SSLC പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ആശംസകൾ

March 03, 2024 - By School Pathram Academy

എസ്എസ്എൽസി: 10 വർഷം നീണ്ട സ്കൂൾ പഠനത്തിലെ സുപ്രധാന പരീക്ഷ; കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ആശംസകൾ നേരാം

മാർച്ച് നാല് മുതൽ 25 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുന്നത്. 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. സർക്കാർ സ്കൂളുകളിൽനിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽനിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽനിന്ന് 28,188 കുട്ടികളും പരീക്ഷ എഴുതും. കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും ആശംസകൾ നേരാം.

വിദ്യാഭ്യാസത്തിലെ സുപ്രധാന കാലഘട്ടമാണ് എസ്എസ്എൽസി. 10 വർഷം നീണ്ട സ്കൂൾ പഠനത്തിനു ശേഷം ഓരോ വിദ്യാർഥിയും എസ്എസ്എൽസി പരീക്ഷ എഴുതാൻ പോകുന്നത് അൽപം ടെൻഷനോടെയാണ്. ഫുൾ എ പ്ലസ് നേടണമെന്ന് നന്നായി പഠിക്കുന്നവർ ആഗ്രഹിക്കുമ്പോൾ മികച്ച മാർക്കോടെ ജയിക്കണമെന്നും ബുദ്ധിമുട്ടില്ലാതെ പ്ലസ് വൺ അഡ്മിഷൻ നേടണമെന്നുമാണ് മറ്റ് വിദ്യാർഥികളുടെ ആഗ്രഹം.

ഒന്നാം ഭാഷ – പാർട്ട് 1 മലയാളം / അറബി / സംസ്കൃതം  ആണ് ആദ്യ ദിവസത്തെ പരീക്ഷാ വിഷയം.

ഈ മാസം 25 വരെയാണ് പരീക്ഷ നടക്കുന്നത്. ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്ന നിങ്ങളുടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും വിജയാശംസകൾ 

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More