Re-admission and Strength details സംബന്ധിച്ച് :-

July 17, 2022 - By School Pathram Academy

Re-admission and Strength details

 

സ്കൂളിൽ യു.ഐ.ഡി ഇല്ലാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ മാത്രമേ ഈ ഫീൽഡ് സമന്വയയിൽ ദൃശ്യമാവുകയുള്ളൂ. അങ്ങനെയുള്ള കുട്ടികൾ ഉണ്ടെങ്കിൽ അവരെ സംബന്ധിച്ച സത്യപ്രസ്താവന ക്ലാസ് തിരിച്ച്, ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും ഒപ്പിട്ട്, സ്കാൻ ചെയ്ത് ഒറ്റ പി.ഡി.എഫ് ഫയലാക്കി (ഇവിടെ ഒന്നിലധികം പി.ഡി.എഫ് ഫയൽ അയക്കാൻ കഴിയില്ല. ) അപ്ലോഡ് ചെയ്ത് കൺഫേം ചെയ്യണം.

സത്യപ്രസ്താവന മാതൃക അനുബന്ധമായി ചേർക്കുന്നു. ആറാം സാധ്യായ ദിനം വരെ റീ-അഡ്മിഷൻ നേടിയിട്ടുള്ള കുട്ടികളുടെ എണ്ണം ക്ലാസ് തിരിച്ച് രേഖപ്പെടുത്തണം.സമ്പൂർണ്ണയിൽ യു.ഐ.ഡി. വാലിഡേഷൻ സംബന്ധിച്ച നിർദ്ദേശങ്ങൾ സൂചന (5) പ്രകാരം പുറപ്പെടുവിച്ചിരുന്നു.ആറാം പ്രവൃത്തി ദിവസത്തിലും യു.ഐ.ഡി. ഇൻവാലിഡേറ്റ് ആയിട്ടുള്ള വിദ്യാർത്ഥികളെ യു.ഐ.ഡി.ഇല്ലാത്ത വിദ്യാർത്ഥികൾ എന്ന് കണക്കാക്കി അവരെ കൂടി മേൽ സത്യപ്രസ്താവനയിൽ ഉൾപ്പെടുത്തേണ്ടതാണ്. യു.ഐ.ഡി.ഇല്ലാത്തതും യു.ഐ.ഡി. ഇൻവാലിഡേറ്റ് ആയതുമായ വിദ്യാർത്ഥികളെ പിന്നീട് ബോഗസ് ആണെന്ന് കണ്ടെത്തിയാൽ  വിദ്യാഭ്യാസ ഓഫീസർമാർ നടപടി സ്വീകരിക്കുന്നതാണ്.