SMC അഥവ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഘടനയും പ്രവർത്തനങ്ങളും

June 23, 2022 - By School Pathram Academy

 

  • SMC – അഥവ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഘടനയും പ്രവർത്തനങ്ങളും

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അൺ എയ്ഡഡ് സ്കൂളുകൾ ഒഴികെയുളള എല്ലാ സ്കൂളുകളിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കുകയും രണ്ട് വർഷത്തിലൊരിക്കൽ പുനഃസംഘടിപ്പിക്കേണ്ടതുമാണ്.

ഗവ സ്കൂളുകളിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനവും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

എച്ച് 1/38613/12/DPI തിയതി 20/06/2012 •

  • സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ഘടനയും ചുമതലയും

 

കമ്മിറ്റിയിൽ തദ്ദേശസ്വയം ഭരണ കേന്ദ്രത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി.അധ്യാപക പ്രതിനിധി എന്നിവരടങ്ങിയ അംഗങ്ങളായിരിക്കും. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട രക്ഷകർതൃ പ്രതിനിധികളുടെ കുട്ടി സ്കൂളിൽ നിന്ന് ടി.സി. മുഖേനയോ അല്ലാതെയോ വിടുതൽ ചെയ്യുകയോ സ്കൂൾ പഠനം പൂർത്തിയാക്കി പോകുകയോ ചെയ്യുമ്പോൾ ബാക്കി കാലയളവിലേക്ക് അതേ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാതാപിതാക്കളിൽ നിന്നോ രക്ഷകർത്താക്കളിൽ നിന്നോ തിരഞ്ഞെടുത്ത് ആ ഒഴിവ് നികത്ത ണ്ടതാണ്. കൂടാതെ എക്സ് – ഒഫിഷ്യോ മെമ്പർ കൺവീനർ ജോയിന്റ് കൺവീനർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാർഡ് മെമ്പർ എന്നിവർ ഒഴികെയുള്ള യാതൊരു അംഗവും രണ്ടു തവണയിൽ കൂടുതൽ കമ്മിറ്റിയിൽ അംഗമായിരിക്കാൻ പാടുള്ളതല്ല.

കമ്മിറ്റിയിലെ അംഗങ്ങളിൽ 50 % വനിതകൾ ആയിരിക്കേണ്ടതാണ്.

കമ്മിറ്റിയുടെ ഭരണ നിർവ്വഹണത്തിനായി രക്ഷകർതൃ പ്രതിനിധികളിൽ നിന്ന് ഒരു ചെയർമാനേയും, വൈസ് ചെയർമാനേയും തെരഞ്ഞെടുക്കേ ണ്ടതാണ്.

സ്കൂളിൽ പ്രഥമാധ്യാപകൻ ഇല്ലെങ്കിൽ ചാർജുളള അധ്യാപകൻ കമ്മിറ്റിയുടെ എക്സ്-ഒഫിഷ്യോ മെമ്പർ കൺവീനറും, 12-ാം ക്ലാസു വരെയുള്ള സ്കൂളുകളിൽ പ്രിൻസിപ്പൽ എക്സ് ഒഫീഷ്യോ മെമ്പർ കൺവീനറും പ്രഥമാധ്യാ പകൻ ജോയിന്റ് കൺവീനറും ആയിരിക്കും.

കമ്മിറ്റി 2 മാസത്തിൽ ഒരിക്കെലെങ്കിലും സ്കൂളുകളിൽ ചേരേണ്ടതും യോഗ മിനിട്സ് കൃത്യമായി രേഖപ്പെടു ത്തേണ്ടതും ഭൂരിപക്ഷ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടതുമാണ്. ഇവ സ്കൂൾ നോട്ടീസ് ബോർഡിലും പൊതുജനങ്ങൾക്ക് പ്രാപ്യമായ രീതിയിൽ പ്രസിദ്ധപ്പെടുത്തണ്ടതുമാണ്.

  • കമ്മിറ്റിയുടെ ചുമതലകൾ (സംക്ഷിപ്തം)

എ) വിദ്യാലയത്തിന്റെ പ്രവർത്തനം മോണിറ്റർ ചെയ്യുക.

ബി) സ്കൂൾ വികസന പദ്ധതി തയ്യാറാക്കി നടപ്പിലാക്കുന്നതിന് ശുപാർശ ചെയ്യുക.

സി) സംസ്ഥാന ഗവൺമെന്റ്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റെതെങ്കിലും ഏജൻസികളിൽ നിന്ന് ലഭിക്കുന്ന ധനസഹായം വിനിയോഗിക്കുന്നതിന് മേൽനോട്ടം വഹിക്കുക

അധ്യാപകർ സ്വകാര്യ ട്യൂഷൻ, സ്വകാര്യ പഠനപ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തുക

അക്കാദമിക് അധികാര കേന്ദ്രം നിർണ്ണയിച്ചിട്ടുളള വിധത്തിൽ കുട്ടിയിൽ നിന്നും പ്രതീക്ഷിക്കുന്ന പഠനപുരോഗതി നേടിയിട്ടുണ്ടോ എന്ന കാര്യം വിദഗ്ധരുടെ സഹായത്തോടെ മോണിറ്റർ ചെയ്യുക.

വിദ്യാർത്ഥികളും അധ്യാപകരും ഹാജരാക്കാതിരിക്കുന്നത് ശ്രദ്ധിക്കുക.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള അധ്യാപകരുടെ പാനലിൽ നിന്ന് അധ്യാപകരുടെ ഒരു വർഷത്തിന് താഴെ വരുന്ന അവധി ഒഴിവുകൾ ഗവൺമെന്റ് നിശ്ചയിച്ചിട്ടുളള വേതന നിരക്കിൽ താൽക്കാലികമായി അധ്യാപകരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക.

സ്കൂളിൽ കൊഴിഞ്ഞു പോക്ക് പരിപൂർണ്ണമായും ഇല്ലാതാക്കുന്നതിലേക്ക് സമീപ പ്രദേശത്തെ എല്ലാ കുട്ടികളുടെയും സ്കൂൾ പ്രവേശനവും തുടർച്ചയായ ഹാജരും ഉറപ്പു വരുത്തേണ്ടതാണ്.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും താമസിച്ച് സ്കൂളിൽ പ്രവേശനം നേടിയവർക്കും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും പരിഹാരപരവും വിജ്ഞാനം നൽകുന്ന രീതി യിലുമുള്ള പരിശീലനത്തിനു വേണ്ട വ്യവസ്ഥ ഉറപ്പു വരുത്തുക.

ക്ലാസ് പി.ടി.എ. മദർ പി.ടി.എ എന്നിവയുടെ മീറ്റിംഗുകൾ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക.

വികലാംഗരായ കുട്ടികളെ കണ്ടെത്തുകയും അവരുടെ സ്കൂൾ പ്രവേശനം അവർക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ എന്നിവ മോണിറ്റർ ചെയ്യുകയും പ്രാഥമിക വിദ്യാഭ്യാസത്തിൽ അവരുടെ പങ്കും അവർ വിദ്യാഭ്യാസം പൂർത്തീകരിക്കുന്നു വെന്നുള്ള കാര്യവും ഉറപ്പു വരുത്തുക.

ഉച്ചഭക്ഷണ പരിപാടി മോണിറ്റർ ചെയ്യുക.

കമ്മിറ്റി സ്കൂളിന് വേണ്ടി സ്വീകരിച്ച തുക സംബന്ധിച്ച് വരവു ചെലവ് കണക്കുകളുടെ വാർഷിക അക്കൗണ്ട് തയ്യാറാക്കുക.

ഈ ആക്ട് പ്രകാരമുള്ള ചുമതലകൾ നിർവ്വഹിക്കുന്നതിനുളള കമ്മിറ്റി സ്വീകരിച്ചിട്ടുള്ള യാതൊരു തുകയും കമ്മിറ്റിയുടെയും ചെയർമാന്റെയും കൺവീനറുടേയും ജോയിന്റ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതും കമ്മിറ്റി നിയോഗിക്കുന്ന ഒരു ചാർട്ടേർഡ് അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ടതും വാർഷിക പൊതുയോഗത്തിൽ ഈ ഓഡിറ്റ് റിപ്പോർട്ട് അക്കൗണ്ടിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ്. ഇത് കമ്മിറ്റിയുടെ ചെയർമാൻ അല്ലെങ്കിൽ ഹെഡ് ചെയ്യർമാനും കൺവീനറും ഒപ്പിട്ട് ഒരു മാസത്തിനുളളിൽ അത് അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർക്ക് ലഭ്യമാക്കേണ്ടതുമാണ്.

  • സ്കൂൾ വികസന പദ്ധതി തയ്യാറാക്കൽ (സംക്ഷിപ്തം)

(എ) ഓരോ വർഷത്തേയും ക്ലാസ് അടിസ്ഥാനത്തിലുള്ള പ്രവേശനത്തിനുള്ള എസ്റ്റിമേറ്റുകൾ

ബി) കെട്ടിടം, ലബോറട്ടറി, ലൈബ്രറി, ടോയ്ലറ്റുകൾ, കുടിവെളളം, മരഉരുപ്പടികൾ, ഉപകര ണങ്ങൾ, കളിസ്ഥലം എന്നിവ ഉൾപ്പെടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ

(സി) ഓരോ ഇനത്തിൽ കീഴിലേയും സ്കൂളിന്റെ ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വിദ്യാർത്ഥി സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ സങ്കൽപ്പങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിദഗ്ധരുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ട് സ്കൂളിന് വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർപേഴ്സൺ അല്ലെങ്കിൽ വൈസ് ചെയർ പേഴ്സണും കൺവീനറും സ്കൂൾ വികസന പദ്ധതിയിൽ ഒപ്പിട്ടിരിക്കേണ്ടതും കമ്മിറ്റി അംഗീകരിച്ച് ഒരു മാസത്തി നുള്ളിൽ ഇത് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർക്കും തദ്ദേശാധികാര കേന്ദ്രത്തിനും സമർപ്പിക്കേണ്ടതുമാണ്.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എല്ലാ ക്ഷേകർത്താക്കളും ഉൾക്കൊള്ളുന്ന ജനറൽ ബോഡി യോഗത്തിൽ നിന്നായിരിക്കണം പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത്.