SSLC സർട്ടിഫിക്കറ്റിലെ പേര്, ജാതി, ജനനതീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ ?
SSLC സർട്ടിഫിക്കറ്റിലെ പേര്, ജാതി, ജനനതീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ ?
റീതാ തോമസ് ഇപ്പോൾ ബികോമിന് പഠിക്കുകയാണ്. സ്കൂൾ റെക്കോർഡുകളിൽ കുട്ടിയുടെ പേര് “റീത്ത തോമസ്” എന്നു തന്നെയാണ്. എന്നാൽ പാസ്പോർട്ട്, ബർത്ത് രജിസ്റ്റർ, ബാപ്റ്റിസം എന്നീ രേഖകളിൽ കുട്ടിയുടെ പേര്
“ആനി റീത്ത കറുകപ്പാടത്ത് ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്തമായ പേരുകൾ മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ മുന്നിൽകണ്ട് സ്കൂൾ രേഖയിലെ പേര് തിരുത്തുവാൻ ആഗ്രഹിക്കുന്നു.
1959 ലെ കേരള എഡ്യൂക്കേഷൻ റൂൾസ് അനുസരിച്ച് പേര്, ജനന തീയതി, ജാതി എന്നിവ തിരുത്തുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമാണ്. സർക്കാർ പുറപ്പെടുവിച്ച 8/6/1959 & 1/1/1975 ലെ ഗസറ്റ് നോട്ടിഫിക്കേഷൻ അനുസരിച്ചു പേരും ജാതിയും തിരുത്തുവാൻ വേണ്ടി അപേക്ഷ സമർപ്പിക്കേണ്ടത് ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ ഓഫീസർക്കാണ്.
SSSLC ബുക്ക് പബ്ലിക് ഡോക്യുമെന്റ് ആയതുകൊണ്ട്, തിരുത്തേണ്ട വിവരങ്ങൾ സർക്കാർ ഗസറ്റിൽ പബ്ലിഷ് ചെയ്യേണ്ടതുണ്ട്.
Adv. K. B Mohanan