USS പഠനമുറി Basic Science

October 16, 2024 - By School Pathram Academy

 USS പഠനമുറി Basic Science

വിളയിക്കാം നൂറുമേനി ഭാഗം 2

1) ഒരു പൂച്ചെടിയിൽ പലനിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നതിന് പ്രയോജനപ്പെടുത്താവ രീതി

A) ഗ്രാഫ്റ്റിങ്

9) പതിവയ്ക്കൽ

C) വർഗസങ്കരണം

D) മുകുളം ഒട്ടിക്കൽ

ഉ: മുകുളം ഒട്ടിക്കൽ

2) കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ?

A) ശ്രീകാര്യം

B) മണ്ണുത്തി

C) കാസർകോഡ്

D) കോട്ടയം

ഉ: മണ്ണുത്തി (തൃശൂർ)

3) വായു പതിവയ്ക്കൽ രീതി താഴെ പറയുന്നവയിൽ എതിനാണ് ഫലപ്രദം?

എ) മുല്ല

(ബി) പിച്ചി

സി)വെറ്റില

ഡി) പേര

4) താഴെ കൊടുത്തിരിക്കുന്നവയിൽ ജൈവകീടനാശിനി അല്ലാത്തതേത്?

A) പുകയിലകഷായം

B) വേപ്പെണ്ണ ഇമൽഷൻ

C) വെളുത്തുള്ളി – കാന്താരി മിശ്രിതം

D) എൻറോസൾഫാൻ

ഉ. എൻറോസൾഫാൻ

5) റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

A) വയനാട്

B) കോട്ടയം

C) കൊല്ലം

D) എറണാകുളം

ഉ: കോട്ടയം

6) ഒരു യാന്ത്രിക കീടനിയന്ത്രണ ഉപാധിയാണ്?

A) പുകയിലക്കഷായം

B) വേപ്പെണ്ണ ഇമൽഷൻ

C) ഫെറമോൺ കെണി

D) ഗോമൂത്രം – കാന്താരി മിശ്രിതം

ഉ: ഫെറമോൺ കെണി

7) കീടനിയന്ത്രണത്തിനുള്ള പരിസ്ഥിതി സൗഹൃദ മാർഗങ്ങളിൽ ശരിയല്ലാത്തത്?

A) കീടങ്ങളെ പെറുക്കിമാറ്റുക

B) പുകയിലക്കഷായം പ്രയോഗിക്കുക

C) വേപ്പിൻകുരു സത്ത് പ്രയോഗിക്കുക

D) രാസകീടനാശിനികൾ ഉപയോഗിക്കുക

ഉ: രാസകീടനാശിനികൾ ഉപയോഗിക്കുക

8) ജൈവവളത്തിന് യോജിക്കാത്ത പ്രസ്ത‌ാവന ഏത്?

A) വീടുകളിൽ നിർമിക്കാം

B) മണ്ണിൻ്റെ ഘടനയെ നശിപ്പിക്കുന്നു

C) കൂടുതൽ അളവിൽ വേണം

D) നിശ്ചിത ഘടകം മാത്രമായി നൽകാൻ കഴിയില്ല

ഉ: മണ്ണിൻ്റെ ഘടനയെ നശിപ്പിക്കുന്നു

9) ശാസ്ത്രീയമായി പട്ടുനൂൽപ്പുഴു വളർത്തൽ അറിയപ്പെടുന്നത്

A) സെറികൾച്ചർ

B) എപ്പികൾച്ചർ

C) പിസികൾച്ചർ

D) ഫ്ളോറികൾച്ചർ

ഉ: സെറികൾച്ചർ

10) എപ്പികൾച്ചർ എന്നത്

A) മുയൽ വളർത്തൽ

B) മത്സ്യകൃഷി

(C) തേനീച്ച വളർത്തൽ

D) കൂൺകൃഷി

ഉ: തേനീച്ച വളർത്തൽ

11) റൂട്ട് സ്റ്റോക്ക് ആവശ്യമായി വരുന്ന കൃഷിരീതി?

A) പതിവയ്ക്കൽ

B) കമ്പൊട്ടിക്കൽ

C) വർഗസങ്കരണം

D) ടിഷ്യുകൾച്ചർ

ഉ: കമ്പൊട്ടിക്കൽ

12) കായിക പ്രജനന രീതിയിൽ വേഗത്തിൽ വേരു പി ടിക്കാൻ സഹായിക്കുന്ന ഒരു സസ്യഹോർമോൺ?

A) ആക്‌സിൻ

B) ടൈക്കോഡർമ

C) ടൈക്കോഗ്രാമ

D) അസോസ്പെറില്ലം

ഉ: ആക്‌സിൻ

13) നീലിമ, ഹരിത, ശ്വേത എന്നിവ ഏതു സങ്കരയിനങ്ങളാണ്?

B) പാവൽ

C) തക്കാളി

D) വഴുതന

ഉ: വഴുതന

14) താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി ഏത്?

A) പിസികൾച്ചർ – മത്സ്യകൃഷി

B) ലൈവ് സ്റ്റോക്ക് ഫാമിംഗ് – കോഴികൃഷി

C) മഷ്‌റൂം കൾച്ചർ – കൂൺകൃഷി

D) ക്യൂണികൾച്ചർ – മുയൽവളർത്തൽ

ഉ: ലൈവ് സ്റ്റോക്ക് ഫാമിംഗ് – കോഴികൃഷി

15) ലൈംഗിക പ്രത്യുല്‌പാദനം വഴിയും കായിക പ്രജനനം വഴിയും പുതിയ തലമുറയെ സൃഷ്‌ടിക്കുന്ന ഒരു സസ്യം?

A) കാച്ചിൽ

B) ഇലമുളച്ചി

സി)ഇഞ്ചി

D) കറിവേപ്പ്

ഉ: കറിവേപ്പ്

16) വിത്തിനായി തിരഞ്ഞെടുക്കേണ്ട ഫലം

A) ആദ്യമുണ്ടായ ഫലം

B) അവസാനകാലത്ത് ഉണ്ടായ ഫലം

C) മധ്യകാലത്ത് ഉണ്ടായ ഫലം

D) മൂപ്പെത്താത്ത ഫലം

ഉ : മധ്യകാലത്ത് ഉണ്ടായ ഫലം

17) മുകുളം ഒട്ടിക്കൽ രീതിയിൽ ശരിയല്ലാത്തത് ഏത്?

A) നല്ലയിനം ചെടിയിൽ നിന്ന് മുകുളം തൊലിയോടുകൂടി ചെത്തിയെടുക്കുന്നു.

B) മുകുളം പുറത്തുകാണാത്ത വിധം പൊതിഞ്ഞു കെട്ടുന്നു.

C) മുകുളം നന്നായി വളരാൻ തുടങ്ങിയാൽ സ്റ്റോക്കിന്റെ മുകൾഭാഗം മുറിച്ചുമാറ്റാം

D) നാടൻ ഇനത്തിൽപ്പെട്ട തൈ റൂട്ട് സ്റ്റോക്കായി തിരഞ്ഞെടുക്കുന്നു.

ഉ: മുകുളം പുറത്തുകാണാത്ത വിധം പൊതിഞ്ഞു കെട്ടുന്നു

Category: USS Padanamuri

Recent

Load More