Special Leave for COVID-19 മറ്റ് ലീവുകൾക്കൊന്നിച്ച് എടുക്കാവുന്നതാണ്. ഈ ലീവിനു മുമ്പിലും പിന്നിലും ഇടയ്ക്കും വരുന്ന പൊതു അവധികളോ ? ഉത്തരവ് കാണാം
1.COVID-19 നുമായി ബന്ധപ്പെട്ട Special Casual Leave *Special Leave for COVID-19*എന്ന പേരിലാണ് ഇനി അറിയപ്പെടുന്നത്.*(GO(P)No.79/2021 Fin dtd 31-12-2021)*
2. കോവിഡ് രോഗികളുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ വന്ന ജീവനക്കാർക്ക് അനുവദിച്ചിരുന്ന _Special Leave for COVID-19_ ആനുകൂല്യം ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നു..
*(GO(Rt)No.70/2022/DMD dtd.22/01/2022)*
3. a)കോവിഡ് പോസിറ്റീവ് ആയവർക്ക് ക്വാറന്റൈൻ ഉപദേശിക്കപ്പെട്ട ദിവസം മുതൽ *7* ദിവസം വരെ ആരോഗ്യ വകുപ്പിന്റെയോ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ _Special Leave for COVID-19_ അനുവദനീയമാണ് .
b) കോവിഡ് രോഗം മൂർഛിച്ചു ആശുപത്രി ചികിത്സ തേടേണ്ടി വരുന്ന ജീവനക്കാർക്ക് ചികിത്സാ കാലയളവ് മുഴുവൻ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ _Special Leave for COVID-19_ ലഭിക്കുന്നതാണ്.
(GO(Rt)No.634/2021/DMD dtd.15-09-2021)
_Special Leave for COVID-19_ _മറ്റ് ലീവുകൾക്കൊന്നിച്ച് എടുക്കാവുന്നതാണ്. ഈ ലീവിനു മുമ്പിലും പിന്നിലും ഇടയ്ക്കും വരുന്ന പൊതു അവധികൾ ഇതൊന്നിച്ച് ലഭിക്കുന്നതാണ്. ഈ ലീവ് കാലയളവ് പ്രൊബേഷൻ കാൽക്കുലേറ്റ് ചെയ്യുന്നതിനു അനുവദനീയമാണ്.
_എന്നാൽ KSR Part.1 Appendix -XII A,-XII B,-XII C, പ്രകാരം LWA യിൽ കഴിയുന്ന_ _ജീവനക്കാരന് Special Leave for COVID-19_ _അനുവദനീയമല്ല._
._*(GO(P)No.79/2021 Fin dtd 31-12-2021)*_