SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡൂപ്ലിക്കറ്റ് ലഭിക്കാൻ എന്തു ചെയ്യണം

August 01, 2023 - By School Pathram Academy

How to apply for duplicate SSLC book In case of lost or destroyed

SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡൂപ്ലിക്കറ്റ് ലഭിക്കാൻ എന്തു ചെയ്യണം

 

………………………………………

SSLC ബുക്ക് നഷ്ടപ്പെടുകയോ, നശിച്ചുപോകുകയോ ചെയ്യുമ്പോൾ എന്തുചെയ്യണമെന്നറിയാതെ സങ്കടപ്പെടുന്നവർ ധാരാളമുണ്ട്. 

 

നഷ്ടപ്പെട്ട SSLC ബുക്കിന്റെ ഡൂപ്ലിക്കേറ്റ് ലഭിക്കാൻ ആദ്യം ചെയ്യേണ്ടത് നിങ്ങൾ SSLC പരീക്ഷ എഴുതിയ സ്കൂൾ അധികാരികളെ സമീപിക്കേണ്ടതാണ് .

 

നിങ്ങൾ പഠിച്ച വർഷം രജിസ്റ്റർ നമ്പർ തുടങ്ങിയ വിവരങ്ങൾ മറന്നു പോയെങ്കിൽ സ്കൂൾ രജിസ്റ്ററിൽ നിന്നും കണ്ടെത്താവുന്നതാണ്.

 

നിർദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ച് സ്കൂൾ അധികാരികൾ വഴി, അവരുടെ സാഷ്യപത്രം സഹിതമാണ് നിങ്ങളുടെ അപേക്ഷ പരീക്ഷാ ഭവനിലേക്ക് അയക്കുന്നത്.

അവശ്യമായ രേഖകൾ

 

…………………………………..

1. സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഡൂപ്ലിക്കേറ്റിനായുള്ള ഫീസടച്ച ചെലാൻ ഒറിജിനൽ

 

2. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചു കിട്ടാനാവാത്ത വിധം നഷ്ടപ്പെട്ട് പോയെന്ന് കാണിച്ച് പത്രപരസ്യം നൽകേണ്ടതും ആയത് അപേക്ഷയോടൊപ്പം അയക്കേണ്ടതുമാകുന്നു.

3. നിങ്ങളുടെ സർട്ടിഫിക്കേറ്റ് തിരിച്ചുകിട്ടാനാവാത്തവിധം നഷ്ടപ്പെട്ടു പോയെന്ന് കാണിച്ച് മുദ്ര പേപ്പറിൽ തയ്യാറാക്കിയ സത്യവാങ്മൂലം  സാക്ഷ്യപ്പെടുത്തിയിരിക്കണം.

 പ്രസക്തമായ രേഖകൾ സഹിതം സ്കൂൾ അധികാരി വഴി പറിക്ഷാ ഭവനിലേക്ക് നൽകുന്ന അപേക്ഷപ്രകാരം  ഡൂപ്ലിക്കേറ്റ് SSLC ബുക്ക് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Site 👇👇

https://pareekshabhavan.kerala.gov.in/

Category: NewsSchool Academy

Recent

ഗണിതം ആസ്വദിച്ച് പഠിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ഗണിത വിജയം പദ്ധതി;…

September 16, 2024

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

September 16, 2024

‘കുട്ടി ശാസ്ത്രജ്ഞൻമാരെ നമുക്ക് കണ്ടെത്തേണ്ടെ ‘ സാക് ഇന്ത്യ – SAK India…

September 16, 2024

മണ്ണോട് ചേർന്നാലും മറക്കാനാവുമോ പ്രിയരെ.. ഇന്ന് തിരുവോണ നാളിൽ.. പുത്തുമലയിലെ..

September 15, 2024

മാന്യ വായനക്കാർക്ക് സ്കൂൾ പത്രത്തിന്റെയും സ്കൂൾ അക്കാദമിയുടെയും ഓണാശംസകൾ

September 15, 2024

അർഹരാകുന്ന കുട്ടികൾക്ക് 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപയാണ്…

September 15, 2024

സാക് ഇന്ത്യ – SAK India Quiz Competition Model Questions and…

September 15, 2024

ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നേടാൻ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് മേതല കല്ലിൽ സ്കൂൾ…

September 14, 2024
Load More