എജ്യൂകെയർ അവാർഡ് സംഗമം : കായിക രംഗത്തെ മികവിനുള്ള അംഗീകാരം ഇക്കൊല്ലവും മാർ ബേസിലിലേക്ക്

June 19, 2025 - By School Pathram Academy

എജ്യൂകെയർ അവാർഡ് സംഗമം സംഘടിപ്പിച്ചു

വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച സ്കൂളുകളെ  തെരഞ്ഞെടുത്തപ്പോൾ കായിക രംഗത്തെ മികവിനുള്ള അംഗീകാരം ഇക്കൊല്ലവും എത്തിയത് കോതമംഗലത്തിൻ്റെ ചാമ്പ്യൻ സ്ക്കൂൾ മാർ ബേസിലിലേക്ക് തന്നെ. കോതമംഗലം മാർ ബേസിൽ സ്കൂൾ ചരിത്രത്തിൽ ഇടം നേടുകയാണ്.

ഇതിഹാസ താരം മിൽഖാ സിങ്ങിൻ്റെ പേരിലുള്ള അവാർഡിന് ഒരിക്കൽ കൂടി നമ്മുടെ പ്രിയ വിദ്യാലയം അവകാശി കളായി. നടത്തുന്ന അവാർഡ് സംഗമത്തിലാണ് മാർ ബേസിൽ കോതമംഗലത്തെ അഭിനന്ദിച്ചത്.

സ്ക്കൂൾ അത്‌ലറ്റിക്സിൽ 2 പതിറ്റാണ്ടുകളായി തുടരുന്ന മികവ് മാർ ബേസിൽ നിലനിറുത്തുകയാണ്. ഷിബി മാത്യു എന്ന പ്രഗത്ഭമതിയും സ്ഥിരോത്സാഹിയുമായ കായികാധ്യാപി കയുടെ ശിക്ഷണത്തിനു കീഴിൽ 8 തവണയാണ് മാർ ബേസിൽ ദേശീയ ചാമ്പ്യൻമാരായത് . 10 പ്രാവശ്യം സംസ്ഥാന ചാമ്പ്യൻഷിപ്പ് നേടി. 26 വർഷങ്ങളായി ആദ്യ മൂന്നിൽ മാർ ബേസിൽ ഉണ്ട്.

ഇതിനിടയിൽ എണ്ണമറ്റ കായിക പ്രതിഭകളെ സ്ക്കൂൾ വാർത്തെടുത്തു. ഈ നേട്ടങ്ങളെല്ലാം പരിമിതമായ സാഹചര്യ ങ്ങളിൽ നിന്നു കൂടിയായിരുന്നു എന്നുകൂടി നമ്മൾ ഓർക്കണം. ചെറിയ പള്ളിയുടെയും നാട്ടുകാരുടെയും പൂർവ വിദ്യാർത്ഥി കളുടെയും പിടിഎയുടെയും പരിധി യില്ലാത്ത പിന്തുണയാണ് ഈ വിജയ ക്കുതിപ്പിന് ഇന്ധനമാകുന്നത്.

1999 ലാണ് മാർ ബേസിൽ കായിക രംഗത്ത് സജീവമാകുന്നത്. 2 ഒളിമ്പ്യൻമാർ സ്കൂളിൻ്റെ സംഭാവനയായുണ്ട്. മുഹമ്മദ് അനസും, അനിൽഡാ തോമസും. 25 ൽ അധികം അന്തർദേശീയ താരങ്ങൾ. അഭിഷേക് മാത്യു, അനുമോൾ തമ്പി, ദിവ്യ മോഹൻ, ഷീന എൻ വി, ബേസിൽ ജോർജ്, സിജി സി പി മുതലായവർ.

അത് ലറ്റിക്സ്, ഫുട്ബോൾ എന്നിവയിലായി 1000 ഓളം താരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ഇപ്പോൾ കരാട്ടെയിലും, ചെസിലും കൂടി മാർ ബേസിൽ ദേശീയ സാന്നിദ്ധ്യമറിയിക്കുന്നു.

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇപ്രാവശ്യമുണ്ടായ കയ്പേറിയ അനുഭവ ങ്ങൾക്കിടയിൽ ഈ പുരസ്ക്കാരത്തിന് ഇരട്ടി മധുരമുണ്ട്.

അർഹതപ്പെട്ട സ്ഥാനം തട്ടിപ്പറിച്ചെടുക്കാൻ നോക്കിയ അധികൃതരോട് അതേ ഭാഷയിൽ പ്രതികരിച്ച മാർ ബേസിലിൻ്റെ പ്രതിഭകൾ വർധിത വീര്യത്തോടെ തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്.

Category: Head Line

Recent

Load More