USS പരീക്ഷ :- പൊതു നിർദ്ദേശങ്ങൾ

June 19, 2022 - By School Pathram Academy

പൊതു നിർദ്ദേശങ്ങൾ

1. പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് തന്നെ എല്ലാവർക്കും ഒ.എം.ആർ. ഷീറ്റുകൾ, ചോദ്യബുക്കറ്റ് എന്നിവ നൽകിയിട്ടുണ്ടെന്നും ഒ.എം.ആറിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾ ശരിയായവിധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കുക.

2. ഇൻവിജിലേറ്റർമാർ ഒ.എം.ആർ. ഉത്തരക്കടലാസുകൾ തിരികെ ചീഫ് സൂപ്രണ്ടിനെ ഏൽപ്പിക്കുമ്പോൾ അറ്റൻഡൻസ് ഷീറ്റുമായി ഒത്തുനോക്കി എണ്ണം ശരിയാണെന്ന് ഉറപ്പിച്ചതിനുശേഷം ഇൻവിജിലേറ്റർമാരിൽ നിന്ന് ചീഫ് സൂപ്രണ്ട് ഓരോ ഷീറ്റിലും മോണോഗ്രാം പതിച്ച് കൈപ്പറ്റുക.

3. എല്ലാ ഷീറ്റുകളിലും മോണോഗ്രാം പതിച്ചുവെന്ന് ഉറപ്പാക്കിയശേഷം ഓരോ ക്ലാസ്സ് മുറികളിൽ നിന്നും ലഭിച്ച ഉത്തരക്കടലാസുകൾ ഒരുമിച്ച് ഒറ്റക്കെട്ടാക്കി പായ്ക്ക് ചെയ്യുക.

4. പായ്ക്കറ്റിനു പുറത്ത് സെന്ററിന്റെ പേര്, കോഡ്, പരീക്ഷയുടെ പേര്, പേപ്പർ, തീയതി, ഒ.എം.ആർ ഷീറ്റിന്റെ എണ്ണം എന്നിവ രേഖപ്പെടുത്തണം. അറ്റൻഡൻസ് ഷീറ്റിന്റെ പകർപ്പ് പ്രസ്തുത പായ്ക്കറ്റിൽ ഉൾപ്പെടുത്തി പരീക്ഷാ ദിവസം തന്നെ വൈകിട്ട് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ആഫീസുകളിൽ എത്തിക്കണം.

ചുവടെ പറയുന്ന വിവരങ്ങൾ എല്ലാ പരീക്ഷാസെന്ററുകളിലും കൃത്യമായി സൂക്ഷിക്കേണ്ടതും ക്രമനമ്പർ 4, 5 എന്നിവയുടെ ഒറിജിനൽ പരീക്ഷാഭവനിലേയ്ക്ക് ഒ.എം.ആർ. ഷീറ്റിനൊപ്പം ഒരു കവറിലിട്ട് നൽകേണ്ടതുമാണ്.

1. Seating arrangement Register

2. Register of Question Paper packets received

3. Register of Teachers deputed for invigilation Duty

4. Attendance Register of Candidates – Room-wise (For Pareeksha Bhavan)

5. Absentees Statement of Candidates-Room-wise (For Pareeksha Bhavan)

(ആബ്സന്റീസ് സ്റ്റേറ്റ്മെന്റിന്റെ ഒരു പകർപ്പ് എ.ഇ.ഒ. പരീക്ഷാദിവസം തന്നെ സെന്ററുകളിൽ നിന്ന് സ്വീകരിക്കുകയും ww.keralapareekshabhavan.in എന്ന ലിങ്കിൽ എ.ഇ.ഒ.യിൽ നിന്ന് എൻട്രി വരുത്തേണ്ടതും ആയതിന്റെ പ്രിന്റൗട്ട് എ.ഇ.ഒ.യിൽ സൂക്ഷിക്കേണ്ടതുമാണ്.

Category: NewsUSS