Pf subscription ഒരു വർഷം എത്ര തവണ കൂട്ടാം ..? കൂട്ടിയാൽ കുറയ്ക്കണമെന്നുണ്ടെങ്കിൽ കുറക്കാൻ പറ്റുമോ…? പറ്റുമെങ്കിൽ ഒരു വർഷം എത്ര പ്രാവശ്യം?

Pf subscription ഒരു വർഷം എത്ര തവണ കൂട്ടാം ..? കൂട്ടിയാൽ കുറയ്ക്കണമെന്നുണ്ടെങ്കിൽ കുറക്കാൻ പറ്റുമോ…? പറ്റുമെങ്കിൽ ഒരു വർഷം എത്ര പ്രാവശ്യം?
ഒരു സാമ്പത്തിക വർഷത്തിൽ രണ്ടു തവണ തുക ഉയർത്താം. ഒരു തവണ തുക കുറക്കാം. ഇതിൽ കൂടുതൽ തവണ spark വഴി ചെയ്യാം. പക്ഷേ അങ്ങനെ ചെയ്യാതെ ഇരിക്കുക. മിനിമം 6% വേണം ബേസിക് പേയുടെ. Maximum basic പേ വരെയും.
Pf il നിന്ന് ലോൺ എടുക്കുന്നതിന് പലിശ ഇല്ല. സർവീസിൽ ജോയിൻ ചെയ്തു pf തുടങ്ങി അതിൽ തുക നിക്ഷേപിച്ച് എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
Note- പ്രൊബേഷൻ കഴിയണം എന്നുള്ളത് തെറ്റ് ആണ്. അങ്ങനെ ഒരു നിയമവും ഇല്ല. Spark വഴി ആയത് കൊണ്ട് ഇപ്പൊൾ ഒരു ക്രെഡിറ്റ് കാർഡ് ( തുക നിക്ഷേപിച്ചത് nte ഒരു annual statement ag സൈറ്റിൽ നിന്നും എല്ലാ വർഷവും കിട്ടും) initialisation ആയതിനു ശേഷം മാത്രമേ ലോൺ എടുക്കാൻ പാകത്തിന് active ആകുന്നുള്ളൂ. അത് കൊണ്ട് ഒരു വർഷത്തിനു ശേഷം ലോൺ എടുക്കാം.
Loan രണ്ടു തരത്തിൽ എടുക്കാം. Temporary advance. And Non refundable advance.
Temporary advance എടുത്ത് അടുത്ത മാസം മുതൽ നിശ്ചിത തിരിച്ച് അടവ് തുക തിരികെ ശമ്പളത്തിൽ നിന്നും അടക്കണം. 6 അടവ് കഴിഞ്ഞാൽ വീണ്ടും എടുക്കാം. അപ്പൊൾ പഴയ അടക്കാൻ ഉള്ള ബാലൻസ് കൂടെ ചേർത്ത് പുതിയത് ആയി ലോൺ എടുക്കാം. വീണ്ടും അതിൻ്റെ നിശ്ചിത തിരിച്ച അടവ് തുക അടക്കണം.
നോൺ refundable advance ആണെങ്കിൽ തിരിച്ച് അടക്കേണ്ട. പക്ഷേ സർവീസിൽ കയറി 10 വർഷം പൂർത്തി ആകണം. അല്ലെങ്കിൽ വിരമിക്കാൻ 10 വർഷം ബാക്കി ഉള്ളപ്പോൾ ആയിരിക്കണം.
രണ്ടു ലോൺ എടുക്കാനും കുറച്ച് conditions ഉണ്ട്. ഇന്നിന്ന കാര്യങ്ങൾക്ക് ആണ് ലോൺ അനുവദിക്കുന്നത്. അത് apply ചെയ്യുമ്പോൾ തന്നെ കാണാം. Spark വഴി ആണെങ്കിൽ. തുക അനുവദിക്കുന്നതിന് DDO ക്കും ലിമിറ്റ് ഉണ്ട്. അതും spark വഴി തന്നെ അറിയാം. ഇത് ഒരു ലഘു വിവരണം ആണ്. വിശദമായി അറിയണം എങ്കിൽ പറയൂ. അത് അങ്ങനെ പോസ്റ്റ് ചെയ്യാം
Pf sli gis തുടങ്ങിയ savings എല്ലാം തന്നെ ആദായ നികുതി , 80C പരിധിയിൽ ആണ് വരുന്നത്. അതായത് വാർഷിക വരുമാനത്തിന് ആദായ നികുതി കണക്ക് ആക്കുമ്പോൾ പരമാവധി 1.5 ലക്ഷം രൂപ വരെ 80c പ്രകാരം കുറവ് ചെയ്യാം. 1.5 ലക്ഷം രൂപ യില് കൂടുതൽ ആണെങ്കിലും 1.5 ലക്ഷത്തിൽ ലിമിറ്റ് ചെയ്യും. 1.5 ലക്ഷത്തിൽ കുറവ് ആണെങ്കിൽ അത്രയും തന്നെ കുറവ് ചെയ്യാം.പുതിയ പുതുക്കിയ ആദായ നികുതി നിരക്ക് ശ്രദ്ധിക്കുമല്ലോ.