കാനാകുന്ന ഇന്ത്യ,

പ്രവർത്തനം 9

1) താഴെപ്പറയുന്നവയിൽ അരികുവൽക്കരണമായി പരിഗണിക്കുന്നത്. 

എ സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ മാറ്റിനിർത്തപ്പെടുന്നത്.

ബി. മുൻവിധിയോടെ ചിലസാമൂഹിക വിഭാഗങ്ങളെ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ പേരിൽ ഒഴിവാക്കപ്പെടുന്നത്.

സി. കഴിവുകൾ ഉണ്ടായിരുന്നിട്ടും തൊഴിലും വിദ്യാഭ്യാസവും അവ സരങ്ങളും നിഷേധിക്കപ്പെടുന്നത്.

ഡി. ഇവയെല്ലാം

24 സമൂഹത്തിൽ അരികുവൽക്കരണം നേരിടുന്ന വിഭാഗങ്ങൾ ഏതൊക്കെ? 

3) അരികുവൽക്കരണത്തിനെതിരെ മഹാത്‌മാ അയ്യൻകാളി നടത്തിയ ആദ്യ പോരാട്ടം വിശദമാക്കുക. 

പ്രവർത്തനം 9 ഉത്തരം

1) ഡി. ഇവയെല്ലാം

2) സ്ത്രീകൾ, ദളിതർ, ഗോത്ര വിഭാഗക്കാർ, അഭയാർത്ഥികൾ. ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡറുകൾ, ജയിൽമോചിതർ

3) പഞ്ചമി എന്ന ദളിത് ബാലികയെ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച പഞ്ചമിയുടെ കൈപിടിച്ച്, അയ്യങ്കാളി സ്കൂ‌ളിലെത്തുകയും ബാലികയെ സ്‌കൂളിൽ കയറ്റിയിരുത്തുകയും ചെയ്‌തു. പഞ്ചമി കയറിയതിൻ്റെ ഭാഗമായി ജന്മിമാർ സ്‌കൂളിനു തീവച്ചു. ജാതിയുടെ അടിസ്‌ഥാനത്തിലുള്ള അരികുവൽക്കരണത്തിനെതിരെ മഹാത്മാ അയ്യങ്കാളി നടത്തിയ ആദ്യ പോരാട്ടമായിരുന്നു ഇത്.

പ്രവർത്തനം 10

വിവേചനങ്ങൾ ഗുരുതരമായ മനുഷ്യാ വകാശലംഘനമാണ്.  വിവേചനത്തി നെതിരെയും അരികുവൽക്കരിക്കപ്പെട്ട ജനതയുടെ  ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ച മഹൽ വ്യക്തിത്വങ്ങളിലെ സ്ത്രീ സാസിധ്യം ആര് ?

2) വസിക്കുന്ന ഇടങ്ങളിലെ വിഭവങ്ങളിൽ പൂർണാധികാരം ക്രമേണ നഷ്ട്ടപ്പെട്ടതുമൂലം അരികുവൽക്കരി ക്കപ്പെട്ട വിഭാഗമാണ് ഗോത്ര ജനത. ഗോത്രജനതയുടെ ജീവിതരീതിയുടെ സവിശേഷതകൾ എന്തെല്ലാം ?

പ്രവർത്തനം 10

1) ദാക്ഷായണി. വേലായുധൻ

2) സ്വന്തമായി അറിവുകൾ നിർമ്മിക്കുകയും അവ പ്രയോഗിച്ച് ജീവിക്കുകയും ചെയ്യുന്നവർ. തനത് ജീവിതരീതിയും കലയും സാംസ്‌കാരികമൂല്യങ്ങളും പിന്തുടരുന്നവർ. ഭാഷ, സാഹിത്യം. വൈദ്യം, കൃഷി തുടങ്ങിയ മേഖലകളിൽ പ്രകൃതിയെ അടുത്തറിഞ്ഞു നേടിയ മികച്ച വിജ്‌ഞാനവും നാട്ടറിവും സ്വന്തമായി ഉള്ളവർ, തനതായ സംഗീത പാരമ്പര്യമുള്ളവർ, വൈവിധ്യമാർന്ന വാദ്യോപകരണങ്ങൾ നിർമ്മിച്ച് ഉപയോഗിക്കുന്നതിനുള്ള ശേഷിയുള്ളവർ.

Category: NewsStudy Room