PSC അറിയിപ്പ്

April 01, 2022 - By School Pathram Academy

കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ HSST JOURNALISM (Cat.488/2019) തസ്തികയ്ക്കായി 08.03.2022 തീയതിയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട

ഉദ്യോഗാർത്ഥികൾക്കുള്ള ഒറ്റത്തവണ പ്രമാണ പരിശോധന 06.04.2022 തീയതിയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും വച്ച് നടത്തുന്നു. വെരിഫിക്കേഷൻ സംബന്ധിച്ച് പ്രൊഫൈൽ മെസ്സേജ്, sms എന്നിവ വഴി

അറിയിപ്പ് നൽകിയിട്ടുണ്ട്. വെരിഫിക്കേഷന് ഹാജരാവേണ്ട സ്ഥലം, സമയം എന്നിവ സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വെരിഫിക്കേഷൻ

ഷെഡ്യൂൾ പരിശോധിച്ചതിനു ശേഷം നിർദ്ദേശിച്ചിട്ടുള്ള ഓഫീസിൽ ഹാജരാവേണ്ടതാണ് . കോവിഡ് -19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്കായി പ്രൊഫൈൽ പരിശോധിക്കുക.

Category: News