SSLC വിജയിച്ച വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്…!

June 17, 2022 - By School Pathram Academy

SSLC വിജയിച്ച വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്…!_

പ്ലസ് വൺ ഏകജാലക പ്രവേശനം; അപേക്ഷ ജൂലൈ ഒന്ന് മുതൽ

പ്ലസ് വൺ അപേക്ഷാ സമർപ്പണം ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കും.

സ്കൂളുകളിൽ നിലവിൽ പ്ലസ് വൺ പരീക്ഷ നടന്ന്കൊണ്ടിരിക്കുകയാണ്. പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ ഹെൽപ്പ് ഡെസ്ക് തുറക്കണം. ജൂൺ 30ന്‌ പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷമേ ഹെൽപ് ഡെസ്ക് തുറക്കാൻ സാധിക്കൂ.

ഇതിനുപുറമേ CBSE, ICSE പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് കൂടി പരിഗണിക്കണം. ഈ സാഹചര്യത്തിലാണ് ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ധാരണയായത്.

Category: News