SAK India Quiz Competition Model Questions and Answers ; Set 10

SAK India Quiz Competition Model Questions and Answers
Questions
ഏറ്റവും കൂടുതൽ കാർബൺ അടങ്ങിയ കൽക്കരിയാണ്….
ആന്ത്രസൈറ്റ്
ഏറ്റവും കടുപ്പമുള്ളതും ഗുണനിവലാരമുള്ളതുമായ കൽക്കരി…. ആന്ത്രസൈറ്റാണ്.
ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന കൽക്കരി…..
ബിറ്റുമിനസ്
ഏറ്റവും കുറഞ്ഞ അളവിൽ കാർബൺ അടങ്ങിയ കൽക്കരിയാണ്……
പീറ്റ്
കൽക്കരിയുടെ രൂപപ്പെടലിൻ്റെ ആദ്യ ഘട്ടമാണ്…..
പീറ്റ്
പാൽ കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള മാർഗം
പാസ്ചറൈസേഷൻ
ദ്രാവകാസ്ഥയിലുള്ള ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള രീതി ……
പാസ്ചറൈസേഷൻ
പാസ്ചറൈസേഷൻ എന്ന രീതി ആവിഷ്കരിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ ….
ലൂയി പാസ്ചർ
ആൽക്കലിയിൽ ഫിനോൾഫ്തലിൻ്റെ നിറം
പിങ്ക്
ആസിഡിൽ ഫിനോൾഫ്തലിൻ്റെ നിറം
നിറമില്ല
മീഥെയിൽ ഓറഞ്ചിന് ആസിഡിലെ നിറം
ഇളം പിങ്ക്
മീഥെയിൽ ഓറഞ്ചിന് ആൽക്കലിയിലെ നിറം
ഇളം മഞ്ഞ
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ കറൻസി നോട്ടുകളിൽ ഉപയോഗിക്കുന്ന രാസവസ്തു
ഫിനോൾഫ്തലിൻ
ക്ലോറിൻ വാതകം കണ്ടുപിടിച്ചത്
കാൾ വില്യം ഷീലേ
ക്ലോറിൻ ഒരു മൂലകമാണെന്ന് സ്ഥിരീകരിച്ച ശാസ്ത്ര ജ്ഞൻ ഹംഫ്രിഡേവിയാണ്.
ക്ലോറിൻ വാതകത്തിൻ്റെ നിറം
പച്ച കലർന്ന മഞ്ഞയാണ്.
പൊട്ടാസ്യം പെർമാംഗനേറ്റ് ഗാഢ ഹൈഡ്രോക്ലോറിക്
ആസിഡുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം.
ജലം ശുദ്ധീകരിക്കാനുപയോഗിക്കുന്ന വാതകം
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി രാസായുധ മായി ഉപയോഗിച്ച വാതകം…
ക്ലോറിനാണ്
ഏറ്റവും കൂടുതൽ ക്രിയാശീലമുള്ള രണ്ടാമത്തെ വാതകമാണ്….
ക്ലോറിൻ
ക്ലോറിൻ…….
ബ്ലീച്ചിംഗ് പൗഡറിൻ്റെ നിർമ്മാണത്തിനുപയോഗിക്കുന്നു.
ക്ലോറിന്റെ ബ്ലീച്ചിംഗ് പ്രവർത്തനം……
ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ മാത്രം നടക്കുന്നു.
ഡി.ഡി.റ്റി, ബി.എച്ച്.സി, ക്ലോറോഫോം എന്നിവ ക്ലോറിൻ അടങ്ങിയ പ്രധാന ഓർഗാനിക് സംയുക്തങ്ങളാണ്.
പേപ്പർ നിർമ്മാണത്തിന് ബ്ലീച്ച് ആയി ഉപയോഗിക്കുന്നത്…..
ക്ലോറിൻ
നിറമുള്ള വസ്തുക്കളെ ഓക്സീകരിച്ച് നിറമില്ലാത്തതാക്കുന്നതാണ് ക്ലോറിൻ്റെ ബ്ലീച്ചിംഗ് പ്രവർത്തനം.
ഈർപ്പ രഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പ രഹിതമായ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ലഭിക്കുന്ന പദാർത്ഥം
ബ്ലീച്ചിംഗ് പൗഡർ
പ്രളയ സമയത്ത് അണുനാശിനിയായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തമാണ്…
ബ്ലീച്ചിംഗ് പൗഡർ
നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകമാണ്
ക്ലോറിൻ
പൊട്ടാസ്യം പെർമാംഗനേറ്റ് ഗാഢ ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകമാണ്….
ക്ലോറിൻ
ഫ്ളൂറിൻ കണ്ടുപിടിച്ചത്
ഹെൻറി മോയിസൺ
ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം …
ഹൈഡ്രജൻ
ലോഹഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം
ഹൈഡ്രജൻ
ഡോ. എം. എസ്. സ്വാമിനാഥൻ
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്…
1979-80 കാലയളവിൽ കേന്ദ്ര കൃഷി മന്ത്രിയായി രുന്ന ശാസ്ത്രജ്ഞൻ.
ഇൻ്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യ ഇന്ത്യക്കാരൻ.
വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരൻ (1987).
ഐക്യരാഷ്ട്ര സഭയുടെ ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ മില്ലേനിയം പ്രോജക്ടിന് നേതൃത്വം നൽകിയ വ്യക്തി
Father of Economic Ecology നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം വിശേ ഷിപ്പിച്ച വ്യക്തി
ചെന്നൈ ആസ്ഥാനമാക്കി എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിച്ച ഇദ്ദേഹം 2011-ൽ ദ വുമൺ ഫാർമേവ്സ് എൻടൈട്ടിൽമെൻ്റ്സ് ബിൽ അവതരിപ്പിച്ചു.
റേച്ചൽ കഴ്സൺ
പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് :
റേച്ചൽ കഴ്സൺ (അമേരിക്ക)
നിശബ്ദ വസന്തം രചിച്ച അമേരിക്കൻ പരിസ്ഥിതി പ്രവർത്തക.
ഡി.ഡി.റ്റി ഉൾപ്പടെയുള്ള കീടനാശിനികൾക്കെതിരെ പ്രവർത്തിച്ച പരിസ്ഥിതി പ്രവർത്തക.
അപ്പികോ പ്രസ്ഥാനം
ചിപ്കോ പ്രസ്ഥാനത്തിൻ്റെ സ്വാധീനത്തിൽ ദക്ഷിണേന്ത്യയിൽ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനം.
അപ്പികോ പ്രസ്ഥാനം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
കർണ്ണാടക
അപ്പികോ പ്രസ്ഥാനം ആരംഭിച്ച വ്യക്തി പാണ്ഡുരംഗ ഹെഗ്ഡെ
അപ്പികോ പ്രസ്ഥാനം ആരംഭിച്ച വർഷം: 1983
നർമ്മദാ ബചാവോ ആന്ദോളൻ
ഗുജറാത്തിലെ നർമ്മദാ നദിയിലെ സർദാർ സരോവർ പദ്ധതിയ്ക്കെതിരെയുള്ള പ്രസ്ഥാനം.
നർമ്മദാ ബചാവോ ആനോളൻ ആരംഭിച്ച വ്യക്തി: മേധാപട്കർ (1985)
റംസാർ കൺവെൻഷൻ
തണ്ണീർത്തടങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി നിലവിൽ വന്നു.
1971 ഫെബ്രുവരി 2-ന് ഇറാൻ നഗരമായ റംസാറിൽ വച്ച് തണ്ണീർത്തട ഉടമ്പടി അംഗീകരിച്ചു.
ഇന്ത്യയിൽ നിന്നും റംസാർപട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങളുടെ എണ്ണം
75
ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റാണ് സുന്ദർബെൻ (പശ്ചിമബംഗാൾ),
ഇന്ത്യയിലെ ഏറ്റവും ചെറിയ റംസാർ സൈറ്റ് വേമ്പാനൂർ വെറ്റ്ലാൻ്റ് കോംപ്ലക്സ്(തമിഴ്നാട്)
2002 -ൽ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ റംസാർ കേന്ദ്രങ്ങൾ
192
വേമ്പനാട് കായലാണ് കേരളത്തിലെ ഏറ്റവും വലിയ റംസാർ സൈറ്റ്,
ഏറ്റവും കൂടുതൽ റംസാർ കേന്ദ്രങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം:
ഏറ്റവും കൂടുതൽ റംസാർ കേന്ദ്രങ്ങളുള്ള രാജ്യം . (175)
യു.കെ
പുസ ഗുളിക
പാടങ്ങളിലെ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂ ലമുള്ള മലിനീകരണം തടയുന്നതിന് പുതുതായി വികസിപ്പിച്ച സൂക്ഷ്മാണു വിഘടന ഗുളിക :
പുസ
പുസ സൂക്ഷ്മാണു വിഘടന ഗുളിക വികസി പ്പിച്ചെടുത്തത്
ഇന്ത്യൻ അഗ്രികൾചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഡൽഹി)
പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ്
റെയ്റ്റർ
ആധുനിക പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ്
യുജിൻ പി. ഓഡം
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിൻ്റെ പിതാവ്
പ്രൊഫ. ആർ. മിശ്ര