USS MODEL QUESTIONS:- Social Science

June 21, 2022 - By School Pathram Academy

സാമൂഹ്യ ശാസ്ത്രം

1. കോൺസ്റ്റാൻറിനോപ്പിളിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത്?

A. വിജ്ഞാനത്തിന്റെ കേന്ദ്രം

B. പണ്ഡിതന്മാരുടെയും അമൂല്യ ഗ്രന്ഥങ്ങളുടെയും കേന്ദ്രം

C. ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കുള്ള പ്രവേശനകവാടം

D. കിഴക്കൻ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം

2.നവോത്ഥാന കാലത്ത് പ്രപഞ്ച രഹസ്യങ്ങൾ അനാവരണം ചെയ്യുന്നതിന് സഹായകമായ ശാസ്ത്ര ഉപകരണമേത്?

A. ലോക്കോമോട്ടീവ്

B. ഫ്ളയിംഗ് ഷട്ടിൽ

C. ടെലസ്കോപ്പ്

D. റോക്കറ്റ്

3. പോർച്ചുഗീസുകാരുടെ വരവ് കേരളത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തി. താഴെ തന്നിരിക്കു ന്നവയിൽ പോർച്ചുഗീസുകാരുടെ സംഭാവനയല്ലാത്തതേത്?

A. ചവിട്ടുനാടകം പ്രചരിപ്പിച്ചു.

B. അച്ചടിയന്ത്രത്തിന്റെ ഉപയോഗം വ്യാപകമാക്കി

C. കശുമാവ്, പുകയില, പൈനാപ്പിൾ എന്നിവ കൊണ്ടുവന്നു.

D. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചു.

4. തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡ വർമ്മയും ഡച്ചുകാരും കാരണമായി. ഏത് വർഷമാണ് കുളച്ചൽ യുദ്ധം നടന്നത് ?

A. 1741

B. 1453

C. 1857

D. 1864

5. ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയ വർഷം താഴെ പറയുന്നവയിൽ ഏതാണ് ?

A. 2020

B. 2021

C. 2013

D. 2014

6. 2018 പ്രളയത്തിനു ശേഷം സർക്കാർ കേരളത്തിന്റെ പുനരുദ്ധാരണത്തിനായി നടപ്പാക്കുന്ന പദ്ധതി ഏതാണ്?

A. കിഫ് ബി

B. അന്നപൂർണ്ണ

C. റീ ബിൽഡ് കേരള

D. സാക്ഷരതാ യജ്ഞം

7.ബ്രിട്ടീഷ് ഗവൺമെന്റിനു വേണ്ടി ബംഗാളിൽ നികുതി പിരിക്കുന്നതിന് ചുമതലപ്പെടുത്തിയ ഇടനിലക്കാർ ഏത് പേരിലാണ് അറിയപ്പെടുന്നത്?

A. ജന്മികൾ

B. ജമീന്ദാർ

C. സാഹുക്കൾ

D. പാട്ടക്കാർ

8.1857 ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ഫൈസാബാദിൽ നിന്ന് കലാപത്തിന് നേതൃത്വം നൽകിയതാര്?

A. കൺവർ സിംഗ്

B. ബീഗം ഹസ്രത്ത് മഹൽ

C. റാണി ലക്ഷ്മി ഭായ്

D. മൗലവി അഹമ്മദുള്ള

9. പ്ലാസി യുദ്ധം നടന്നത് ആരൊക്കെ തമ്മിലായിരുന്നു ?

A. ബ്രിട്ടീഷുകാരും സിറാജ് ഉദ്-ദൗലയും

B. ബ്രിട്ടീഷുകാരും ഷാ ആലം രണ്ടാമനും

C. ബ്രിട്ടീഷുകാരും മിർ കാസിമും

D. ബ്രിട്ടീഷുകാരും ഷൂജാ ഉദ്-ദൗലയും

10. പോർച്ചുഗീസ് നാവികനായിരുന്ന മെഗല്ലൻ കൊല്ലപ്പെട്ടത് മക്ടാൻ ദ്വീപുനിവാസികളുമായുള്ള യുദ്ധത്തിലായിരുന്നു. ഈ ദ്വീപ് ഏത് രാജ്യത്തിന്റെ ഭാഗമാണ്?

A. ജപ്പാൻ

B. ഫിലിപ്പൈൻസ്

C. ഇൻഡോനേഷ്യ

D. മലേഷ്യ

11. ഏത് ശാസ്ത്ര ശാഖയാണ് കാർട്ടോഗ്രഫി എന്ന പേരിൽ അറിയപ്പെടുന്നത്?

A. മണ്ണിനെ കുറിച്ചുള്ള പഠനം

B. മൃഗങ്ങളെ കുറിച്ചുള്ള പഠനം

C. ഭൂപടശാസ്ത്രം

D. ഭൗമശാസ്ത്രം

12. നവോത്ഥാന നായകനെ കണ്ടെത്തുക.

എല്ലാ മതങ്ങളും ഒന്നാണ് എന്ന പൊതു സന്ദേശം പ്രചരിപ്പിച്ചു.

ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടു

ബ്രഹ്മസമാജം സ്ഥാപിച്ചു

A. സ്വാമി ദയാനന്ദ സരസ്വതി

B. രാജാറാം മോഹൻ റോയ്

C. സ്വാമി വിവേകാനന്ദൻ

D. ജ്യോതി റാവു ഫുലെ

13. താഴെ തന്നിരിക്കുന്നവയിൽ മാപ്പിൽ ഉൾപ്പെടുന്നതും സ്കെച്ചിൽ  ഉൾപ്പെടാത്തതുമേത്?

A. തലക്കെട്ട്

B. സ്ഥാനം

C. തോത്

D. ഇവയെല്ലാം

14. ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ആര്?

A. വില്യം ബെന്റിക് പ്രഭു

B. വെല്ലസ്ലി പ്രഭു

C. കഴ്സൺ പ്രഭു

D. റിപ്പൺ പ്രഭു

15. ഭൂപ്രകൃതിയും പാറകളും മണ്ണും അടങ്ങിയ ഭൂമിയുടെ ഖരഭാഗത്തെ….എന്ന് വിളിക്കുന്നു.

A. ശിലാ മണ്ഡലം

B. വായുമണ്ഡലം

C. ജല മണ്ഡലം

D. ജൈവമണ്ഡലം

16. എന്താണ് സുംബ

A. സ്പോർട്സ് ഗെയിം

B. നൃത്ത വ്യായാമം

C. അത് ലറ്റിക്സ്

D. സംഗീതോപകരണം

17. ഗാന്ധിജി

ഇന്ത്യയിൽ ആദ്യമായി നിരാഹാര സത്യാഗ്രഹം നടത്തിയ വർഷം .

A. 1917

B. 1918

C. 1919

D. 1920

18.ഇന്ത്യൻ അവാർഡുകളുടെയും കായിക രംഗത്തെ ബഹുമതികളുടെയും പശ്ചാത്തലത്തിൽ താഴെ പറയുന്നവയിൽ ഏതാണ് ലൈഫ് അച്ചീവ്മെന്റ് അവാർഡ് ?

A. ദ്രോണാചാര്യ അവാർഡ്

B. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ്

C. ധ്യാൻ ചന്ദ് അവാർഡ്

D. അർജ്ജുന അവാർഡ്

19. കൂട്ടത്തിൽ ചേരാത്തത് ഏത്?

A. അന്നപൂർണ്ണ

B. അന്ത്യോദയ അന്നയോജന

C. സംയോജിത ശിശു വികസന പരിപാടി

D. തൊഴിലുറപ്പ് പദ്ധതി

20. 10 വടക്കും 10 തെക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നകാലാവസ്ഥാ മേഖല ഏതാണ്?

A. തുന്ദ്രാ മേഖല

B. ഉഷ്ണ മരുഭൂമികൾ

C. മധ്യരേഖാ കാലാവസ്ഥാ മേഖല

D. ശീത മരുഭൂമി

  • ഉത്തരസൂചിക

1. C.ആഫ്രിക്കയിൽ നിന്നും യൂറോപ്പിലേക്കുള്ള പ്രവേശനകവാടം

2. C.ടെലസ്കോപ്പ്

3. D.ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചു

4. A. 1741

5. C. 2013

6. C. റീ ബിൽഡ് കേരള

7. C. സാഹുക്കൾ

8. D. മൗലവി അഹമ്മദുള്ള

9. A. ബ്രിട്ടീഷുകാരും സിറാജ് ഉദ് ദൗലയും

10. B. ഫിലിപ്പൈൻസ്

11. C. ഭൂപടശാസ്ത്രം

12. B. രാജാറാം മോഹൻ റോയ്

13. D. ഇവയെല്ലാം

14. C. കഴ്സൺ പ്രഭു

15. A. ശിലാ മണ്ഡലം

16. B. നൃത്ത വ്യായാമം

17. B. 1918

18. C. ധ്യാൻ ചന്ദ് അവാർഡ്

19. C. സംയോജിത ശിശു വികസന പരിപാടി

20. C. മധ്യരേഖാ കാലാവസ്ഥാ മേഖല

Category: NewsUSS