Social Science Notes Class VII Unit 4 , Malayalam and English Medium

August 29, 2024 - By School Pathram Academy

Social Science Notes Class VII Unit 4 , Malayalam and English Medium 

UNIT-4 From Injustice To Justice

പാഠം – 4 അനീതിയിൽ നിന്ന് നീതിയിലേക്ക്

1. What can Dr. APJ Abdul Kalam, who was the President of India, learn from his childhood experience? 1.ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് കുട്ടികാലത്ത് നേരിട്ട അനുഭവത്തിൽ നിന്ന് എന്താണ് മനസിലാക്കാൻ സാധിക്കുന്നത് ?

Ans) This experience of APJ Abdul Kalam indicates that there existed a condition wherecertain sections in the society were left out without being given due consideration.

ഉ) സമൂഹത്തിലെ ചില വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകാതെ മാറ്റി നിർത്തിയിരുന്ന സാഹചര്യം നിലനിന്നിരുന്നുവെന്നു ഈ സംഭവത്തിൽ നിന്ന് മനസിലാക്കാം

2. Aren’t you familiar with the words margin, side, boarder? In what sense are thesewords commonly used?

2.അരിക്, വശം,പാർശ്വം എന്നൊക്കെയുള്ള പദങ്ങൾ അർഥത്തിലാണ് സാധാരണയായി ഉപയോഗിക്കുന്നത് ?

Ans) These words are commonly used for divide, inequality, denial, injustice ഉ) വിഭജനം, അസമത്വം, നിഷേധം, അനീതി എന്നിവയ്ക്കാണ് ഈ വാക്കുകൾ സാധാരണയായി ഉപയോഗിക്കുന്നത്

3.What do you mean by injustice?

3.അനീതി എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?

Ans) Injustice refers to the practice of exclusion of individuals from the mainstream of society, denial of opportunities and social discrimination

ഉ) സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് വ്യക്തികളെ ഒഴിവാക്കൽ, അവസരങ്ങൾ നിഷേധിക്കൽ, സാമൂഹികമായി വിവേചിക്കൽ തുടങ്ങിയ പ്രവണതകളെയാണ് അനീതി എന്ന് വിശേഷിപ്പിക്കുന്നത്.

4.What do you mean by Marginalisation?

4. അരികുവൽക്കരണം, പാർശ്വവൽക്കരണം എന്നാൽ അർത്ഥമാക്കുന്നതെന്ത് ?

Ans) Marginalisation is the process of excluding some groups from the places where they deserve equal consideration.

ഉ) തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റി നിർത്തുന്ന പ്രക്രിയയെയാണ് അരികുവൽക്കരണം/ പാർശ്വവൽക്കരണം എന്ന് പറയുന്നത്.

5. How does marginalization occur?

5.അരികുവൽക്കരണം ഉണ്ടാകുന്നതെങ്ങനെ ?

Ans) Marginalization occurs due to Exclusion, Eviction, Natural disasters, Man- made disasters

ഉ) ഒഴിവാക്കൽ, കുടിയൊഴിപ്പിക്കൽ, പ്രകൃതി ദുരന്തങ്ങൾ, മനുഷ്യനിർമ്മിത ദുരന്തങ്ങൾ എന്നിവ മൂലം അരികുവൽക്കരണം സംഭവിക്കുന്നു. E

6. Who faces marginalisation in the society? 6.ആരൊക്കെയാണ് സമൂഹത്തിൽ അരികുവൽക്കരണം

Ans) This include women, transgenders, Dalits, tribals, minorities, poverty-stricken നേരിടുന്നത്?

people, refugees, differently abled persons, ex-prisoners, etc. 2) സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, ദളിതർ, ഗോത്രവിഭാഗക്കാർ, ന്യൂനപക്ഷങ്ങൾ, ദാരിദ്രം നേരിടുന്നവർ, അഭയാർഥികൾ, ഭിന്നശേഷിക്കാർ, ജയിൽമോചിതർ

7.Many great people who worked for the upliftment of the marginalised people strongly advocated education as a tool to defend caste discrimination. Who were they?

7.ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ പ്രതിരോധിക്കാൻ

വിദ്യാഭ്യാസമാണ് വേണ്ടത് എന്ന നിലപാട് സ്വീകരിച്ച നവോത്ഥാന നേതാക്കൾ ആരെല്ലാം?

Ans) The social reformers like Sree Narayana Guru, Kuriakose Elias Chavara, Ayya Vaikunta Swamikal, Chattampi Swamikal, Vakkom Abdul Khader Moulavi, Poikayil Yohannan, Pandit K.P. Karuppan, Dakshayani Velayudhan

ഉ) ശ്രീനാരായണ ഗുരു, കുര്യാക്കോസ് ഏലിയാസ് ചാവറ, അയ്യാ വൈകുണ്ഠ സ്വാമികൾ, ചട്ടമ്പിസ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി പൊയ്കയിൽ യോഹന്നാൻ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, ദാക്ഷായണി വേലായുധൻ

8 Who preached the message of ‘enlightenmentthrough education’?

8. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം ആരുടേതാണ്?

Ans) Sree Narayana Guru

ഉ) ശ്രീനാരായണഗുരു.

9. How did tribal people get marginalized?

9. ഗോത്രജനത അരികുവൽക്കരിക്കപ്പെടാൻ ഇടയായത് എങ്ങനെ?

Ans) The tribal people who hadsupreme command over the resources of their natural habitat, gradually lost this control and were subsequently marginalised.

ഉ) വസിക്കുന്ന ഇടങ്ങളിലെ വിഭവങ്ങളിൽ പൂർണാധികാരം ഉണ്ടായിരുന്ന ഗോത്രജനതയ്ക്ക് ആ അധികാരം ക്രമേണ നഷ്ടമായതാണ് അതിനു കാരണം

10. Prepare a note on the artistic and cultural life of tribal people.?

10.ഗോത്ര ജനതയുടെ കലാസാംസ്കാരിക ജീവിതത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക ?

Ans) Tribals have close contact with nature. Art plays a central role in rituals and ceremonies. Music and dance are integral parts of tribal culture. Traditional instruments, rhythmic beats, and lively dances express their joys, sorrows, and stories.

ഉ) ആദിവാസികൾക്ക് പ്രകൃതിയുമായി അടുത്ത ബന്ധമുണ്ട്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കല ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംഗീതവും നൃത്തവും ഗോത്ര സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമാണ്. പരമ്പരാഗത ഉപകരണങ്ങൾ, താളാത്മകമായ താളങ്ങൾ, ചടുലമായ നൃത്തങ്ങൾ എന്നിവ അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും കഥകളും പ്രകടിപ്പിക്കുന്നു.

11. Name two reformers who worked against the marginalization of Dalits?

11.ദലിതരുടെ പാർശ്വവൽക്കരണത്തിനെതിരെ പ്രവർത്തിച്ച രണ്ട് സാമൂഹിക പരിഷ്കർത്താക്കളുടെ പേര്?

Ans) Verrier Elwin, Dr. A. Aiyappan ഉ)വെറിയൽ എൽവിൻ,ഡോ. എ. അയ്യപ്പൻ

12. What was the misconception about women in the society? 12. സ്ത്രീകളെക്കുറിച്ച് സമൂഹത്തിൽ നിലനിന്നിരുന്ന തെറ്റായ ധാരണ എന്തായിരുന്നു?

Ans) A misconception persisted in the society that women deserve only lower status inthe field of arts, education, work and domestic spheres.

ഉ) കലാമേഖല, വിദ്യാഭ്യാസമേഖല, തൊഴിൽമേഖല, ഗാർഹിക ഇടങ്ങൾ എന്നിവിടങ്ങളിൽ താഴ്ന്ന പദവി മാത്രമേ അർഹിക്കുന്നുള്ളൂ എന്ന തെറ്റായ ധാരണ നിലനിന്നിരുന്നു.

13. Name three reformers who worked against the marginalization of Women?

13. സ്ത്രീകളുടെ പാർശ്വവൽക്കരണത്തിനെതിരെ പ്രവർത്തിച്ച മൂന്ന് സാമൂഹിക

പരിഷ്കർത്താക്കളുടെ പേര് ?

Ans) Pandita Ramabai, Dr. Poonnen Lukose, E.K. Janaki Ammal

ഉ)പണ്ഡിത രമാബായി, ഡോ.പുന്നൻ ലൂക്കോസ്, ഇ.കെ. ജാനകി അമ്മാൾ

14. What do you mean by differently abled ?

14.എങ്ങനെയുള്ളവരെയാണ് ഭിന്നശേഷി വിഭാഗക്കാർ എന്ന് വിശേഷിപ്പിക്കുന്നത്?

Ans) Differently abled people, due to their physical characteristics face many challenges in their daily life compared to others

ഉ) ശാരീരിക സവിശേഷതമൂലം സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവർ.

15.Buildings, pathways, books etc. are generally designed ina way that is favourable and accessible to the non-disabled. What kind of difficulties do the physically challenged face in these places?

15. ശാരീരികക്ഷമതയുള്ളവർക്ക് അനുകൂലവും പ്രാപ്യവുമായ രീതിയിലാണ് പൊതുവേ കെട്ടിടങ്ങൾ, സഞ്ചാര മാർഗങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവയൊക്കെ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരം ഇടങ്ങളിൽ പലതരം ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് എന്തെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്?

Ans) Stairs without ramps, Narrow doorways, Uneven surfaces, Small print

ഉ)റാംപുകളില്ലാത്ത പടികൾ, ഇടുങ്ങിയ വാതിലുകൾ, അസമമായ പ്രതലങ്ങൾ,

ചെറിയ പ്രിന്റ്റ് 16. Why did our constitution completely prohibit discrimination?

16.എന്തുകൊണ്ടാണ് നമ്മുടെ ഭരണഘടന വിവേചനങ്ങളെ പൂർണമായും നിരോധിച്ചത്?

Ans) Discrimination hinders social progress, Creates economic inequality,

Denies safe physical environment. ഉ) വിവേചനങ്ങൾ സാമൂഹിക പുരോഗതിയെ തടസപ്പെടുത്തുന്നു, സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്നു, സുരക്ഷിതമായ ഭൗതിക സാഹചര്യങ്ങൾ നിഷേധിക്കുന്നു.

17.Find out which laws and articles exist in India against caste discrimination?

17.ജാതി വിവേചനത്തിനെതിരെ ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങളും

അനുഛേദങ്ങളും ഏതൊക്കെയാണ്?

Ans) Article 15: Prohibits any state from discriminating any citizen on ground

of any religion, caste, sex, place of birth etc. Article 17: It states that untouchability is abolished and its practice in any form is forbidden.

Section 153 A: Criminalises the use of language that promnotes discrimination or violence against people.

• Article 14: The state shall not deny to any person equality before the law or

the equal protection of the laws within the territory of India • Article 16 Prohibits discrimination in employment in any government office ആർട്ടിക്കിൾ 15: ഏതെങ്കിലും മതം, ജാതി, ലിംഗം, ജന്മസ്ഥലം മുതലായവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനെയും വിവേചനം കാണിക്കുന്നതിൽ നിന്ന് ഒരു സംസ്ഥാനത്തെയും വിലക്കുന്നു.

ആർട്ടിക്കിൾ 17: തൊട്ടുകൂടായ്മ നിർത്തലാക്കുന്നുവെന്നും അത് ഏത് രൂപത്തിലും അനുഷ്ഠിക്കുന്നത് നിഷിദ്ധമാണെന്നും പറയുന്നു.

വകുപ്പ് 153 എ: ആളുകൾക്കെതിരായ വിവേചനമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന ഭാഷയുടെ ഉപയോഗം കുറ്റകരമാക്കുന്നു

. ആർട്ടിക്കിൾ 14: സംസ്ഥാനം ഒരു വ്യക്തിക്കും നിയമത്തിന് മുന്നിൽ തുല്യതയോ ഇന്ത്യയുടെ പ്രദേശത്തിനുള്ളിലെ നിയമങ്ങളുടെ തുല്യ പരിരക്ഷയോ നിഷേധിക്കാൻ പാടില്ല.ആർട്ടിക്കിൾ 16 ഏതെങ്കിലും സർക്കാർ ഓഫീസിലെ ജോലിയിൽ വിവേചനം കാണിക്കുന്നത് നിരോധിക്കുന്നു

18. What causes certain groups to be marginalized?

18.ചില വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെടാൻ കാരണമാകുന്നതെന്ത്?

Ans) Social systems, environment, political and economic factors hinder the progress, ഉ) പുരോഗതിക്ക് തടസ്സം നിൽക്കുന്ന സാമൂഹിക വ്യവസ്ഥകൾ, പരിസ്ഥിതി,രഷ്ട്രീയ സാമ്പത്തിക ഘടകങ്ങൾ.

19. Why is a social condition that considers everyone necessary?

19.എല്ലാവരേയും പരിഗണിക്കുന്ന സാമൂഹികാവസ്ഥ അത്യാവശ്യമാണ് എന്തുകൊണ്ട് ?

Ans) A social condition that considers euqal justice to everyone is essential for the growth and the existence of a democratic society.

ഉ) സമൂഹത്തിൻ്റെ വളർച്ചയ്ക്കും തുല്യ നീതിയുള്ള ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിനും ഇത് അത്യാവശ്യമായതിനാൽ.

20.Let’s expand the list by finding the social factors that considers everyone for an ideal society.

20.എല്ലാവരെയും പരിഗണിക്കുന്ന സമൂഹത്തിൻ്റെ നിലനില്പിന് ആവശ്യമായ സാമൂഹിക ഘടകങ്ങൾ ഏതെല്ലാം ?

Ans) More policies for equality, More laws to prevent discrimination, Access to quality education for all, Measures to ensure equality in all sectors of employment. ഉ) തുല്യതയ്ക്ക് വേണ്ടിയുള്ള കൂടുതൽ നയങ്ങൾ ,വിവേചനം തടയാനുള്ള കൂടുതൽ നിയമങ്ങൾ, എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കൽ, തൊഴിൽ മേഖലകളിൽ തുല്യത ഉറപ്പ് വരുത്താനുള്ള നടപടികൾ

Category: NewsStudy Room