School Academy Kerala Team Manthan Gujarat – National Teacher’s Conference at Gujarat :- യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയതും ,100 രൂപയുടെ പുതിയ കറൻസിയിലുള്ള റാണി കി വാവ് സന്ദർശിച്ച് ടീം കേരള

April 28, 2023 - By School Pathram Academy

ഓരോ കറന്‍സി നോട്ടുകളും അത്ഭുതങ്ങളുടെ ഒരു കൂടാരമാണ്. ഓരോ കോണിലുമുള്ള സുരക്ഷാ രേഖകൾ മുതൽ അതിലെ ചിത്രങ്ങൾ വരെ അതിശയിപ്പിക്കും. ഈ അടുതത് കാലത്തിറങ്ങിയ 100 രൂപയുടെ പുതിയ കറൻസിയിലും ഇത്തരം കുറച്ചധികം പ്രത്യേകത കളുണ്ട്. ലാവെൻഡർ നിറത്തിൽ തുടങ്ങി മാറി വന്ന പുതിയ ചിത്രം വരെ പുത്തൻനോട്ടിന്റെ പ്രത്യേക തകളാണ്. പുതിയ കറൻസി യിൽ പ്രത്യക്ഷപ്പെട്ട റാണി കി വാവ് എന്ന നിർമ്മിതിയുടെ വിശേഷങ്ങൾ അറിയാം…

കൊടുമുടിയെ മാറ്റി പടിക്കിണർ വന്നപ്പോൾ

പഴയ നൂറു രൂപ കറൻസിയിൽ ഉണ്ടായിരുന്നത് കാഞ്ചൻജംഗ കൊടുമുടിയുടെ ചിത്രമായിരുന്നു. എന്നാൽ മാസങ്ങൾക്കു മുൻപ് ഇറങ്ങിയ 100 രൂപയുടെ പുതിയ കറൻസിയിൽ പ്രത്യക്ഷപ്പെ ട്ടിരിക്കുന്നത് റാണി കി വാവ് എന്ന പടവു കിണറാണ്. ഭർത്താവി നോടുള്ള സ്നോഹ സ്മാരകമായി ഭാര്യ നിർമ്മിച്ച ഒരത്ഭുത നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ

അറിയപ്പെടാത്ത അത്ഭുതം

സഞ്ചാരികൾക്കും ചരിത്രകാരൻമാർക്കും ഇടയില്‍ അത്രയധികമൊന്നും അറിയപ്പെ ടാതെ കിടക്കുന്ന ഒരു ചരിത്ര നിർമ്മിതിയാണ് റാണി കി വാവ് എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഇതുള്ളത്.

ഏറ്റവും വൃത്തിയുള്ള ചരിത്രസ്മാരകം

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടി ക്കുന്നത്. പിന്നീട് 201 6 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് കാണാൻ ഇതിലധികം കാരണങ്ങളൊന്നും വേണ്ട.

ഭർത്താവിനായി ഭാര്യ പണിത സ്മാരകം

നിത്യ പ്രണയത്തിന്റെ സ്മാരകമായ താജ്മഹല്‍ ഷാജഹാൻ തൻറെ ഭാര്യയായ മുംതാസിനു വേണ്ടി നിർമ്മിച്ചതാണ്. എന്നാൽ റാണി കി വാവിന്‍റെ ചരിത്രം പരിശോധിച്ചാൽ ഈ നിർമ്മിതി ഭാര്യ തന്റെ ഭർത്താവി നായി നിർമ്മിച്ചതാണെന്നു കാണാം.

1063 ലെ നിർമ്മിതി

ഗുജറാത്തിലെ പ്രമുഖ രാജവംശമായിരുന്ന സോളങ്കി രാജവംശത്തിന്റെ സ്താപക നായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഇതി നിർമ്മിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകം എന്ന നിലയിൽ 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.

64 മീറ്റർ നീളം

നിർമ്മിതിയുടെ കാര്യത്തിൽ ഇതൊരു സംഭവം തന്നെയായിരുന്നു. ഗുജറാ ത്തിലെ മറ്റെല്ലാ പടവുകിണറുകളിലും വെച്ച് ഏറ്റവും പ്രശസ്തവും ഇന്നും നിലനിലനിൽക്കുന്നതും ഇതുതന്നെയാണ്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്.

സരസ്വതി നദി മുക്കിയ വിസ്മയം

1068 ൽ നിർമ്മാണം പൂര്‍ത്തിയാക്കിയ ഇത് പിന്നീട് പ്രകൃതിയുടെ പല മാറ്റങ്ങൾക്കും വിധേയമായി. പിന്നീട് എപ്പോഴോ സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ പടവ് കിണർ വെള്ളത്തിനടിയിലായി. പിന്നെ ഇതിനെക്കുറിച്ച് വിവിരങ്ങൾ ഒന്നും ഇല്ലായിരുന്നു. 1980 കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തിയ ഖനന പ്രവർത്തനങ്ങൾക്കിടെയാണ് ഇത് ഉയർന്നു വരുന്നത്.

ജലത്തിനു നല്കി ആദരം

നിർമ്മാണ കലയുടെ ഒരു വിസ്മയമായാണ് യുനസ്കോ റാണി കി വാവിനെ കണക്കാക്കുന്നത്. അക്കാലത്തെ സാങ്കേതിക വിദ്യകളുടെ വളർച്ചയെയും ജല ലഭ്യത തീരെ കുറവുള്ള ഒരിടത്ത് ജലസംരക്ഷണത്തിനായി ഒരുക്കിയ മാതൃകകളും മറ്റൊരിടത്തും കാണുവാൻ സാധിക്കാ ത്താണെന്നാണ് അവർ പറയുന്നത്.

ജലസംവിധാനം മാത്രമല്ല

 

വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടം അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷ ണത്തിനു വേണ്ടി മാത്രം നിർമ്മിച്ച ഒന്ന് എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല. എല്ലാത്തിലുമുപരിയായി ഇതൊരു നിർമ്മാണ വിസ്മയമാണ്.

ഏഴു നിലകൾ

ഭൂമിക്കടിയിലേക്ക് ഏഴു നിലകളിലായാണ് റാണി കി വാവ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടു കൾക്കു മുന്‍പ് ഇത്രയും വളർന്ന വാസ്തു വിദ്യയും കഴിവുകളും നമ്മുടെ രാജ്യത്ത് നിലനിന്നിരുന്നു എന്നതിന്റെ അടയാളമാണ് ഈ പടവ് കിണർ. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ നിർമ്മാണ വൈവിധ്യം തന്നെയാണ്.

 

കാലത്തെ അതിജീവിച്ച കൊത്തുപണികൾ

കാലത്തെ അതിജീവിച്ചു നിൽക്കുന്ന കൊത്തുപണികളാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഏഴു നിലക ളിലായുള്ള ഇതിൻരെ ചുവരുകളിൽ നിറയെ പുരാണ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും കൊത്തി യിരിക്കുന്നത് കാണാം.

സിദ്ധാപ്പൂരിലേക്കുള്ള ടണൽ

വെറും വെള്ളം സംരക്ഷിക്കാനുള്ള ഇടം എന്നതിൽ നിന്നും മാറി മറ്റനേകം ലക്ഷ്യങ്ങളും ഇതിന്റെ നിർമ്മാണ ത്തിനു പിന്നിലു ണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. അതിന്റെ തെളിവാ ണ് പടവ് കിണറിന്റെ ഏറ്റവും താഴത്തെ പടിയിൽ നിന്നും തുറക്കുന്ന ഒരു തുരങ്കം. പത്താനടുത്തുള്ള സിദ്ധപൂരിലേക്കാണ് ഈ തുരങ്കം തുറക്കുന്നത്. ഏതാണ് മുപ്പത് കിലോമീറ്ററോളം ദനീളം നീളം ഇതിനുണ്ടത്രെ. യുദ്ധ സമയത്തും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഒക്കെ രക്ഷപ്പെടാൻ ഉപയോഗിക്കുക എന്നൊരു ലക്ഷ്യം കൂടി ഇതിനു ണ്ടായിരുന്നു.

പ്രവേശനമില്ല

നൂറ്റാണ്ടുകളെ അതിജീവിച്ചു നിൽക്കുന്ന ഒരു നിർമ്മിതിയാണല്ലോ റാണി കി വാവ്. 2001 വരെ ഇതിന്റെ എല്ലാ ഭാഗങ്ങളിലേക്കും സഞ്ചാ രികൾക്ക് പ്രവേശ നമുണ്ടായിരുന്നു. എന്നാൽ ഗുജറാത്തിലെ ഭൂജിലുണ്ടായ ഭൂകമ്പത്തിൽ റാണി കി വാവിന്റെ പലഭാഗങ്ങള്‍ക്കും കേടുപാടുകൾ സംഭവിക്കുകയും ചില സ്ഥലങ്ങൾ ഉറപ്പില്ലാതാവുകയും ചെയ്തു. അതുകൊണ്ട് സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങളിൽ പ്രവേശിക്കുവാൻ ജനങ്ങൾക്ക് അനുമതിയില്ല.

 

എത്തിച്ചേരാന്‍

ഗുജറാത്തിലെ പഠാനില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു റാണി കി പാവിലെത്താന്‍. അടുത്തു ള്ള എയര്‍പോര്‍ട്ടായ അഹമ്മദാ ബാദില്‍ നിന്നും 130 കിലോമീറ്ററും മഹേസന റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 41 കിലോമീറ്ററും അകലെയാണ് ഇവിടം.

Category: NewsSchool Academy

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More