USS പഠനമുറി തൃശ്ശൂർ ജില്ല മുതൽ കാസർകോട് ജില്ല വരെ

തൃശൂർ ജില്ല
കേരളത്തിൻ്റെ സാംസ്‌കാരിക തലസ്ഥാനമെന്ന റിയപ്പെടുന്നു.
. കേരള സാഹിത്യ അക്കാദമിയുടെ ആസ്‌ഥാനം ത്യശൂർ ജില്ലയിലാണ്.
. പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല ത്യശൂർ ആണ്.
– ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലീം പള്ളിയായ ചേരമൻ ജുമാ മസ്‌ജിദ് കൊടുങ്ങല്ലൂരിലാണ്.
ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്‌തവ ദേവാലയം കൊടുങ്ങല്ലൂരിൽ
. ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷര ഗ്രാമം തൃശ്ശൂരിലെ തയ്യൂർ
ആദ്യ ആരോഗ്യ സാക്ഷര ഗ്രാമം മുല്ലക്കര
പാലക്കാട് ജില്ല
. എല്ലാ കുടുംബങ്ങളിലും ബാങ്ക് അക്കൗണ്ട് സാധ്യമാക്കിയതിലൂടെ ആദ്യത്തെ സമ്പൂർണ്ണ ബാങ്ക് ജില്ല.
ആദ്യത്തെ സമ്പൂർണ വൈദ്യുതീകരണ ജില്ല സംസ്‌ഥാനത്ത് കിഴക്കോട്ടൊഴുകുന്ന നദിക ളിൽ ഒന്നായ ഭവാനിപ്പുഴ പാലക്കാട്ടുകൂടിയാ ണ് ഒഴുകുന്നത്.
കേരളത്തിലെ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല പാലക്കാടാണ്.
ഓട്ടൻതുള്ളലിന്റെ ഉപജ്‌ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ ജന്മസ്‌ഥലമായ കിള്ളിക്കുറിശ്ശി മംഗലം ഭാരതപ്പുഴയുടെ തീരത്താണ്.
മലപ്പുറം ജില്ല
ഇന്ത്യയിലെ പ്രമുഖ ആയുർവേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യവൈദ്യശാല മലപ്പുറം ജില്ലയിലാണ്.
എഴുത്തച്ഛന്റെ ജന്മസ്‌ഥലമായ തുഞ്ചൻ പറമ്പ് മലപ്പുറത്തെ തിരൂരിലാണ്.
പ്രശസ്തമായ തേക്ക് മ്യൂസിയം മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ്.
മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന നദികൾ : ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ.
വാഗൺ ട്രാജഡി സ്‌മാരകം മലപ്പുറത്തെ തിരൂരിലാണ്.
കേരളത്തിലെ ആദ്യ കമ്പ്യൂട്ടർ സാക്ഷര ജില്ല
കേരളത്തിലെ ആദ്യ സമ്പൂർണ്ണ സൗജന്യ വൈഫൈ നഗരസഭ – മലപ്പുറം നഗരസഭ
കേരള ഗ്രാമീൺ ബാങ്കിൻ്റെ ആസ്‌ഥാനം
കോഴിക്കോട് ജില്ല
. ഇന്ത്യയിലെത്തിയ ആദ്യ വിദേശി വാസ്കോഡ ഗാമ കപ്പലിറങ്ങിയത് 1498ൽ കോഴിക്കോടി നടുത്തുള്ള കാപ്പാടാണ്.
. ഉരുക്കളുടെ നിർമ്മാണത്തിനു പ്രസിദ്ധ മായ ബേപ്പൂർ കോഴിക്കോട് ജില്ലയിലാണ്.
വയനാട് ചുരം കോഴിക്കോട് ജില്ലയിലാണ്.
ഏഷ്യയിൽ ഏറ്റവും കൂടുതൽ തടിവ്യവസായം ഉണ്ടായിരുന്നത് കല്ലായിപ്പുഴയുടെ തീരങ്ങളിലാണ്.
. യുനെസ്കോ ഇന്ത്യയിലെ ആദ്യ സാഹിത്യനഗര മായി പ്രഖ്യാപിച്ചത് കോഴിക്കോടിനെയാണ്.
വയനാട് ജില്ല
രണ്ടു സംസ്‌ഥാനങ്ങളുമായി (കർണ്ണാടകം/ തമിഴ്‌നാട്) അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.
കിഴക്കോട്ടൊഴുകുന്ന കബനി നദിയാണ് വയനാട് ജില്ലയിലെ പ്രധാന നദി.
ഇന്ത്യയിലെ പ്രാചീന ചരിത്രാവശിഷ്‌ടങ്ങളിലൊ ന്നായ എടയ്ക്കൽ ഗുഹ വയനാട്ടിലാണ്.
കുറുവ ദ്വീപ്, പൂക്കോട്ടുതടാകം, തിരുനെല്ലി എന്നീ ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ വയനാട് ജില്ലയി ലാണ്.
കണ്ണൂർ ജില്ല
. കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല കണ്ണൂർ ആണ്.
ഏറ്റവും നീണ്ട കടൽത്തീരമുള്ള ജില്ല കണ്ണൂ രാണ്.
– കേരളത്തിലെ പ്രശസ്‌തമായ ഡ്രൈവ് ഇൻ ബീച്ച് കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ചാണ്.
കാസർഗോഡ് ജില്ല
ഏറ്റവും വടക്കേയറ്റത്തുള്ള ജില്ല.
. ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന കേരളത്തിലെ ജില്ല കാസർഗോഡാണ്.
– പ്രശസ്‌തമായ ബേക്കൽ കോട്ട കാസർഗോഡ് ജില്ലയിലാണ്.