USS Study Notes, Basic Science

February 14, 2025 - By School Pathram Academy

യുഎസ്എസ് പരീക്ഷ എഴുതുന്നതിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയിട്ടുള്ള ബേസിക് സയൻസിന്റെ നോട്ട്സുകളാണ് താഴെ നൽകുന്നത്.

1.ഒരു ടോർച്ച് സെല്ലും ബൾബും ചെമ്പ് കമ്പിയും ഉപയോഗിച്ച് സെർക്കീട്ട് ക്രമീകരിച്ചെങ്കിലും ബൾബ് പ്രകാശിച്ചില്ല കാരണമെന്നായിരിക്കാം?

A. ടോർച്ച് സെൽ തലതിരിച്ചായിരിക്കും വച്ചത്.

B. ചെമ്പുകമ്പി ടോർച്ച് സെല്ലിൽ തൊട്ടിട്ടല്ല

C. ചെമ്പുകമ്പിക്ക് നീളം കൂടുതലായിരിക്കും

D. ടോർച്ച് സെല്ലിൽ കൈ തൊട്ടിരിക്കും

2. ചെമ്പ്, അലൂമിനിയം, ഇരുമ്പ്, സ്‌റ്റീൽ മുതലായവ വൈദ്യുതി കടത്തി വിടുന്നതായി പരീക്ഷണത്തിൽ നിന്ന് കണ്ടെത്തി ഇതിൽനിന്ന് മനസ്സിലാക്കുന്നത്

A. ഭാരമുള്ള വസ്‌തുക്കൾ ചാലകങ്ങളാണ്.

B. എല്ലാ വസ്‌തുക്കളും ചാലകങ്ങളാണ്.

C. ലോഹങ്ങൾ ഇൻസുലേറ്ററുകളാണ്.

D. ലോഹങ്ങൾ ചാലകങ്ങളാണ്.

3. താഴെപ്പറയുന്നവയിൽ സെല്ലും ബാറ്ററിയും തമ്മിലുള്ള ബന്ധത്തിന്റെ ശരിയായ വിശദീകരണം ഏത് ?

A. ഒന്നിലവികം സെല്ലുകൾ ചേർന്നതാണ് ബാറ്ററി

B. ഒന്നിലധികം ബാറ്ററികൾ ചേർന്നതാണ് സെൽ

C. ബാറ്ററികളിലെ ഒരു പ്രത്യേക വിഭാഗമാണ് സെൽ

D. സെല്ലുകളിലെ ഒരു പ്രത്യേക വിഭാഗമാണ് ബാറ്ററി

4. വൈദ്യുതോപകരണങ്ങളിലെ നക്ഷത്ര ചിഹ്നങ്ങളുടെ എണ്ണം എന്തിനെ സൂചിപ്പിക്കുന്നു

A.പ്രവർത്തനക്ഷമതയെ

B.ഊർജ്ജക്ഷമതയെ

C. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിനെ

D. ഉപകരണത്തിൻ്റെ ഗുണമേന്മയെ

5. ബാറ്ററി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

A. ഒരു സെൽ

B. രണ്ട് സെല്ലുകൾ ചേർന്നത്

C. ഒന്നിൽ കൂടുതൽ സെല്ലുകൾ ചേർന്നത്

D. സിലിണ്ടർ ആകൃതിയിലുള്ള സെൽ

6. ഒരു സെർക്കീട്ടിൻ്റെ പൂർത്തീകരണത്തിന് നിർബന്ധമി ല്ലാത്ത ഘടകം.

A. ഫ്യൂസ്

B. സ്വിച്ച്

C. ചാലകക്കമ്പി

D. A യും B യും

മുകളിൽ കൊടുത്തിട്ടുള്ള ഓരോ ചോദ്യത്തിന്റെ ഉത്തരവും താഴെ നൽകുന്നു

1. B

2. D

3.A

4.B

5.C

6.D

യു എസ് എസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഈ ചോദ്യങ്ങളെല്ലാം  കൃത്യമായി ശ്രദ്ധയോടെ പഠിച്ച് വിജയത്തിലേക്ക് മുന്നേറുക

Category: USS Study Room

Recent

Load More