ആറാം പ്രവർത്തി ദിനത്തിൽ വാലിഡ് UID സമ്പൂർണ്ണയിൽ ചേർത്തിട്ടില്ലായെങ്കിൽ അങ്ങനെയുള്ള കുട്ടികളുടെ എണ്ണം തസ്തികനിർണയത്തിനു വേണ്ടി പരിഗണിക്കപ്പെടുകയില്ല; ആറാം പ്രവർത്തി ദിനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – സർക്കാർ ഉത്തരവിന്റെ പകർപ്പ്

സർക്കുലർ
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം,
തിരുവനന്തപുരം, തീയതി : 14-05-2025
വിഷയം:-
DGE/2025+
പൊതുവിദ്യാഭ്യാസം-തസ്തികനിർണയം 2025 2026-സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളുടെ 2025-2026 അക്കാദമിക വർഷത്തെ ആറാം പ്രവൃത്തി ദിന വിവരങ്ങൾ സമ്പൂർണ്ണയിൽ കൃത്യതയോടെ രേഖപ്പെടുത്തുന്നത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1 18/04/2022 ലെ സ ഉ (അ) 5/2022/പൊ.വി വ നമ്പർ പ്രകാരമുള്ള എസ്.ആർ.ഒ 375/2022 നമ്പർ കെ.ഇ.ആർ ഭേദഗതി
2. കെ.ഇ.ആർ അദ്ധ്യായം XXII. ചട്ടം 12 ൽ വരുത്തിയ ഭേദഗതി
3 30/12/2016 ലെ 792455 ഇ.ഡബ്ല്യൂ 3/2016/ത.സ്വ.ഭ.വ നമ്പർ സർക്കുലർ
4. 28/05/2022 ലെ സ.ഉ(കൈ) 114/2022/എൽ.എസ്.ജി.ഡി നമ്പർ ഉത്തരവ്
പുതുക്കിയ ആറാം പ്രവൃത്തി ദിന ഫോർമാറ്റ് പ്രകാരവും പൂർണമായും കുട്ടികളുടെ UID അടിസ്ഥാനമാക്കി മാത്രമുള്ളതുമായ തസ്തിക നിർണയം ആണ് 2024-25 വർഷത്തിൽ നടത്തിയിട്ടുള്ളത്. ഇതേ പ്രകാരത്തിൽ 2025-26 വർഷത്തിലും തസ്തിക നിർണയം കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. 2025-26 വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ട്, ആറാം പ്രവൃത്തി ദിന വിവരങ്ങൾ സമ്പൂർണയിൽ വളരെ കൃത്യതയോടെ രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന മാർഗനിർദേശങ്ങൾ ബന്ധപ്പെട്ട പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നൽകുന്നു. പ്രസ്തുത നിർദേശങ്ങൾ കർശനമായും പാലിച്ചു കൊണ്ട് മാത്രമെ സമ്പൂർണ്ണയിൽ വിവരങ്ങൾ രേഖപ്പെടുത്താവൂ എന്നറിയിക്കുന്നു. കൂടാതെ, സമ്പൂർണയിലെ ആറാം പ്രവൃത്തി ദിന റിപ്പോർട്ടിലെ വിവരങ്ങൾ അതെ രീതിയിൽ തന്നെ സമമ്പയയിലേക്ക് സിംക്രണൈസ് ചെയ്യപ്പെടും എന്നതിനാൽ തന്നെ വിവരങ്ങളുടെ ആധികാരികത അതതു പ്രഥമാധ്യാപകർ UID വാലിഡേഷൻ ലിങ്ക് മുഖേന പരിശോധിച്ച്, കുട്ടികളുടെ UID വാലിഡ് ആണോ എന്നത് ഉറപ്പു വരുത്തിയ ശേഷം മാത്രം സമ്പൂർണ മുഖേന ആറാം പ്രവൃത്തി ദിന റിപ്പോർട്ട് സബ്‌മിറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
(1) 2025-26 വർഷത്തിലും മുൻ വർഷത്തിലേതു പോലെ UID അധിഷ്ഠിത തസ്തിക നിർണയമാണ് കെ.ഇ.ആർ അധ്യായം XXIII, ചട്ടം 12 ൽ വരുത്തിയ ഭേദഗതി പ്രകാരം നടത്തേണ്ടത് എന്നതിനാൽ, UID ഇല്ലാത്തതോ/UID ഇൻവാലിഡ് ആയതോ ആയ കുട്ടികൾ ഉണ്ടെങ്കിൽ, അത്തരം കട്ടികൾക്ക് ആറാം പ്രവൃത്തിദിനത്തിനുള്ളിൽ തന്നെ UID/ വാലിഡ് UID ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്. ആറാം പ്രവർത്തി ദിനത്തിൽ വാലിഡ് UID സമ്പൂർണ്ണയിൽ ചേർത്തിട്ടില്ലായെങ്കിൽ അങ്ങനെയുള്ള കുട്ടികളുടെ എണ്ണം തസ്തികനിർണയത്തിനു വേണ്ടി പരിഗണിക്കപ്പെടുകയില്ല എന്ന വിവരം ആദ്യമെ തന്നെ എല്ലാ മാനേജർമാരെയും പ്രധാനാധ്യാപകരെയും അറിയിക്കുന്നു. തസ്തിക നിർണയത്തിനു UID നിർബന്ധമായും ആവശ്യമായതിനാൽ, UID ഇല്ലാത്തതോ UID ഇൻവാലിഡ് ആയതോ ആയ കുട്ടികളുടെ UID കൾ നിശ്ചയിക്കപ്പെട്ട ദിവസത്തിനു ശേഷം വാലിഡേറ്റ് ചെയ്താൽ, അത് പരിഗണിച്ച് തസ്തിക നിർണയം നടത്തുന്നതിനോ പുതുക്കുന്നതിനോ ഉള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല എന്ന വിവരവും അറിയിക്കുന്നു.
(2) 2024-25 അധ്യയന വർഷത്തിൽ സമന്വയ മുഖേന തസ്തികനിർണയം നടത്തിയതുപോലെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും 2025-26 വർഷത്തെ തസ്തികനിർണയവും സമന്വയ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ തന്നെയാണ് നടത്തുന്നത്. പൂർണമായും വാലിഡ് UID ഉള്ള കുട്ടികളെ മാത്രമെ തസ്തിക നിർണയത്തിന് പരിഗണിക്കേണ്ടതുള്ളൂ. തസ്തിക നിർണ്ണയം സംബന്ധിച്ച് വിശദമായ പരിശോധനകൾ വിവിധ തലങ്ങളിൽ നടത്തുമെന്നതിനാൽ ആറാം പ്രവൃത്തിദിനത്തിൽ റോളിലുള്ള എല്ലാ കട്ടികൾക്കും UID യഥാസമയം ലഭ്യമാക്കുന്നതിന് പ്രഥമാധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ, UID ഇല്ലാത്തതിൻ്റെ പേരിൽ ഒരു കുട്ടിക്കും അവർക്ക് അവകാശപ്പെട്ട സ്കൂൾ പ്രവേശനമോ, അർഹതപ്പെട്ട ആനുകൂല്യങ്ങളോ (സ്കോളർഷിപ്പ്, യൂണിഫോം, ഉച്ച ഭക്ഷണം, സാമ്പത്തികമായതോ, അല്ലാത്തതോ ആയ മറ്റു ആനുകൂല്യങ്ങൾ മുതലായവു നിഷേധിക്കരുത്.
(3) സമ്പൂർണ്ണയിലെ ആറാം പ്രവൃത്തിദിനത്തിലെ കുട്ടികളുടെ വിവരങ്ങളാണ് തസ്തികനിർണ്ണയത്തിന് പരിഗണിക്കപ്പെടുന്നത് എന്നതിനാൽ, ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും ആറാം പ്രവർത്തിദിനത്തിനു മുൻപ് തന്നെ സമ്പൂർണ പോർട്ടലിൽ, യാതൊരുവിധ അപാകതകളും കൂടാതെ വളരെ കൃത്യതയോടെ രേഖപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.
(4) ആറാം പ്രവൃത്തി ദിനമായ 10/06/2025 ന് വൈകുന്നേരം 5 മണിവരെ സമ്പൂർണ്ണയിൽ എൻട്രി ചെയ്യപ്പെടുന്ന ഡാറ്റ ഫ്രീസ് ചെയ്യുന്നതും ഇപ്രകാരം സമ്പൂർണയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ സമന്വയയിലേക്ക് സിങ്ക് ചെയ്യപ്പെടുകയുമാണ് എന്നതിനാൽ ആയതിനുശേഷം സമ്പൂർണ്ണയിലെ വിവരങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സമന്വയ-യിലേക്ക് സിങ്ക് ചെയ്യപ്പെടുകയോ, തസ്തിക നിർണ്ണയത്തിന് പരിഗണിക്കപ്പെടുകയോ ചെയ്യുന്നതല്ല എന്ന വിവരം വീണ്ടും ഓർമ്മപ്പെടുത്തുന്നു. കൂടാതെ, 2025-26 വർഷം മുതൽ എസ്. ആർ. ഒ 375/2022 നമ്പർ കെ.ഇ.ആർ ഭേദഗതി പ്രകാരം, തസ്തിക നിർണയ പ്രവർത്തനം ജൂലായ് 15 പ്രാബല്യത്തിൽ സംസ്ഥാനതലത്തിൽ പൂർത്തീകരിക്കുന്നതാണ്. നടപടികൾക്കൊപ്പം പുനർവിന്യാസവും തന്നെ സംരക്ഷണത്തിന് സംരക്ഷണത്തിനു റീട്രഞ്ച്മെന്റും പൂർത്തിയാക്കേണ്ടതുണ്ട്. തസ്തിക നിർണയ അർഹതയുള്ളവരുടെ അർഹതയില്ലാത്തവരുടെ
(5) ലോവർ പ്രൈമറി തലത്തിൽ അധികഭാഷ (അറബിക്/കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും മറ്റ് ക്ലാസ്സുകളിൽ പാർട്ട് ഒന്ന്, രണ്ട്- മലയാളം, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട, ഗുജറാത്തി എന്നിവ പഠിക്കുന്ന കുട്ടികളുടെ കാര്യത്തിലും പഠിക്കുന്ന ഭാഷ സംബന്ധിച്ച വിവരം കൃത്യതയോടെ രേഖപ്പെടുത്തേണ്ടതാണ്. പിന്നീടുള്ള മാറ്റങ്ങൾ പരിഗണിക്കപ്പെടുന്നതല്ല. തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരങ്ങൾ നൽകിയതു മൂലം ഡിവിഷൻ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാൽ ആയതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം അതതു പ്രഥമാദ്ധ്യാപകർക്ക് മാത്രമായിരിക്കും. പ്രകാരമുള്ള പിഴവുകൾ വരുത്തുന്ന പ്രഥമാധ്യാപകർക്ക് എതിരെ ചട്ട പ്രകാരമുള്ള അച്ചടക്ക നടപടികളും സ്വീകരിക്കുന്നതാണ്.
(6) സമ്പൂർണ്ണയിലെ ഡാഷ് ബോർഡിൽ കാണുന്ന വിവരങ്ങൾ VID വാലിഡേഷൻ ലിങ്ക് മുഖേന ആറാം സാധ്യായ ദിനത്തിലും പരിശോധിച്ച്, UID വിവരങ്ങൾ വാലിഡേറ്റ് ചെയ്യേണ്ടതും ഇൻവാലിഡേറ്റഡ് ഡാറ്റയുണ്ടെങ്കിൽ, പ്രസ്തുത വിവരങ്ങൾ ശ്രദ്ധിക്കേണ്ടതുമാണ്. കൃത്യമാക്കുവാൻ പ്രഥമാദ്ധ്യാപകർ പ്രത്യേകം
(7) ഏതെങ്കിലും വിദ്യാർത്ഥിയുടെ UID വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ, മറ്റൊരു സ്കൂളിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കാണപ്പെടുകയും എന്നാൽ, പ്രസ്തുത വിദ്യാർത്ഥി ആ സ്കൂളിൽ നിന്നും ട്രാൻസ്ഫർ ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട പ്രഥമാധ്യാപകർ ഈ വിവരം അറിയിച്ചു കൊണ്ട് അതതു വിദ്യാഭ്യാസ ഓഫീസർമാർക്ക് അപേക്ഷ നൽകി പ്രസ്തുത വിഷയം പരിഹരിക്കേണ്ടതുമാണ്.
(8) വിദ്യാർത്ഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് (T.C) രക്ഷാകർത്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് ആയതു ഉടൻ തന്നെ അനുവദിക്കേണ്ടതും UID ഉൾ പ്പെടെയുള്ള സമ്പൂർണ്ണയിലെ വിവരങ്ങൾ പുതിയ സ്ക്കൂളിലേക്ക് മാറ്റി നൽകേണ്ടതുമാണ്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പക്ഷം മറ്റൊരറിയിപ്പു കുടാതെ തന്നെ ബന്ധപ്പെട്ട പ്രഥമാധ്യാപകനെതിരെ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതാണ്.
(9) സമ്പൂർണ്ണയിലെ ഡാഷ് ബോർഡിൽ ഡാറ്റാ കളക്ഷൻ എന്ന മെനുവിൽ എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയിരിക്കണം. നിലവിൽ സ്കൂളിൽ ഇല്ലാത്ത ജീവനക്കാരെ നീക്കം ചെയ്യേണ്ടതും പുതുതായി ചേർക്കേണ്ട ജീവനക്കാരെ ചേർക്കേണ്ടതുമാണ്. രേഖപ്പെടുത്തുന്ന വിവരങ്ങളുടെ കൃത്യത ചുമതലപ്പെട്ടവർ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
(10) നിലവിൽ ആറാം പ്രവൃത്തിദിന ഫോർമാറ്റിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്ക് അനുസരിച്ചുള്ള പുതിയ ഫോർമാറ്റിലാണ് ആറാം പ്രവൃത്തി ദിന റിപ്പോർട്ട് ലഭ്യമാകുന്നത്.
(11) കെ.ഇ.ആർ അദ്ധ്യായം IV, പട്ടം & പ്രകാരം സ്കൂൾ കെട്ടിടങ്ങളുടെ വാർഷിക അറ്റകുറ്റപ്പണികൾ മേയ് 15 ന് മുൻപായി പൂർത്തീകരിക്കേണ്ടതാണ്. പ്രീ-പ്രൈമറി ഉൾപ്പെടെയുള്ള എല്ലാ സർക്കാർ/എയ്‌ഡഡ്/അൺ എയ്‌ഡഡ് സൂളുകളും 2025-26 അക്കാദമിക വർഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയർമാർ നൽകുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും പരാമർശം (3) സർക്കുലർ പ്രകാരം വാങ്ങി സൂക്ഷിക്കേണ്ടതാണ്. മതിയായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഏതെങ്കിലും സ്കൂൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ, ഗുരുതര വീഴ്ചയായി കണക്കാക്കി ബന്ധപ്പെട്ടവർക്കെതിരെ ചട്ടപ്രകാരം നടപടി സ്വീകരിക്കുന്നതാണ്.
(12) ആസ്ബസ്റ്റോസ്, ടിൻ, അലൂമിനിയം ഷീറ്റ് മേഞ്ഞ സ്കൂൾ കെട്ടിടങ്ങൾക്ക് പരാമർശം (4) സർക്കാർ ഉത്തരവിലെ നിർദേശ പ്രകാരം സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട് എന്ന് അതതു പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ്.
മേൽ പ്രകാരമുള്ള നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ മാനേജർമാർക്കും പ്രഥമാധ്യാപകർക്കും അതതു വിദ്യാഭ്യാസ ഓഫീസർമാർ ലഭ്യമാക്കേണ്ടതും ആയതു ലഭ്യമായിട്ടുണ്ട് എന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ഉറപ്പു വരുത്തേണ്ടതുമാണ്. കൂടാതെ, ഈ സർക്കുലറിലെ നിർദേശങ്ങൾ കർശനമായും നടപ്പിൽ വരുത്തുന്നതിന് സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്‌ഡഡ് സ്കൂൾ പ്രഥമാധ്യാപകർക്കും പ്രഥമാധ്യാപക യോഗങ്ങൾ അറിയിപ്പ് നൽകേണ്ടതുമാണ്.
Signed by
Shanavas S
സ്വീകർത്താവ്
എല്ലാ സർക്കാർ/എയ്‌ഡഡ് സ്കൂൾ പ്രഥമാധ്യാപകർക്കും
(ബന്ധപ്പെട്ട ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുഖേന അറിവിലേക്കും തുടർ നടപടികൾക്കുമായി നൽകുന്നു.)
പകർപ്പ്
1. എല്ലാ മാനേജർമാർക്കും
(ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ മുമഖന അറിവിലേക്കും തുടർ നടപടികൾക്കുമായി നൽകുന്നു)
2 എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്കും
(അറിവിലേക്കും തുടർ നടപടികൾക്കുമായി നൽകുന്നു)
എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും
(ഈ സർക്കുലറിൻ്റെ പകർപ്പ് എല്ലാ സർക്കാർ/എയ്‌ഡഡ് സ്കൂൾ മാനേജർമാർക്കും പ്രഥമാധ്യാപകർക്കും നൽകേണ്ടതും പ്രഥമാധ്യാപക യോഗങ്ങൾ മുഖേന വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി, സമ്പൂർണയിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ കൃത്യതയാർന്നവ ആണെന്ന് ഉറപ്പു വരുത്തി മാത്രമേ 6 പ്രവർത്തിദിനം വൈകുന്നേരം 5 മണിക്കുള്ളിൽ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്ക് 6-ാ ം പ്രവർത്തിദിന വിവരങ്ങൾ സമ്പൂർണ മുഖേന സമർപ്പിക്കാവൂ എന്നും പ്രസ്തുത സമയം കഴിഞ്ഞതിനു ശേഷമുള്ള തിരുത്തലുകൾ സമന്വയ മുഖേനയുള്ള തസ്തിക നിർണയത്തിന് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്നും ബന്ധപ്പെട്ടവർക്ക് അറിയിപ്പ് നൽകേണ്ടതുമാണ്.)
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കൈറ്റ്, പൂജപ്പുര
(അറിവിലേക്കും തുടർ നടപടികൾക്കും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുമായി നൽകുന്നു)