Questions and Answers STD IX Malayalam II

Second Midterm Exam Model Questions and Answers STD IX Malayalam II
1.”വിചാരിക്കാത്തപ്പോൾ കയറിവന്ന് അങ്ങനെയങ്ങ് ഇറങ്ങിപ്പോകുന്ന തഥാഗത” തഥാഗത എന്ന വിശേഷണം എന്തിനെക്കുറിച്ചാണ്?
അമ്മയുടെ വരവ്
അമ്മയുടെ ഓർമ്മകൾ
അമ്മയും മകളും തമ്മിലുള്ള സംസാരം
. അമ്മയുടെ ബോധം
2. ‘അരുത് നീ തോൽക്കുന്നില്ല എന്നോട് ദയ കാണിക്കുന്നു എന്നു മാത്രം ‘ ദയ എത് സന്ദർഭത്തിലാണ് ഇങ്ങനെ പറയുന്നൽ ?
രാജാവുമായുള്ള ചതുരംഗ മത്സരത്തി നിടയിൽ
വില്ലാളിവീരന്മാരുമായുള്ള മത്‌സരത്തി നിടയിൽ
കുതിരയെ കീഴ്പ്പെടുത്തുമ്പോൾ വാൾപ്പയറ്റിനിടയിൽ
3. ചുവടെ പിരിച്ചെഴുതിയ പദങ്ങളിൽ കൂട്ടത്തിൽ പെടാത്തത്
ഞെരിഞ്ഞമർന്ന് – ഞെരിഞ്ഞ്, അമർന്ന്
ചതുരംഗപ്പലക – ചതുരംഗ, പലക
എനിക്കാവില്ല – എനിക്ക്, ആവില്ല
മുഖത്തെന്ത് – മുഖത്ത്, എന്ത്
4 “പോവുകയാ, ണാറുകാലുകൾ ചന്തമായ് ത്താളത്തിൽ വച്ചു തിരക്കുകൂട്ടി ”ഉറുമ്പിന്റെ എന്തു പ്രത്യേകതയാണ് വരികളിൽ തെളിയുന്നത്?
. അധ്യാനശീലം
. നടപ്പിൻ്റെ ഭംഗി
. രൂപഭംഗി
• ആർത്തി
5. “എൻ്റെ ഓരോ കാൽവയ്‌പിലും അമ്മ ഇപ്പോൾ തലതിരിച്ചു നോക്കുമെന്ന ആശ
“ഞെരിഞ്ഞമർന്നുകൊണ്ടിരുന്നു.” ഈ പ്രയോഗത്തിൽ പ്രകടമാകുന്ന ഭാവം?
. നിരാശ
പ്രതീക്ഷ
ആകാംക്ഷ
ഉൽക്കണ്ഠ
Answer
1. അമ്മയുടെ ഓർമ്മകൾ
2. കുതിരയെ കീഴ്പ്‌പെടുത്തുമ്പോൾ
3. ചതുരംഗപ്പലക – ചതുരംഗ, പലക
4. അധ്വാനശീലം
5. നിരാശ
6. “എല്ലാ ശബ്‌ദങ്ങളും ജീവിതം തന്നെയും ഞങ്ങളുടെ ജനാലയോളം എത്തി മടങ്ങിപ്പോവുന്നുവെന്ന് എനിക്കുതോന്നി.” അമ്മയുടെ ജീവിതവുമായി ഈ വാക്യത്തിനുള്ള ബന്‌ധം കണ്ടെത്തുക.
Answer
6 അമ്മയുടെ അടഞ്ഞ, നിലച്ചുപോയ ഓർമ്മകളെ തിരിച്ചുകൊ ണ്ടുവരാനുള്ള ശ്രമത്തിലാണ് മകൾ. എന്നാൽ അവരുടെ ശ്രമങ്ങളെല്ലാം വിഫലമാകുന്നു. ജനാലയ്ക്കപ്പുറം കളിക്കുന്ന കുട്ടികളെയോ, അവരുടെ ശബ്‌ദങ്ങളോ ഒന്നും അമ്മ കാ ണുകയോ കേൾക്കുകയോ ചെയ്യുന്നില്ല. മകളെപ്പോലും തിരിച്ചറിയുന്നില്ല. ഈ അവസ്‌ഥയെക്കുറിച്ചു പറയാൻ ഏറ്റവും ഉചിതമായ വാക്യമാണിത്.
7. പാതകത്തിന്മേൽത്തെറിച്ച തേങ്ങാത്തരി പൂവുപോൽക്കൊ മ്പിലെടുത്തുയരത്തി ഈ വരികളുടെ ഭാഷാപരമായ പ്രത്യേകതകൾ എഴുതുക.
Answer
7 ആദ്യത്തെ അക്ഷരം രണ്ടുവരിയിലും ഒരുപോലെയാണ്. ‘ത്ത’ എന്ന അക്ഷരത്തിൻ്റെ ആവർത്തനവും കവിതയ്ക്ക് ഭംഗി നൽകുന്നു
8. “പാണ്‌ഡിത്യമുള്ളവർക്ക് ആയുധവിദ്യ ഉണ്ടാവില്ല അദ്യാ സികൾക്ക് അറിവ് കുറവ് രണ്ടും ചേർന്നവരെ കിട്ടാൻ വളരെ പ്രയാസം വാക്യം നൽകുന്ന അർഥസൂചനകൾ എന്തെല്ലാം?
Answer
8. മന്ത്രിപരീക്ഷയ്ക്കെത്തിയവരെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായമാണിത്. പാണ്ഡിത്വമുള്ളവർക്ക് ആ തരത്തിലുള്ള അറിവുകൾ മാത്രമേയുള്ളൂ. അഭ്യാസത്തിൽ മികവുകാണിക്കുന്നവർക്ക് ബുദ്ധിപരമായ മികവ് കുറവാ ണ്. രണ്ടും ചേർന്ന ഒരാൾപോലും അവിടെ എത്തിയില്ല. മന്ത്രിയാകുന്നവർക്ക് കായികമായും ബൗദ്ധികമായും മികവ് ഉണ്ടാകണം എന്ന സൂചനയാണിവിടെ ലഭിക്കുന്നത്
9. തഥാഗത എന്ന ശീർഷകം കഥയ്ക്ക് എത്രമാത്രം ഉചിതമാണ്? കഥ വിശകലനം ചെയ്‌ത് കുറിപ്പ് തയാറാക്കുക.
Answer
9. ‘വിചാരിക്കാത്തപ്പോൾ കയറിവന്ന് അങ്ങനെയങ്ങ് ഇറങ്ങി പോകുന്ന തഥാഗതയായി എൻ്റെ അമ്മ എന്നെ നോക്കുന്നു. എത്ര നിർമ്മമമായ നോട്ടം!’ എന്ന് കഥാകാരി എഴുതുന്നുണ്ട്. ‘തഥാഗതൻ’ ബുദ്ധനാണ്. പ്രതീക്ഷിക്കാതിരിക്കെ കടന്ന് വരികയും തിരികെപ്പോവുകയും ചെയ്യുന്നവൻ. അമ്മയുടെ ഓർമകളും അതുപോലെയാണ്. ഒന്നിനോടും മമതയില്ലാത്തവനാണ് ബുദ്ധൻ. ഒന്നിനോടും പ്രത്യേക മമതയില്ലാതെ, ആകുലതകളില്ലാതെ, ലൗകികസുഖങ്ങളിൽ വിരക്തനായ ബുദ്ധൻ്റെ ഭാവമാണ് കഥയിലെ ഓർമകളില്ലാത്ത അമ്മയുടേതും. അമ്മയുടെ ഇപ്പോഴത്തെ അവസ്‌ഥയുമായി ഏറ്റവും ഇണങ്ങുന്നതാണ് ‘തഥാഗത’ എന്ന ശീർഷകം.
Answer
10. അടുക്കളയുടെ പാതകത്തിൽ തേങ്ങാത്തരി ശേഖരി ക്കാൻ വന്ന ഉറുമ്പിനെയാണ് വംശം എന്ന കവിതയിൽ അവതരിപ്പിക്കുന്നത്. പാതകത്തിൽ തെറിച്ചുവീണ തേങ്ങാ ത്തരിയും എടുത്ത് വേഗത്തിൽ പോകുകയാണ് ഉറുമ്പ്. പേ മഴക്കാലത്ത് സഹോദരങ്ങൾക്കൊപ്പം ഭക്ഷിക്കാനാണ് ഉറുമ്പ് തേങ്ങാത്തരികൾ ശേഖരിക്കുന്നത്. കുടുംബത്തിൻ്റെ ഭാരം പേറുന്ന ഒരു സ്ത്രീയുടെ ചിത്രം കവിത വായിക്കുമ്പോൾ വായനക്കാരുടെ ഉള്ളിൽ തെളിഞ്ഞുവരുന്നു. എത്ര ആയാസമുള്ള ജോലിയും വൈദഗ്‌ധ്യത്തോടെ ചെയ്യുന്ന സ്ത്രീയാണ് അവൾ. അധ്വാനിക്കുന്ന സ്ത്രീജീവിതങ്ങളുടെ പ്രതിനിധിയായി ഈ കവിതയിൽ കവയിത്രി ഉറുമ്പിനെ അവതരിപ്പിക്കുന്നു.
10.ആകെത്തിരക്കിട്ടകത്തേയ്ക്കുപോകയാ- ണായാസമില്ലാച്ചുമട്ടുകാരി (വംശം) ചുമട്ടുകാരി എന്ന പ്രയോഗത്തിലൂടെ കവി പങ്കുവയ്ക്കുന്ന ആശയം എന്താവാം?
Answer
10. അടുക്കളയുടെ പാതകത്തിൽ തേങ്ങാത്തരി ശേഖരി ക്കാൻ വന്ന ഉറുമ്പിനെയാണ് വംശം എന്ന കവിതയിൽ അവതരിപ്പിക്കുന്നത്. പാതകത്തിൽ തെറിച്ചുവീണ തേങ്ങാ ത്തരിയും എടുത്ത് വേഗത്തിൽ പോകുകയാണ് ഉറുമ്പ്. പേ മഴക്കാലത്ത് സഹോദരങ്ങൾക്കൊപ്പം ഭക്ഷിക്കാനാണ് ഉറുമ്പ് തേങ്ങാത്തരികൾ ശേഖരിക്കുന്നത്. കുടുംബത്തിൻ്റെ ഭാരം പേറുന്ന ഒരു സ്ത്രീയുടെ ചിത്രം കവിത വായിക്കുമ്പോൾ വായനക്കാരുടെ ഉള്ളിൽ തെളിഞ്ഞുവരുന്നു. എത്ര ആയാസമുള്ള ജോലിയും വൈദഗ്‌ധ്യത്തോടെ ചെയ്യുന്ന സ്ത്രീയാണ് അവൾ. അധ്വാനിക്കുന്ന സ്ത്രീജീവിതങ്ങളുടെ പ്രതിനിധിയായി ഈ കവിതയിൽ കവയിത്രി ഉറുമ്പിനെ അവതരിപ്പിക്കുന്നു.
11. ഈ കളിയായിരുന്നു എറ്റവും വലിയ പരീക്ഷ ഏതു കളിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്? ആ കളി എങ്ങനെയാണ് അവസാനിച്ചത്?
Answer
11. രാജാവുമായി ദയ ചതുരംഗക്കളിയിൽ ഏർപ്പെടുകയാണ്. അറിവും അഭ്യാസബലവും ഒത്തുചേർന്നവരെ മന്ത്രിയായി തെരഞ്ഞെടുക്കാനുള്ള പരീക്ഷകളിൽ ഒന്നായിരുന്നു ഈ കളി. കളി കുറച്ച് മുന്നോട്ടു പോയപ്പോൾ ദയ വിജയത്തിലേക്ക് അടുത്തുതുടങ്ങി. പതിനേഴു കരുനീക്കത്തിലേറെ ഇതുവരെ ആരും രാജാവിനോട് പിടിച്ചുനിന്നിട്ടില്ല. എന്നാൽ ഇപ്പോൾ മുപ്പത്തൊന്നായി വിജയിക്കാൻ സാധ്യതയുള്ള കരുനീക്കം നടത്തിയ ദയ പെട്ടെന്നുതന്നെ ആ കരുവിനെ പിൻവലിച്ച് മറ്റൊന്ന് നീക്കുന്നു. രാജാവ് മറ്റൊരു കരു നീക്കിയതോടെ കളി സമാസമം അവസാനിച്ചു. അതോടെ ദയയുടെ പാടവവും ബുദ്ധിസാമർഥ്യവും രാജാവിന് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് ഈ കളിയായിരുന്നു ഏറ്റവും വലിയ പരീക്ഷ എന്ന് രാജാവ് പറഞ്ഞത്.
12. ‘അമ്മയുടെ ഓർമ്മകളിൽ നമ്മളില്ലാതാകുമ്പോഴാണ് നാം മരിക്കുന്നത്’, സന്ദർദം വിശദമാക്കുക.
Answer
12. മറവിരോഗം ബാധിച്ച അമ്മയെ ശുശ്രൂഷിക്കുകയാണ് മകൾ അമ്മിണിക്കുട്ടി അമ്മയുടെ ഓർമ്മകളിലൊന്നും അമ്മി ണിക്കുട്ടിയെന്ന മകളില്ല. അമ്മേ എന്ന മകളുടെ വിളിയോടു പോലും അവർ പ്രതികരിക്കുന്നില്ല. ഈ അവസഥ മകളെ മാന സികമായി വളരെ വിഷമിപ്പിക്കുന്നു. വാതിലടച്ചു പുറത്താക്കപ്പെട്ട ഒരു കുട്ടിയുടെ മാനസികാവ സ്‌ഥ എന്താണെന്ന് മകൾ അനുഭവിച്ചറിയുകയാണ്. ഒരുപാടു കാലം തന്നെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന അമ്മയുടെ ഓർമ്മ കളിലൊന്നും ഇന്ന് താനില്ല എന്ന് അറിയുന്ന മകളുടെ സങ്കട മാണ് അമ്മയുടെ ഓർമ്മകളിൽ നമ്മളില്ലാതാകുമ്പോഴാണ് നാം മരിക്കുന്നത് എന്ന വാക്യത്തിലുള്ളത്.
13. അടുപ്പിൻപാതകത്തിൽ നിന്നും തേങ്ങാത്തരിയുമായി കൂട്ടിലേക്കുള്ള ഉറുമ്പിൻ്റെ യാത്ര വാക്കുകൾകൊണ്ട് വരച്ച ചിത്രംതന്നെയാണ്. വിശകലനം ചെയ്‌ത് കുറിപ്പ് എഴുതുക.
Answer
13. അടുപ്പിൻപാതകത്തിൽ ചിതറിവീണ തേങ്ങാത്തരി കൊമ്പിലെ ടുത്തുയർത്തി ഉറുമ്പ് തൻ്റെ കൂട്ടിലേക്ക് യാത്രയായി. ഒരു നർത്തകിയുടെ നൃത്തച്ചുവടുകളോടെയാണ് യാത്ര. മുറിയുടെ ജനാലയിലൂടെ മുറ്റത്തേക്കിറങ്ങി. പൂവാങ്കു രുന്നിലച്ചെടികൾ അതിന് വലിയ കാടുപോലെയായിരുന്നു. അതിനടുത്തുകിടന്ന കുഞ്ഞുവെള്ളാരങ്കല്ല് ഒരു മല പോലെ തോന്നി ഉറുമ്പിന്. നീലക്കീഴാർനെല്ലിയുടെ ചോട്ടിലൂടെ തൻ്റെ കൂടിനരികിലേക്ക് അവൾ യാത്ര തുടർന്നു. മുക്കുറ്റി പൂക്കുന്ന മൂലയ്ക്കരികിലുള്ള തൻ്റെ മൺകുന ക്കോട്ടയിലെത്തി. തിരക്കിട്ട് തേങ്ങാത്തരിയുമായി അവൾ കോട്ടയ്ക്കുള്ളിലേക്ക് പോയി. ഈ വരികൾ വായിക്കുമ്പോൾ കഠിനാധ്വാനിയായ ഒരു തൊഴിലാളിസ്ത്രീ ചുമട് ചുമന്ന് കൊണ്ടുപോകുന്നതുപോലെ തോന്നും. ആ ദ്യശ്യം കൺമുന്നിൽ കാണുന്നതുപോലെയാണ് വർണന.
14. മറവിരോഗം ബാധിച്ച അമ്മയെ ശുശ്രൂഷിക്കുന്ന മകളെ തഥാഗത എന്ന കഥയിൽ നാം പരിചയപ്പെട്ടു. വാർദ്ധക്യത്തിലെത്തുന്ന മാതാപിതാക്കളെ വ്യദ്ധ സമങ്ങളിലാക്കുന്ന പ്രവണത ഇന്ന് വർദ്ധിച്ചുവരികയും ചെയ്യുന്നു.
താഴെ കൊടുത്തിരിക്കുന്ന കവിത വായിച്ച് നിരീക്ഷണം അവതരിപ്പിക്കുക.
തേങ്ങൽ
മുട്ടിലിഴഞ്ഞു കൊണ്ടാന
കുളിപ്പിച്ച മുത്തച്ചനെവിടെയെന്നുണ്ണീ? മുത്തുമണിക്കഥ
ചൊല്ലിക്കുളിപ്പിച്ച മുത്തശ്ശിയെവിടെയന്നുണ്ണീ?
Answer
മുത്തച്ഛനും മുത്തശ്ശിയും മക്കളും കൊച്ചുമക്കളുമെല്ലാ മടങ്ങുന്ന ഒരു കുടുംബജീവിതക്രമമാണ് മുമ്പ് ഉണ്ടായിരു ന്നത്. കുട്ടികളുടെ ക്ഷേമം മാതാപിതാക്കളുടെയും, വ്യദ്ധജ നങ്ങളുടെ ക്ഷേമം മക്കളുടെയും കടമയും കർത്തവ്യവു മായിരുന്നു അന്ന്. പുതുതലമുറയ്ക്ക് ശരിയായ മാർഗ നിർദേശം നൽകുവാനും പ്രശ്‌നങ്ങളിൽ അവർക്ക് താങ്ങും തണലുമാകാനും വൃദ്ധജനങ്ങൾക്കു കഴിഞ്ഞിരുന്നു. എന്നാൽ വ്യദ്ധജനങ്ങളെ വ്യദ്ധസദനങ്ങളിലേക്ക് തള്ളി ബാധ്യത ഒഴിവാക്കുന്ന പ്രവണത ഇന്ന് ശക്തമാകുന്നു. മുട്ടിലിഴഞ്ഞ് ആന കളിപ്പിച്ച മുത്തച്ഛനെയും കഥകൾ ചൊല്ലി കുളിപ്പിച്ച മുത്തശ്ശിയെയും ഇന്ന് വീടുകളിൽ കാണാനേ യില്ല. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ വ്യദ്ധസദനങ്ങളിൽ പരസ്‌പരം മിണ്ടാനാവാതെ തേങ്ങൽ ഉള്ളിലടക്കി കഴിയുക യാവാം എന്ന് കവി പറയുന്നു. വ്യദ്ധജനങ്ങൾ അനുഭവിക്കു ന്ന ഒറ്റപ്പെടലിന്റെ വേദനയും പരിഷ്‌കാരത്തിൻ്റെ കടന്നുകയറ്റം വ്യക്തിജീവിതത്തിലും സമൂഹജീവിതത്തിലും വരുത്തിയ മാറ്റങ്ങളുമെല്ലാം ഈ കവിതയിലൂടെ കവി അവതരിപ്പിക്കുന്നു.
15. കഥാപാത്രനിരൂപണം തയാറാക്കുക.
. തന്ത്രപരമായ ഇടപെടലുകൾ
. ബുദ്ധിവൈഭവം
. പക്വത
. ലക്ഷ്യബോധം
തുടങ്ങിയ സ്വഭാവസവിശേഷതകൾ ഉൾപ്പെടുത്തി ദയ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.
Answer
15. ദയ എന്ന തിരക്കഥാഭാഗത്തെ പ്രധാനകഥാപാത്രമാണ് ദയ. അവൾ വളരെ ബുദ്ധിമതിയും സമർത്ഥയുമായിരുന്നു. രാജാ വിനോട് ചതുരംഗം കളിച്ച് ജയിക്കാമായിരുന്നിട്ടും അവൾ സമനിലയ്ക്കു വേണ്ടി കളിച്ചു കളിയിലെ തോൽവി കയ്‌പായി രാജാവിൻ്റെ മനസ്സിൽ നിൽക്കും എന്ന് ദയ പറയുന്നുണ്ട്. സന്ദർഭത്തിന്റെ ഗൗരവം മനസ്സിലാക്കി പെരുമാറാനുള്ള ദയ യുടെ കഴിവാണ് ഇവിടെ തെളിയുന്നത്. അസ്ത്രപ്രയോഗം, വാൾപ്പയറ്റ്, കുതിരസവാരി എന്നിങ്ങനെ എല്ലാരംഗത്തും ധീരന്മാരായ മറ്റ് പോരാളികൾക്കൊപ്പം താനും സമർഥയാണ് എന്ന് ദയ തെളിയിക്കുന്നുണ്ട്. അറിവിൻ്റെ കാര്യത്തിലും ദയ മുന്നിലാണ്. അതുകൊണ്ടാണ് ദയയ്ക്ക് മന്ത്രിപദത്തിൽവരെ എത്താൻ സാധിച്ചത്. തൻ്റെ യജമാനനായ മൻസൂറിനെ രക്ഷിക്കാൻ സ്വയം അടിമയാകാൻ പോലും ദയ തയാറായി. സ്നേഹത്തിന്റെയും നന്മയുടെയും പ്രതീകമായി അവൾ മാറു ന്നു. തൻ്റെ ലക്ഷ്യം നേടിയെടുക്കാൻ ആൺവേഷം കെട്ടിയാണ് അവൾ കൊട്ടാരത്തിലെത്തിയത്. ഏതു പ്രതികൂലസാഹച ര്യത്തെയും മനസ്സാന്നിധ്യത്തോടെ നേരിടാനുള്ള ചങ്കുറപ്പ് അവൾക്കുണ്ടായിരുന്നു. കുതിരയെ മെരുക്കുന്നതിലും രാജാവിനോടൊപ്പം ചതുരംഗം കളിക്കുന്നിടത്തും എല്ലാം ഇത് പ്രകടമാണ്. ചതുരംഗത്തിൽ രാജാവിനെ തോല്‌പി ക്കാൻ നിഷ്പ്രയാസം കഴിയുമായിരുന്നു. എങ്കിലും ദയ ബുദ്ധിപൂർവം കളി സമനിലയിൽ അവസാനിപ്പിക്കുന്നു. രാജാവ് തോറ്റാൽ അതൊരു കയ്‌പായി അദ്ദേഹത്തിൻ്റെ മനസ്സിൽ നില്ക്കും എന്നറിയാമായിരുന്നതുകൊണ്ടാണ് അവൾ അങ്ങനെ ചെയ്‌തത്. മനഃശാസ്ത്രപരമായ ഒരു സമീപനമാണിത്. ഇങ്ങനെ അതിവിദഗ്‌ധനായ ഒരു പോരാ ളിയുടെയും രാജ്യതന്ത്രജ്ഞന്റെയും കഴിവ് അവളിൽ തിരിച്ചറിഞ്ഞ രാജാവ് ദയയെ മന്ത്രിയായി അവരോധിക്കുന്നു. സാമർഥ്യവും ആയോധനപാടവവും കാര്യങ്ങൾ മനസ്സിലാ ക്കാനുള്ള കഴിവും ബുദ്ധിയും കരുത്തും എല്ലാം ഒത്തി ണങ്ങിയ കഥാപാത്രമായി ദയ മാറുന്നു.
16. “രാവുപകൽ സന്ധ്യയിലുഷസ്സില്ലാതെ വേലയെടുത്തേ മരിച്ചുപോകും പാവമേ! നിന്നെത്തുടച്ചുനീക്കുന്നതും പാപമെന്നോർത്തേ മടിച്ചു നിൽപ്പു” ഉറുമ്പുകളോടുള്ള കവിയുടെ കരുതലും അനുതാപവും നമുക്കു നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം? പരിശോധിക്കുക.
Answer
16.രാത്രിയെന്നോ പകലെന്നോ സന്ധ്യയെന്നോ പ്രഭാതമെന്നോ നോക്കാതെ ഉറുമ്പ് പണിയെടുക്കുന്നു. അതിൻ്റെ അധ്വാന ശീലത്തെ കവി പ്രശംസിക്കുന്നു. പാവമായ ഉറുമ്പിനെ തുടച്ചുനീക്കുന്നത് പാപമാണെന്നോർത്ത് കവി മടിച്ചുനിൽ ക്കുന്നു. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവി ക്കാൻ അവകാശമുണ്ട്. എല്ലാ ജീവനുകളോടും ആദരവുണ്ടാ കണം. മനുഷ്യനുമാത്രം അവകാശപ്പെട്ടതല്ല ഭൂമി. ചെറുതും വലുതുമായ ജീവജാലങ്ങൾ ഭൂമിയുടെ അവകാശികളാണ്. ഉറുമ്പിനെപ്പോലും ദ്രോഹിക്കാത്ത മനോഭാ വമാണ് കവിക്കുള്ളത്. ‘ഒരു പീഡ എറുമ്പിനും വരുത്ത രു ‘തെന്നാണ് ശ്രീനാരായണഗുരു പ്രാർത്ഥിക്കുന്നത്. ഉറുമ്പ് ചെറിയജീവിയാണെങ്കിലും ആ ജീവനോട് ആദ രവുള്ള കവിയെയാണ് നാം കാണുന്നത്. ഒരു ജീവിയെ യും ഉപദ്രവിക്കരുതെന്ന സന്ദേശമാണ് കവി നൽകുന്നത്. മനുഷ്യനോടൊപ്പം എല്ലാ സൂക്ഷ്‌മജീവികളും നിലനിൽക്കു മ്പോഴാണ് ഭൂമി മനോഹരമാകുന്നത്. ഉറുമ്പിനോടുള്ള കവി യുടെ കരുതലും അനുതാപവും നമുക്കും മാതൃകയാക്കാം. എല്ലാ ജീവജാലങ്ങളുടെയും പ്രാധാന്യം തിരിച്ചറിയാൻ കവിത സഹായിക്കുന്നു
17. താഴെ തന്നിരിക്കുന്ന കവിതയ്ക്ക് ആസ്വാദനം തയാറാക്കുക.
ഇരുട്ടും മഴയും
ആകാശം കറുത്തിരുണ്ടിരുന്നു സന്ധ്യയോടടുത്തിരുന്നു റേഷൻകടയിലെ തിരക്കൊഴിഞ്ഞപ്പോൾ
അവളരലിറ്റർ
മണ്ണെണ്ണയ്ക്കു ചോദിച്ചു കാർഡില്ലാത്തവർക്ക് തരില്ലെന്നുടമ തറപ്പിച്ചു പറഞ്ഞു പുറമ്പോക്കിലായിരുന്നു അവളുടെ വീട് ഇരുട്ടും മഴയും വീണ ഇടവഴിയിലൂടെ നടക്കുമ്പോൾ അച്ഛനുണ്ടായിരുന്നെങ്കിലെന്നവളോർത്തു
വളവു തിരിയുമ്പോൾ ഒരു മിന്നൽപ്പിണറവളെ തൊട്ടുഴിഞ്ഞുപോയി
നനഞ്ഞൊലിച്ച്
തിണ്ണകയറുമ്പോൾ കാത്തിരിപ്പുണ്ടായിരുന്നു അവളെ തിരിയുണങ്ങിയ ചിമ്മിനിവിളക്കും ആളിത്തീർന്ന അമ്മവിളക്കും
പവിത്രൻ തീക്കുനി
Answer
16 .ദാരിദ്ര്യത്തിൻ്റെ തീക്ഷ്‌ണതയോടൊപ്പം ഒറ്റപ്പെടലിൻ്റെയും അവഗണനയുടെയും നിസ്സഹായതയുടെയും അവസ്ഥകൾ കൂടി വരച്ചിടുന്ന ഒരു കൊച്ചു കവിതയാണ് പവിത്രൻ തീക്കുനിയുടെ ‘ഇരുട്ടും മഴയും’, ഇരുട്ടും മഴയും ഒരു പോലെ വന്ന ഒരു സന്ധ്യയിൽ അരലിറ്റർ മണ്ണെണ്ണയ്ക്കു വേണ്ടി റേഷൻകടയിലെത്തുന്ന ഒരു പെൺകുട്ടിയെ ഈ കവിതയിൽ കാണാം. പക്ഷേ കാർഡില്ലാത്തതിനാൽ അവൾക്ക് റേഷൻകടക്കാരൻ മണ്ണെണ്ണ നിഷേധിക്കുന്നു. പുറമ്പോക്കിലായിരുന്നു അവളുടെ താമസം. അതുകൊണ്ട് അവൾക്ക് കാർഡും ഇല്ലായിരുന്നു. ഇരുട്ടിൽ മഴ നനഞ്ഞ് വീട്ടിലേക്കു നടക്കുമ്പോൾ അവളോർത്തു അച്ഛനുണ്ടായിരു ന്നെങ്കിലെന്ന്. നനഞ്ഞൊലിച്ച് വീടിൻ്റെ തിണ്ണയിൽ കയറിയ അവളെ കാത്തിരുന്നത് എണ്ണയില്ലാത്തതിനാൽ കെട്ടുപോയ ചിമ്മിനിവിളക്കും ജീവനറ്റ അമ്മയുടെ ശരീരവുമായിരുന്നു. ദാരിദ്ര്യത്തിൻ്റെ തീക്ഷ്‌ണതയോടൊപ്പം ഇനിയവൾക്ക് ഒറ്റപ്പെ ടലിൻ്റെ വേദനയും അനുഭവിക്കേണ്ടി വരും. നിസ്സഹായമായചില ജീവിതങ്ങളിലേക്ക് വായനക്കാരുടെ മനസ്സുകൊണ്ടു പോകുന്നു ഈ കവിതയിലൂടെ കവി.