Retrenched Period നോൺ ഡ്യൂട്ടി ആയി ക്രമീകരിക്കുവാൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുമതി നൽകി ഉത്തരവായി
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം തിരുവനന്തപുരം, തീയതി : 04-04-2023
21/03/2023 ലെ ജെ2/31/2023 നമ്പർ സർക്കാർ കത്ത് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. പ്രസ്തുത സർക്കാർ കത്ത് പ്രകാരം, 2022-23 അധ്യയന വർഷത്തെ തസ്തിക നിർണയ നടപടികളുടെ തുടർച്ചയായി തസ്തിക ഇല്ലാതെ പുറത്തായ അധ്യാപകരുടെ Retrenched Period നോൺ ഡ്യൂട്ടി ആയി ക്രമീകരിക്കുവാൻ ഈ വർഷത്തേക്ക് മാത്രം അതാതു വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുമതി നൽകി നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്തുത നിർദേശമനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളേണ്ടതാണ്.