USS Study Notes Social Science

February 15, 2025 - By School Pathram Academy

യുഎസ്എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയിട്ടുള്ള സോഷ്യൽ സയൻസിന്റെ മാതൃക ചോദ്യോത്തരങ്ങളാണ് താഴെ നൽകുന്നത്. ഓരോ ചോദ്യോത്തരവും വളരെ കൃത്യമായി പഠിച്ച് സ്കോളർഷിപ്പിന് അർഹത നേടാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.

 USS Study Notes, Class 1

Social Science

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയറാക്കിയത് ആരാണ്?

(A) ഡോ രാജേന്ദ്രപ്രസാദ്

(B) പണ്‌ഡിറ്റ് ജവഹർലാൽ നെഹ്റു

(C) ഡോ. അംബേദ്‌കർ

(D) നന്ദർലാൽ ബോസ്

2 സംസ്ഥാന ഭരണത്തിനു കിഴിലും കേന്ദ്രഭരണത്തിനു കീഴിലും ഉൾപ്പെട്ട വിഷയങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?

(A) സ്റ്റേറ്റ് ലിസ്റ്റ്

(B) കൺകറൻ്റ് ലിസ്റ്റ്

(C) യൂണിയൻ ലിസ്‌റ്റ്

(D) ഗവൺമെന്റ് ലിസ്റ്റ്

3. ഹൈക്കോടതി ചീഫ് ജസ്‌റ്റീസിനെ നിയമിക്കുന്നതാര്?

(A) സൂപ്രീം കോടതി ചീഫ് ജസ്റ്റിസ്

(B) ഇന്ത്യൻ പ്രസിഡൻ്റ്

(C) പ്രധാനമത്തി

(D) ഗവർണർ

4. ഇന്ത്യൻ ഭരണഘടനയുടെ സത്തയും ഭരണഘടനയുടെ താക്കോലുമെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

(A) ആമുഖം

(B) മൗലികാവകാശങ്ങൾ

(C) മൗലികകടമകൾ

(D) നിർദ്ദേശകതത്വങ്ങൾ

5. ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?

(A) ഭാഗം 3

( B) ഭാഗം 4

( C) ഭാഗം IV എ

(D) അനുച്ഛേദം 21 A

(B) ടി.കെ. നായർ

6. ഭരണഘടനാ നിർമ്മാണസഭയിൽ കൊച്ചിയെ പ്രതിനിധാനം ചെയ്‌ത ഏകവ്യക്‌തി?

(A) ഇക്കണ്ട വാര്യർ

(B) ടി കെ നായർ

(C) പനമ്പിള്ളി ഗോവിന്ദമേനോൻ

(D) ദാക്ഷായണി വേലായുധൻ

7. ഇന്ത്യയിൽ ഭാഷാടിസ്‌ഥാനത്തിൽ സംസ‌ഥാന പുനഃസംഘടന സാധ്യമാക്കിയ ഭരണഘടനാ ഭേദഗതി.

(A) ഏഴാം ഭേദഗതി

(B) എട്ടാം ഭേദഗതി

(C) ഒൻപതാം ഭേദഗതി

(D) പത്താം ഭേദഗതി

8. ഭരണഘനാ നിർമ്മാണ സമിതിയുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്‌താവനകളിൽ തെറ്റായത് കണ്ടെത്തുക.

(A) ഭരണഘടനാ നിർമ്മാണസമിതിയുടെ പ്രഥമ സമ്മേളനം 1946 ഡിസംബർ 9 ന് നടന്നു

(B) സമിതിയുടെ മുഴുവൻ അംഗങ്ങളും രാജ്യ ത്തിൻ്റെ വിവിധ പ്രവിശ്യകളിലെ നിയമസഭാംഗ ങ്ങൾ നേരിട്ടു തെരഞ്ഞെടുത്തവരാണ്.

(C) സമതിയുടെ രൂപീകരണം ക്യാബിനറ്റ് മിഷൻ പ്ലാൻ അനുസരിച്ച് ആണ്

(D) ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാൻ ബി.ആർ. അംബേദ്‌കർ

9. പോക്സോ ആക്ട് പ്രകാരം കൊടുത്ത പരാതി കെട്ടിച്ചമച്ചതോ തെറ്റായ വിവരമോ ആണെങ്കിൽ അതിൽ ഉൾപ്പെട്ടിട്ടുള്ള

(A) 18 വയസിനു മുകളിൽ പ്രായം ഉള്ളവർക്കെതിരെ മാത്രമേ കുറ്റം ആവുകയുള്ളൂ.

(B) ഏതുപ്രായത്തിൽ ഉള്ളവർക്കും എതിരെ കുറ്റം

(C) 18 വയസിനു താഴെ പ്രായം ഉള്ളവർക്കെതിരെ മാത്രമേ കുറ്റം ആവുകയുള്ളൂ.

(D) ആർക്കും എതിരെ കുറ്റം ആവില്ല.

10. കേരളത്തിലെ ദുർബല സമൂഹങ്ങളുടെ വിമോചകനായിരുന്ന അയ്യങ്കാളി വിപ്ലവകരമായ വില്ലുവണ്ടി യാത്ര നടത്തിയവർഷം

(A) 1863

(B) 1941

(C) 1893

(D) 1908

11. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിയത്.

(A) അയ്യങ്കാളി

(B) ശ്രീനാരായണ ഗുരു

(C) ചട്ടമ്പിസ്വാമികൾ

(D) കുര്യാക്കോസ് ഏലിയാസ് ചാവറ

12. ജാതി-മത ചൂഷണത്തിന് വിധേയമായ സമൂഹത്തെ ദളിത് എന്ന പദത്തിലൂടെ സൂചിപ്പിച്ച സാമൂഹ്യ പരിഷ്‌കർത്താവ്.

(A) സാവിത്രിബായ് ഫുലെ

(B) ജ്യോതിറാവു ഫൂലെ

(C) പെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ

(D) അയ്യങ്കാളി

13. 2024 മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്ക്‌കാരം നേടിയ നഞ്ചിയമ്മ ഏതു ഗോത്രവിഭാ ഗത്തിലാണ് ജനിച്ചത്.

(A) ഇരുള

(B) പണിയ

(C) കുറിച്ച്യർ

(D) കാണിക്കാർ

14. മതം, വംശം, ജാതി, ലിംഗഭേദം, ജനിച്ച സ്‌ഥലം എന്നിവയുടെ പേരിൽ യാതൊരു വിവേചനവും പാടില്ല എന്ന് അനുശാസിക്കുന്ന ഭരണഘടനാ അനുച്ഛേദം.

(A) അനുച്ഛേദം 15

(B) അനുച്‌ഛേദം 14

(C) അനുച്‌ഛേദം 16

(D) അനുചഛേദേം 13

Answer

1. (B) 2. (B) 3. (Β) 4. (A) 5. (A) 6. (C) 7. (A) 8. (B) 9. (A) 10. (C) 11. (B) 12. (B) 13. (A)14. (A)

മുകളിൽ നൽകിയിട്ടുള്ള ഓരോ ചോദ്യവും അതിന്റെ ഉത്തരവും കൃത്യമായി പഠിക്കുകയും, ഫോളോ ചെയ്യുകയും ചെയ്താൽ വളരെ ഈസി ആയിട്ട് നിങ്ങൾക്ക് യുഎസ്എസ് സ്കോളർഷിപ്പ് ന് അർഹത നേടാനാവും

Recent

Load More