SSLC Biology Exam ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

March 19, 2024 - By School Pathram Academy

SSLC Biology Exam

ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..

 

1. സസ്യഹോർമോണുകളുടെ പ്രവർത്തനം ?

*ജിബ്ബർലിൻ* – വിത്തിലെ സംഭൃതാഹാരത്തിന്റെ വിഘടനം, ഇലകൾ വിരിയൽ.

*ഓക്‍സിൻ‍* – കോശവളർ‍ച്ച, കോശദീർ‍ഘീകരണം, അഗ്രമുകുള വളർ‍ച്ച, ഫലരൂപീകരണം.

*സൈറ്റോകിനിൻ* – കോശവളർച്ച, കോശവിഭജനം, കോശവൈവിധ്യവൽക്കരണം. 

*എഥിലിൻ* വാതകം – ഇലകളും ഫലങ്ങളും‍ പാകമാക്കുന്നു. (കൂടിയ അളവിലായാൽ അവ പൊഴിയുന്നു).

*അബ്‍സെസിക് ആസിഡ്* – ഇലകളും ഫലങ്ങളും പൊഴിക്കൽ‍, വിത്തിലെ ഭ്രൂണത്തിന്റെ സുപ്‍താവസ്ഥ.

 

2. കൃത്രിമസസ്യഹോർമോണുകളുടെ ഉപയോഗം ?

*ഓക്‍സിനുകൾ* – ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയാനും വേരുമുളപ്പിക്കാനും കളകളെ

നശിപ്പിക്കാനും.

*ജിബ്ബർലിനുകൾ* – ഫലങ്ങളുടെ വലുപ്പം വർധിപ്പിക്കാനും അവ നേരത്തേ പഴുക്കുന്നത് തടയാനും.

*എഥിലിൻ‍* – ഒരേ സമയം പുഷ്‍പിക്കാനും ഫലങ്ങള്‍ പഴുപ്പിക്കാനും. (*എഥിഫോൺ* എന്ന

ദ്രാവകത്തിൽ നിന്നുണ്ടാകുന്ന എഥിലിൻ ‍റബർ‍പാലുൽപാദനം കൂട്ടുന്നു).

അബ്സെസിക് ആസിഡ് – പഴവർഗങ്ങളുടെ ഒരേസമയത്തെ വിളവെടുപ്പിന്.

 

3. കാൻസർ ? കാരണം ? ചികിത്സ ?

അനിയന്ത്രിതമായ കോശവിഭജനം വഴി കോശങ്ങള്‍ പെരുകി ഇതര കലകളിലേക്ക് വ്യാപിക്കുന്ന രോഗാവസ്ഥയാണ് *കാൻസർ*.

കാൻസറിന് കാരണം : പാരിസ്ഥിതിക ഘടകങ്ങൾ, പുകവലി, വികിരണം, വൈറസ്, പാരമ്പര്യ ഘടകങ്ങൾ.

സങ്കീർണത : രക്തത്തിലൂടെയും ലിംഫിലൂടെയും കാൻസർ കോശങ്ങൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് .

നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം : രോഗം കഠിനമായാൽ രോഗമുക്തി പ്രയാസമാണ് .

ചികിത്സ : ശസ്ത്രക്രിയ (സർജറി), വികിരണചികിത്സ (റേഡിയോ തെറാപ്പി), രാസചികിത്സ (കീമോതെറാപ്പി).

 

4. പ്രകൃതിനിർധാരണ സിദ്ധാന്തം (ചാൾസ് ഡാർവിൻ):

അമിതോല്‍പ്പാദനം – നിലനിൽ‍പ്പിനുവേണ്ടിയുള്ള സമരം – അനുകൂലവ്യതിയാനങ്ങളുള്ളവ നിലനിൽ‍ക്കുന്നു, അല്ലാത്തവ നശിച്ചുപോകുന്നു.(പ്രകൃതിനിർ‍ധാരണം) – അനുകൂലവ്യതിയാനങ്ങൾ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു – തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങളുടെ സഞ്ചയം – പുതിയ ജീവജാതിയുടെ ഉത്ഭവത്തിന് കാരണമാവുന്നു.

 

5. ജനിതക എഞ്ചിനിയറിങിലൂടെ ഇൻ‍സുലിൻ‍ ഉൽപ്പാദനം, ഘട്ടങ്ങൾ :

a). മനുഷ്യനിലെ ഇൻ‍സുലിൻ‍ ഉൽപ്പാദക ജീനിനെ പ്രത്യേക എൻസൈം ഉപയോഗിച്ച് മുറിച്ചെടുക്കുന്നു.

b). ബാക്ടീരിയയിൽ നിന്നും വൃത്താകാര DNAയായ പ്ലാസ്‍മിഡ് വേർ‍തിരിച്ചെടുക്കുന്നു.

c). ഇന്‍സുലിന്‍ ജീനിനെ എൻസൈം ഉപയോഗിച്ച് പ്ലാസ്‍മിഡിലേക്ക് കൂട്ടിച്ചേർ‍ക്കുന്നു.

d). ജീൻ കൂട്ടിച്ചേർത്ത പ്ലാസ്മിഡ് മറ്റൊരു ബാക്ടീരിയയിലേക്ക് നിക്ഷേപിക്കുന്നു.

e).ഈ ബാക്ടീരിയയെ പെരുകാൻ അനുകൂല സാഹചര്യങ്ങൾ നൽ‍കുന്നു.

e). ബാക്ടീരിയ പ്രവർത്തനക്ഷമമല്ലാത്ത ഇന്‍സുലിൻ നിർ‍മിക്കുന്നു.

f). അതിൽനിന്നും പ്രവർത്തനസജ്ജമായ ഇൻ‍സുലിൻ‍ വേർതിരിച്ചെടുക്കുന്നു.

 

ഈ പ്രക്രിയയിൽ ഉപയോഗിക്കുന്ന എൻസൈമുകൾ ?

ജീനിനെ മുറിച്ചെടുക്കാനുപയോഗിക്കുന്നഎൻസൈം (*ജനിതക കത്രിക*) = റെസ്‍ട്രിക്‍ഷൻ എൻ‌ഡോന്യൂക്ലിയേസ്. ജീനിനെ പ്ലാസ്മിഡിലേക്ക് കൂട്ടിച്ചേർക്കാനുപയോഗിക്കുന്ന എൻസൈം (*ജനിതകപശ*) = ലിഗേസ്.

ഈ പ്രക്രിയയിലെ വാഹകൻ – പ്ലാസ്മിഡ്.

 

6. വാക്‍സിനുകളും ആന്റിബയോട്ടിക്കുകളും. താരതമ്യം:

   വാക്സിനുകൾ കൃത്രിമ രോഗപ്രതിരോധവല്‍ക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് (ആന്റിജനുകളാണ്). ആൻറിബയോട്ടിക്കുകളാവട്ടെ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളില്‍ നിന്ന്

വേർതിരിച്ചെടുക്കുന്നതും ബാക്ടീരിയയെ നശിപ്പിക്കാനുപയോഗിക്കുന്നതുമായ ഔഷധങ്ങളാണ്.

ആദ്യ വാക്‍സിനായ വസൂരി വാക്‍സിൻ കണ്ടെത്തിയത് എഡ്വേർഡ് ജെന്നർ. ആദ്യ ആന്റിബയോട്ടിക് ആയ പെനിസിലിൻ കണ്ടെത്തിയത് അലക്‍സാണ്ടർ ഫ്ളെമിങ്.

 

7. ഹൈപോതലാമസിന്റെ ഹോർമോണുകളും പ്രവർത്തനവും:

a. *Releasing hormones* (പിറ്റ്യൂറ്ററിയിൽ നിന്നും Tropic hormones ഉൽപാദിപ്പിക്കാൻ ഉത്തേജിപ്പിക്കുന്നു).

b. *Inhibitory hormones* (പിറ്റ്യൂറ്ററിയിൽ നിന്നും Tropic hormones ഉൽപാദിപ്പിക്കുന്നത് തടയുന്നു).

c. *ഓക്‍സിടോസിൻ* – (പ്രസവപ്രക്രിയ സുഗമമാക്കാനും പാൽ ചുരത്താനും).

d. *വാസോപ്രസിൻ* – (വൃക്കകളിൽ‍ ജലത്തിന്റെ പുനരാഗിരണം നിർ‍വഹിക്കുന്ന ADH ആയി വർ‍ത്തിക്കുന്നു. ഇതിലൂടെ ശരീരത്തിൽ ജലത്തിന്റെ അളവ് നിലനിർത്തപ്പെടുന്നു).

 

8. ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇൻ‍സിപിഡസ് താരതമ്യം :

പാൻക്രിയാസിന്റെ ഹോർമോണായ ഇൻ‍സുലിൻ‍ കുറയുന്നതോ പ്രവർ‍ത്തനത്തിലെ തകരാറോ മൂലം രക്തത്തിൽ‍ ഗ്ലൂക്കോസ് 126mg/100ml ലും കൂടുന്ന അവസ്ഥാ വിശേഷമാണ് *ഡയബറ്റിസ് മെലിറ്റസ് (പ്രമേഹം)*.

വേനൽക്കാലത്ത് ഹൈപോതലാമസിന്റെ വാസോപ്രസിൻ ഉൽപാദനം കുറഞ്ഞാൽ കൂടിയ അളവിൽ‍ മൂത്രം പുറന്തള്ളപ്പെടുന്ന അവസ്ഥാ വിശേഷമാണ് *ഡയബറ്റിസ് ഇൻ‍സിപിഡസ്*. (*കൂടെക്കൂടെയുള്ള മൂത്രമൊഴിക്കലും ദാഹവും രണ്ടിന്റെയും ലക്ഷണങ്ങളാണ്*).

 

9. പനി ഒരു പ്രതിരോധ സംവിധാനമാണോ ? എന്തുകൊണ്ട് ?

അതെ. പനിക്കുമ്പോൾ (ശരീരതാപനില ഉയരുമ്പോൾ) രോഗാണുക്കളുടെ പെരുകൽ‍ നിരക്ക് കുറയുന്നു. അപ്പോൾ ഫാഗോസൈറ്റോസിസ് എന്ന വിഴുങ്ങിനശിപ്പിക്കൽ ഫലപ്രദമായി നടക്കുന്നു.

 

10. റെറ്റിനയിലെ പ്രകാശഗ്രാഹികൾ‍ ? 

    a. റോഡ്കോശങ്ങൾ- റൊഡോപ്‍സിൻ എന്ന വർണകമുള്ള ഇവ മങ്ങിയവെളിച്ചത്തിൽ‍ പ്രവർത്തിച്ച് കാഴ്‍ച നൽകാൻ സഹായകം.

   b.കോൺകോശങ്ങൾ ഫോട്ടോപ്‍സിൻ /അയഡോപ്‌സിൻ വർണകമുള്ള ഇവ തീവ്രപ്രകാശത്തിൽ‍ 

    പ്രവർത്തിച്ച് വർണക്കാഴ്‍ച നൽകാൻ സഹായകം.

  റെറ്റിനയിൽ പ്രതിബിംബം വീഴുമ്പോൾ പ്രകാശഗ്രാഹികളിലെ വർണകം വിഘടിച്ചുണ്ടാകുന്ന ആവേഗം നേത്രനാഡിയിലൂടെ പ്രസരിച്ച് തലച്ചോറിലെത്തുമ്പോൾ കാഴ്ച അറിയാനാവുന്നു.

 

11. ഓർത്തിരിക്കേണ്ട രോഗാണുജന്യ രോഗങ്ങൾ :

ബാക്‍ടീരിയാരോഗങ്ങളായ:

   a. *എലിപ്പനി* (രോഗകാരി -ലെപ്റ്റോസ്പൈറ). മലിനജലത്തിൽ നിന്നും മുറിവിലൂടെ പകരുന്നു. ശക്തമായ പനി, തലവേദന, പേശീ വേദന, ആന്തര രക്തസ്രാവം, കണ്ണിന് ചുവപ്പു നിറം. 

   b. *ക്ഷയം*. (രോഗകാരി -മൈക്കോബാക്‌ടീരിയം ട്യൂബർ‍കുലോസിസ്). (വായുവിലൂടെ പകരുന്നു). ശരീരത്തിന് ഭാരക്കുറവ്, ക്ഷീണം, സ്ഥിരമായചുമ. 

 വൈറസ് രോഗമായ, 

*ഹെപ്പറ്റൈറ്റിസ്* (രോഗകാരി -വൈറസ്). മലിനജലം, ആഹാരം, രക്തം, വിസർജ്യവസ്‌തുക്കൾ എന്നിവ വഴി പകരുന്നു. കരൾവീക്കം, ബിലിറൂബിൻ കലരുന്നതുകാരണം മഞ്ഞനിറം.

പ്രോട്ടോസോവ രോഗമായ *മലമ്പനി* (രോഗകാരി -പ്ലാസ്‍മോഡിയം). അനോഫിലിസ് കൊതുകിലൂടെ പകരുന്നു. വിറയലോടുകൂടിയ പനി, അമിത വിയർ‍പ്പ്, തലവേദന, ചർദ്ദി, വയറിളക്കം, വിളർച്ച.

 

12. രക്തം കട്ടപിടിക്കുന്നതിന്റെ ഘട്ടങ്ങൾ:

  -മുറിവുണ്ടായഭാഗത്തെ കലകൾ ശിഥിലീകരിച്ച് *ത്രോംബോപ്ലാസ്‍റ്റിൻ എന്ന എൻസൈം* ആയി മാറുന്നു.

  -ഈ എൻസൈം പ്രോത്രോംബിനെ *ത്രോംബിനാക്കുന്നു*.

  -ത്രോംബിൻ ഫൈബ്രിനോജനെ *ഫൈബ്രിൻ നാരുകളാക്കുന്നു*.

  – ഈ നാരുകളുടെ വലക്കണ്ണികളിൽ‍ ചുവന്ന രക്താണുക്കളും പ്ലേറ്റ്‌ലറ്റുകളും തങ്ങി *രക്തക്കട്ടയുണ്ടാകുന്നു*.

 

13. ന്യൂക്ലിയോടൈഡുകൾ ?

ന്യൂക്ലിക് ആസിഡുകൾ‍ നിർമിക്കപ്പെട്ടിരിക്കുന്നതും നൈട്രജൻ‍ബേസും പഞ്ചസാരയും ഫോസ്‌ഫേറ്റും ചേർ‍ന്നതുമായ യൂണിറ്റാണ് ഓരോ ന്യൂക്ലിയോടൈഡും. ഇവയിൽ ചിലത് പ്രോട്ടീൻ നിർമാണത്തിനുള്ള ജീനുകളായി വർത്തിക്കുന്നു.

 

14. ജനിതക എഞ്ചിനീയറിംഗിലൂടെ ജനിതകമാറ്റം വരുത്തിയ ജീവികൾ ഉൽപാദിപ്പിക്കുന്ന ഔഷധത്തിന് ഉദാഹരണം?

*ഇന്റർ‍ഫെറോൺ (വൈറസ് രോഗത്തിനെതിരെ), എൻ‍ഡോമോർ‍ഫിൻ ‍(വേദനാസംഹാരി)*.

 

15. മനുഷ്യ പരിണാമശ്രേണിയിലെ വിവിധ വിഭാഗങ്ങൾ ?

  a. ആർ‍ഡിപിത്തക്കസ് റാമിഡസ് (പുരാതന അംഗം).

  b. ആസ്‌ട്രലോപിത്തക്കസ് അഫറൻ‍സിസ് (മെലിഞ്ഞ ശരീരം).

  c. *ഹോമോ ഹാബിലിസ്* (കല്ലും അസ്ഥിയും ആയുധം).

  d. *ഹോമോ ഇറക്‌ടസ്* (നിവർ‍ന്ന ശരീരം, കട്ടിയുള്ള കീഴ്‌ത്താടി, വലിയ പല്ലുകൾ‍).

  e. *ഹോമോ നിയാണ്ടർ‍താലൻസിസ്* (ആധുനിക മനുഷ്യന് സമകാലികൻ).

 

16. പിറ്റ്യൂറ്ററിയുടെ സൊമാറ്റോട്രോപിനുമായി ബന്ധപ്പെട്ട തകരാറുകൾ ?

  *വാമനത്വം* -(കുറയുന്നതുമൂലം ശാരീരികവളർച്ച മുരടിക്കുന്നു). 

  *ഭീമാകാരത്വം* -(കൂടുന്നതുകൊണ്ടുള്ള അമിത ശരീരവളർച്ച).

  *അക്രോമെഗാലി* – (വളർ‍ച്ചാഘട്ടത്തിനു ശേഷവും കൂടിയാൽ ശരീരവളർച്ചയോടൊപ്പം മുഖം, താടിയെല്ല്, വിരലുകൾ എന്നിവയിലെ അസ്ഥികൾ‍ക്ക് അസാധാരണ വളർച്ച).

 

17. തൈറോക്‍സിൻ ഉൽപ്പാദനക്കുറവ് (ഹൈപ്പോതൈറോയിഡിസം) കൊണ്ട് ഉണ്ടാകുന്ന തകരാറുകൾ ?

   *ക്രെറ്റിനിസം* (ശാരീരിക-മാനസിക വളർച്ച മുരടിക്കുൽ), 

   *മിക്‍സെഡിമ* (നീരുകെട്ടി വീർ‍ത്ത ശരീരവും മുഖവും).

 

 മിക്‌സെഡിമയുള്ളവരിൽ (ഹൈപോതൈറോയിഡിസമുള്ളവരിൽ) പ്രകടമാവുന്ന ലക്ഷണങ്ങൾ ?

    കുറഞ്ഞ ഉപാപചയനിരക്ക്. ശരീരഭാരം കൂടുന്നു, മന്ദത, ഉയർ‍ന്ന രക്‌തസമ്മർദ്ദം, 

    ശരീരകലകൾക്ക് വീക്കം.

ഹൈപർതൈറോയിഡിസമുള്ളവരിൽ കാണുന്ന ലക്ഷണങ്ങൾ ?

    ഉയർന്ന ഉപാപചയനിരക്കും ഹൃദയമിടിപ്പും, ശരീരഭാരം കുറയുന്നു, അമിതവിയർ‍പ്പ്, വൈകാരിക പ്രക്ഷുബ്‌ധത.

 

18. സ്വാദ് അനുഭവപ്പെടൽ-ഫ്ളോചാർ‍ട്ട്.

      കണികകൾ *ഉമിനീരിൽ ലയിക്കുന്നു* – രുചിമുകുളങ്ങളിലെ രാസഗ്രാഹികൾ‍ക്ക് ഉദ്ദീപനം – നാഡിയിലൂടെ ആവേഗ പ്രസരണം – സെറിബ്രത്തിലെ രുചികേന്ദ്രം – രുചി അറിയുന്നു.

19. ഗന്ധം അനുഭവപ്പെടൽ-ഫ്ളോചാർ‍ട്ട്.

     കണികകൾ *ശ്ലേഷ്മദ്രവത്തിൽ ലയിക്കുന്നു* – ശ്ലേഷ്മസ്തരത്തിലെ ഗന്ധ ഗ്രാഹികൾ‍ക്ക് ഉദ്ദീപനം – ഗന്ധനാഡിയിലൂടെ ആവേഗ പ്രസരണം – സെറിബ്രത്തിലെ ഗന്ധകേന്ദ്രം – മണം അറിയുന്നു.

 

20. റിഫ്ളക്‌സ് ആർക് ?

 റിഫ്ളക്‍സ് പ്രവർ‍ത്തനത്തിലെ ആവേഗ സഞ്ചാരപാത. ഇതിൽ‍ ഉൾപ്പെടുന്നവ :

   a. ഉദ്ദീപനം സ്വീകരിക്കുന്ന ഗ്രാഹികൾ‍, b. സംവേദ ന്യൂറോൺ‍, c. *ഇന്റർ ന്യൂറോൺ*, d. പ്രേരക ന്യുറോൺ, e. പ്രതികരിക്കുന്ന പേശികൾ.

 

21. പ്ലനേറിയ – ഐസ്‍പോട്ട്

സ്രാവ് – പാർശ്വവരയിലെ ഗ്രാഹികൾ തുലനനില തെറ്റാതെ നോക്കും.

ഈച്ച – ഒമാറ്റിഡിയ

പാമ്പ് – ജേക്കബ് സൺസ് ഓർഗൻ.

 

22. Rh എന്ന ആന്റിജൻD ഉള്ള രക്തം പോസിറ്റീവ്. Rh ഇല്ലാത്തവ നെഗറ്റീവ് രക്തം.

       അനുയോജ്യമല്ലാത്ത രക്തം സ്വീകരിച്ചാൽ അതിലുള്ള ആന്റിജനുകൾക്കെതിരെ സ്വീകർത്താവിൽ ആന്റിബോഡികൾ രൂപപ്പെടുകയും അവ തമ്മിൽ പ്രതിപ്രവർ‍ത്തിച്ച് രക്തം കട്ടപിടിക്കുകയും ചെയ്യും (അഗ്ലൂട്ടിനേഷൻ).

 

23. നാഡീതകരാറുകൾ ?

   *അൽഷിമേഴ്‌സ്* : മസ്‌തിഷ്‌ക കലകളിൽ‍ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞ് ന്യൂറോണുകൾ നശിക്കുന്നതുമൂലം ഓർമക്കുറവ്, ദിനചര്യപോലും ചെയ്യാൻ കഴിയാതെ വരൽ.

 *പാർക്കിൻസൺ‍*: മസ്‌തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണു കളുടെ നാശംമൂലം *ഡോപാമിൻ* കുറയുന്നതുമൂലം ശരീരതുലനനില നഷ്‌ടമാകുന്നു. പേശികളുടെ ക്രമരഹിതമായ ചലനം മൂലം വിറയൽ‍, ഉമിനീർ ‍ഒഴുകിക്കൊണ്ടിരിക്കൽ.

 *അപസ്‍മാരം*: തുടർച്ചയായുള്ള ക്രമരഹിതമായ വൈദ്യുത പ്രവാഹം മൂലം തുടരെയുള്ള പേശീസങ്കോചം, വായിൽനിന്ന് നുരയും പതയും, പല്ല് കടിച്ചു പിടിക്കുക, അബോധാവസ്ഥ.

24. സസ്യവിളകളെബാധിക്കുന്ന രോഗങ്ങൾ:

   -നെല്ലിന്റെ *ബ്ലൈറ്റ്*, വഴുതനയിലെ *വാട്ടം* (ബാക്‍ടീരിയ).

   -കുരുമുളകിന്റെ *ദ്രുതവാട്ടം*, തെങ്ങിന്റെ *കൂമ്പുചീയൽ* (ഫംഗസ്).

   -പയർ-മരച്ചീനി *മൊസൈക്*, വാഴയിലെ *കുറുനാമ്പ്* (വൈറസ്)

 

25. സ്‍ത്രീയിൽ 44 സ്വരൂപ ക്രോമസോമുകൾ +XX ലിംഗനിർണയ ക്രോമസോമുകൾ.

      പുരുഷനിൽ 44 +XY.

 

26. സിനാപ്‍സിന്റെ പ്രാധാന്യം:

      ആവേഗങ്ങളുടെ വേഗതയും ദിശയും നിയന്ത്രിക്കുന്നു.

 

27. സെറിബെല്ലം : പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീരതുലനനില പാലിക്കൽ.

      ഹൈപോതലാമസ് : ആന്തരസമസ്ഥിതിപാലനം.

      മെഡുല ഒബ്‍ളോംഗേറ്റ : ഹൃദയസ്‍പന്ദനം, ശ്വാസോഛ്വാസം മുതലായ അനൈഛിക പ്രവർത്തനങ്ങൾ.

Kdpd

Category: News

Recent

കേരള സ്കൂൾ കായിക മേള : മാ൪ച്ച് പാസ്റ്റിൽ ഒന്നാം സ്ഥാനം കോട്ടയത്തിന്

November 05, 2024

സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” വിൻ്റെ ശില്പി

November 05, 2024

കായിക കേരളത്തിന്റെ പ്രതീക്ഷകൾ വാനോളമുയ൪ത്തി കേരള സ്‌കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ വര്‍ണാഭമായ…

November 05, 2024

കരുനാഗപ്പള്ളി ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും…

November 04, 2024

കേരള സ്കൂൾ കായികമേള; ഇന്ന്‌ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ…

November 04, 2024

School Academy Kallil Methala Study Notes STD VII Maths അംശബന്ധം

November 04, 2024

2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷ സംബന്ധിച്ച പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ…

November 03, 2024

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം 2025 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ…

November 02, 2024
Load More