എന്താണ് ഗ്രേഡ് ?.. ഗ്രേഡിന് പരിഗണിക്കുന്ന / പരിഗണിക്കാത്ത സർവീസ് … തുടങ്ങി ജീവനക്കാരുടെ ഗ്രേഡ് സംബന്ധിച്ച് അറിയേണ്ടതെല്ലാം …

February 11, 2023 - By School Pathram Academy

Grade Notes as per 11 th Pay Revision

By Manu Shankar M 

♦️🚦Ⓜ️ഗ്രേഡ് ഒരു ജീവനക്കാരന് അനുവദിക്കുന്നത് പ്രൊമോഷൻ ന് ഒരു ബദൽ ആയി എന്ന് പറയാം. പ്രൊമോഷൻ ഇല്ലാത്ത തസ്തിക, പ്രൊമോഷൻ വൈകുന്ന അവസരങ്ങൾ ഇങ്ങനെ ഒക്കെ സർവീസിൽ ഉണ്ടാകും. അപ്പൊൾ ഗ്രേഡ് ഒരു ആശ്വാസം ആണ്. Ⓜ️

🔺നിലവിലെ പേ റിവിഷൻ പ്രകാരം അതായത് GO P 27/2021/FIN DATED 10/02/2021 പ്രകാരം 8,15,22,27 എന്നീ വർഷം പൂർത്തിയാകുമ്പോൾ ആണ് ഗ്രേഡ് ലഭിക്കുക Ⓜ️

ഒരു ജീവനക്കാരൻ സർവീസ് il പ്രവേശിച്ച് 8 വർഷം പൂർത്തി ആയാൽ ആ കാലയളവിനുള്ളിൽ ടിയാൾക്ക് ആദ്യ പ്രൊമോഷൻ ലഭിച്ചില്ല എങ്കിൽ ഒരു ഗ്രേഡ് കിട്ടും. 8 വർഷ ഹയർ ഗ്രേഡ്. 

🔺അപ്പൊൾ അദേഹം Qualified ( എല്ലാ തസ്തികകളിൽ ഉം ടെസ്റ്റ് ക്വാളിഫിക്കേഷൻ വേണ്ട, അതായത് ഒരു പരീക്ഷ പാസ്സ് ആകേണ്ട എന്ന് അർത്ഥം) ആണെങ്കില് പ്രൊമോഷൻ തസ്തികയുടെ സ്കെയിൽ കിട്ടും. Ⓜ️

🔺Ⓜ️ഗ്രേഡ് ഫിക്ഷേഷൻ റൂൾ 28A അനുസരിച്ചാണ് ചെയ്യേണ്ടത്. ഡ്യൂ ഡേറ്റ് il തന്നെ ഫിക്സ് ചെയ്യും. നോർമൽ ഇൻക്രിമെൻ്റ് തീയതിയിൽ അടുത്ത ഇൻക്രിമെൻ്റ് ലഭിക്കും. ഫിക്‌സേഷൻ il രണ്ടിൽ കൂടുതൽ ഇൻക്രിമെൻ്റ് benefit ഉണ്ടായാൽ ഡ്യൂ തീയതിക്ക് ഒരു വർഷത്തിനു ശേഷം അടുത്ത ഇൻക്രിമെൻ്റ്.

ഉദാഹരണം ക്ലർക്ക് ആണെങ്കിൽ ക്ലർക്ക് 8 yrs HG എന്ന് ആകും. 28 A പ്രകാരം ഫിക്‌സേഷൻ കിട്ടും. അതായത് 26500-60700 il നിന്നും 35600-75400 ( ശ്രദ്ധിക്കുക അദേഹത്തിന് സീനിയർ ക്ലർക്ക് സ്കെയിൽ ആണ് നൽകിയത്) ആകും. അയാളുടെ നോർമൽ ഇൻക്രിമെൻ്റ് തീയതി തുടരും. 

 പ്രധാനപ്പെട്ട കാര്യം ഗ്രേഡ് ന് റീ ഫീക്സേഷൻ ഇല്ല.Ⓜ️

🔺Ⓜ️നോർമൽ ഇൻക്രിമെൻ്റ് തീയതി തുടരും. അങ്ങനെ ഹയർ ഗ്രേഡ് ക്വാളിഫിക്കേഷൻ കിട്ടി നിൽക്കുന്ന സാഹചര്യത്തിൽ അദേഹത്തിന് സീനിയർ ക്ലർക്ക് പ്രൊമോഷൻ ലഭിച്ചാൽ അവിടെ മറ്റൊരു റൂൾ ആകും. റൂൾ 30. 

🔺Ⓜ️ഫിക്സേഷൺ ന് അർഹത ഇല്ല. എന്നാല് തസ്തിക സീനിയർ ക്ലർക്ക് എന്ന് ആകും. അതായത് അയാൾക് ക്ലർക്ക് 8 yrs HG il നിന്നും സീനിയർ ക്ലർക്ക് എന്ന് തസ്തിക, പ്രൊമോഷൻ കിട്ടിയ തീയതി മുതൽ മാറും. ഇവിടെ Rule 30 ആണ്. Ⓜ️

🔺ഗ്രേഡ് ലഭിച്ച ജീവനക്കാരന് തുല്യ പ്രൊമോഷൻ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചാൽ അദേഹത്തിന് റൂൾ 30 അനുസരിച്ച് ആണ് ചെയ്യേണ്ടത്. തുല്യ പ്രൊമോഷൻ തസ്തിക എന്നതിന് വളരെ പ്രാധാന്യമുണ്ട്.

🔺Ⓜ️അടുത്തത് ആയി 15 വർഷത്തിനു ഉള്ളിൽ ടിയാൾ Head Clerk ആയി പ്രൊമോഷൻ ആയില്ല എങ്കിൽ 15 yr HG കിട്ടുംⓂ️. അപ്പൊൾ സീനിയർ ക്ലർക്ക് ആയ ഇദ്ദേഹത്തിൻ്റെ സർവീസ് il ജോയിൻ ചെയ്ത തീയതി മുതൽ 15 വർഷം സർവീസ് ആണ് രണ്ടാമത്തെ ഗ്രേഡ് ന് ആയി കണക്ക് ആക്കുന്നത്.

🔺 15 വർഷത്തിനു ഉള്ളിൽ HC പ്രൊമോഷൻ ആയാൽ പിന്നെ ഗ്രേഡ് കിട്ടില്ല. ഇതുപോലെ മുന്നോട്ട് പോകും. Ⓜ️

 എല്ലാ തസ്തികയുടെ യും കാര്യം ഇങ്ങനെ തന്നെ ആണ്. 

 🔺Ⓜ️ചില തസ്തികയിൽ പ്രൊമോഷൻ ഇല്ല ഗ്രേഡ് മാത്രം ഒള്ളൂ Eg – Office Attendant. 

 ചില case il പ്രൊമോഷൻ പോസ്റ്റ് ഇല്ല. ഗ്രേഡ് പ്രൊമോഷൻ മാത്രമേ ഒള്ളു. Eg – Driver. 

ഒരു അവസ്ഥ കൂടി ഉണ്ട്. മുകളിൽ പറഞ്ഞ Clerk Qulaified എന്ന് ഉള്ളത് ശ്രദ്ധിച്ചോ?  

പ്രൊമോഷൻ ന് ഒരു വകുപ്പ് തല പരീക്ഷ ഉണ്ടാകുന്ന തസ്തിക ഉണ്ട്. ഉദാ: ക്ലർക്ക്.

ടെസ്റ്റ് പാസ്സ് ആകാത്ത Clerk ആണെന്ന് കരുതുക. അപ്പോഴും ഗ്രേഡ് ന് അർഹത ഉണ്ട്.

എന്നാല് പ്രൊമോഷൻ പോസ്റ്റ് nte സ്കെയിൽ കിട്ടില്ല. Unqualified Scale കിട്ടും. അതായത് clerk 8 yr HG Unqualified എന്ന് ആകും designation.Ⓜ️

അവിടെ സ്കെയിൽ എങ്ങനെ കണ്ടെത്തും?? 

🔺Ⓜ️Annexure 1 pay revision il ക്ലർക്ക് സ്കെയിൽ nte തൊട്ട് അടുത്ത ഹയർ സ്കെയിൽ അതായത് 27900-63700. Ⓜ️

🔺ടെസ്റ്റ് pass ആകാത്ത അത്രയും കാലം Unqualified Scale മാത്രം കിട്ടും. Ⓜ️

🔺ഗ്രേഡ് nu MOP pass ആകണം എന്ന് ഇല്ല.(mop ആവശ്യം ഉള്ള തസ്തിക ആണെങ്കിലും അല്ലെങ്കിലും) പക്ഷേ പാസ്സ് ആകുന്ന തീയതി മുതലേ പ്രൊബേഷൻ declare ചെയ്യൂ. അപ്പൊൾ മുതലേ സാമ്പത്തിക ആനുകൂല്യം 🔹Ⓜ️കിട്ടൂ.

🔺Ⓜ️ഗ്രേഡ് പാസ്സ് ആക്കുന്നത് നിയമന അധികാരി ആണ്. 8,15 വർഷം ഗ്രേഡ്. ( 22,27 വർഷം പാസ്സ് ആക്കുന്നത് വകുപ്പ് മേധാവി ആണ്. ആരോഗ്യ വകുപ്പിൽ ഇങ്ങനെ ആണ്. മറ്റു വകുപ്പിൽ വ്യത്യാസം ഉണ്ടാകാം.)Ⓜ️Ⓜ️

🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

♦️4 ഗ്രേഡ് ഉണ്ട്. 8,15,22,27. ഓരോന്നും പൂർത്തി ആകുന്ന മുറക്ക് ഓരോ ഗ്രേഡ് അനുവദിക്കും.Ⓜ️

♦️23000-50200 ടൂ 85000-143600 വരെ എൻട്രി സ്കെയിൽ തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഗ്രേഡ് അനുവദിക്കും. Ⓜ️

♦️23000-50200 ടു 27900-63700 ✅ 4 ഗ്രേഡ്

♦️31100-66800 ടു 39300-83000 ✅ 3 ഗ്രേഡ്

♦️41300-87000 ടു 56500-118100 ✅ 2 ഗ്രേഡ്

♦️59300-120900 ടു 85000-143600 ✅ 1 ഗ്രേഡ്

🔺എൻട്രി തസ്തികയിൽ നിന്നും ആണ് ഗ്രേഡ് സർവീസ് പരിഗണിക്കുന്നത്. ഉദാ: ക്ലർക്ക്, സ്റ്റാഫ് നഴ്സ് ഗ്രേഡ് 2, ഫാർമസിസ്റ്റ് ഗ്രേഡ് 2.

♦️Ⓜ️പ്രൊമോഷൻ അല്ലെങ്കിൽ ഗ്രേഡ് എന്ന് ആണ്. അതായത് പ്രൊമോഷൻ താമസം വരുന്ന അവസരത്തിൽ അല്ലെങ്കിൽ പ്രൊമോഷൻ തസ്തിക ഇല്ലാത്ത അവസരത്തിൽ ഗ്രേഡ് ഒരു ബദൽ ആണ്.

🔺Ⓜ️23000-50200 ടു 45600-95600 വരെ ഉള്ള എൻട്രി തസ്തികകൾ ക്ക് റെഗുലർപ്രൊമോഷൻ തസ്തിക ഉണ്ടാകുകയും അതിൻ്റെ സ്കെയിൽ ഗ്രേഡ് സ്കെയിൽ നേക്കാൾ ഉയർന്നതും ആണെങ്കിൽ പ്രൊമോഷൻ തസ്തിക സ്കെയിൽ അനുവദിക്കാം. ജീവനക്കാരൻ പക്ഷേ ക്വാളിഫൈഡ് ആയിരിക്കണം. ഉദാ: ക്ലർക്ക് – ലോവർ പാസ്സ് ആകണം. അപ്പൊൾ 8 yrs HG സീനിയർ ക്ലർക്ക് സ്കെയിൽ ലഭിക്കും. 

🔺 Ⓜ️ക്വാളിഫൈഡ് അല്ലെങ്കിൽ annexure 1 il നിലവിൽ ഉള്ള സ്കെയിൽ nte തൊട്ട് അടുത്ത സ്കെയിൽ അനുവദിക്കും.

🔺Ⓜ️50200-105300 ടു 56500-118100 അല്ലെങ്കിൽ അതിനുമുകളിൽ il ഉള്ളവർക്ക് ഗ്രേഡ് ടേബിൾ അനുസരിച്ച് മാത്രമേ അനുവദിക്കൂ

🔺Ⓜ️ഒന്നാമത്തെ / രണ്ടാമത്തെ ഗ്രേഡ് 50200-105300 അല്ലെങ്കിൽ മുകളിൽ അനുവദിച്ചാൽ അതിനു ശേഷം ഉള്ളത് ടേബിൾ III അനുസരിച്ച് മാത്രേ അനുവദിക്കും

🔺ഒന്നാമത്തെ / രണ്ടാമത്തെ ഗ്രേഡ് അനുവദിക്കുന്നത് ടേബിളിൽ ഉള്ള അടുത്ത ഗ്രേഡ് സ്കെയിൽ നേക്കാൾ ഉയർന്നത് ആണെങ്കിൽ അടുത്ത ഹയർ ഗ്രേഡ് സ്കെയിൽ annexure 1 ഇലെ തൊട്ട് അടുത്ത സ്കെയിൽ ആയിരിക്കുംⓂ️

🔺 പ്രൊമോഷൻ തസ്തികയുടെ സ്കെയിൽ അനുവദിച്ച് ഗ്രേഡ് ഉത്തരവ് ആക്കുമ്പോൾ അതിൽ ഇനി പറയുന്ന വിവരങ്ങൾ ചേർക്കണം.Ⓜ️

🚥നിയമന രീതി🚥പ്രൊമോഷൻ ന് വേണ്ട ക്വാളിഫിക്കേഷൻ വിവരങ്ങൾ🚥അനുവദിച്ച സ്കെയിൽ🚥 ഗ്രേഡ് പ്രാബല്യ തീയതി. ഇതൊന്നും ഇല്ലാത്തവർക്ക് ഗ്രേഡ് ടേബിൾ അനുസരിച്ച് ഉള്ള സ്കെയിൽ കൊടുക്കണം.

🔺Ⓜ️ഗ്രേഡ് / റഗുലർ പ്രൊമോഷൻ എന്ന് പറഞ്ഞല്ലോ. അപ്പൊൾ ഗ്രേഡ് സർവീസ് ആകുന്നതിന് മുൻപ് ഒരാൾക്ക് പ്രൊമോഷൻ ലഭിക്കുകയും ആ സ്കെയിൽ ഗ്രേഡ് സ്കെയിൽ നേക്കാൾ താഴെ ആകുകയും ചെയ്യുന്ന അവസരത്തിൽ ക്വാളിഫൈയിങ് സർവീസ് പൂർത്തി ആകുമ്പോൾ ഉയർന്ന ഗ്രേഡ് സ്കെയിൽ അനുവദിക്കാം. റൂൾ 30. അപ്പോഴും ഇൻക്രിമെൻ്റ് തീയതി മാറ്റം ഇല്ല.Ⓜ️

🔺Ⓜ️ഗ്രേഡ് ലഭിച്ച ഒരാൾക്ക് തുല്യ റെഗുലർ പ്രമോഷൻ ഉയർന്ന സ്കെയിൽ/ സമാന സ്കെയിൽ il ലഭിച്ചാൽ റൂൾ 30 അനുസരിച്ച് ആയിരിക്കും ഫിക്സ് ചെയ്യുന്നത്. ഇൻഗ്രിമെൻറ് തീയതി മാറ്റമില്ല.Ⓜ️

🔺Ⓜ️ഗ്രേഡ് പ്രൊമോഷൻ തസ്തിക ക്ക് തുല്യമായ സ്കെയിലിൽ അനുവദിക്കാം എന്ന് പറഞ്ഞല്ലോ. ഒരു ഗ്രേഡ് അടുത്തത് ആയി ഉണ്ടാകുകയും തുല്യ പ്രൊമോഷൻ തസ്തിക ഇല്ലാതെ വരികയും നിലവിലുള്ള സ്കെയിൽ ഗ്രേഡ് ടേബിളിൽ ഉള്ള അടുത്ത സ്കെയിൽ നേക്കാൾ ഉയർന്നത് ആകുകയും ചെയ്യുമ്പോൾ annexure 1 ലേ അടുത്ത സ്കെയിൽ അനുവദിക്കാം.Ⓜ️

🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

Ⓜ️ഗ്രേഡ് ന് പരിഗണിക്കുന്ന/പരിഗണിക്കാത്ത സർവീസ് സംബന്ധിച്ച് Ⓜ️

♦️എൻട്രി പോസ്റ്റിൽ നിന്ന് ആണ് ഗ്രേഡ് സർവീസ് കണക്കാക്കുന്നത്.

♦️നേരിട്ട് ഉള്ള നിയമനം ആണ് പരിഗണിക്കുന്നത്. PSC/ തസ്തിക മാറ്റം എന്നിവ.Ⓜ️

♦️Ⓜ️ഒരു ജീവനക്കാരൻ ഒരു തസ്തികയിൽ ഒരു വകുപ്പിൽ നിയമിതനാകുകയും പിന്നീട് മറ്റൊരു പോസ്റ്റിൽ മറ്റൊരു വകുപ്പിൽ പുതിയ നിയമനം കിട്ടുകയും ചെയ്യുന്നⓂ️ സാഹചര്യത്തിൽ ടിയാളുടെ യുടെ എൻട്രി തസ്തിക എന്ന് പറയുന്നത് പുതുതായി നിയമനം കിട്ടിയ തസ്തിക ആയിരിക്കും.

♦️ Ⓜ️വ്യത്യസ്ത തസ്തികയിൽ ഉള്ള സേവനം ടി തസ്തിക യുടെ സ്കെയിൽ ഒരേപോലെ ആണെങ്കിലും ഗ്രേഡ് ന് പരിഗണിക്കില്ല

♦️Ⓜ️അന്തർ വകുപ്പ് സ്ഥലം മാറ്റം ലഭിച്ചവരുടെ മുൻ വകുപ്പിലെ എൻട്രി തസ്തികയിലേ സർവീസ് ഗ്രേഡ് ന് പരിഗണിക്കും.Ⓜ️

♦️സ്റ്റേറ്റ് സബ് ഓർഡിനെറ്റ് കാറ്റഗറി യിലേ സേവനം സ്റ്റേറ്റ് ഗസറ്റഡ് കാറ്റഗറി യിലെ ഗ്രേഡ് ന് പരിഗണിക്കില്ല.

♦️Ⓜ️ഒരു ജീവനക്കാരൻ ഒരു വകുപ്പിൽ ഒരു തസ്തികയിൽ ജോലിയിൽ പ്രവേശിക്കുകയും തുടർന്ന് അതെ തസ്തികയിൽ തന്നെ മറ്റൊരു psc നിയമനം മറ്റൊരു വകുപ്പിൽ ലഭിക്കുന്ന സാഹചര്യത്തിൽ ഗ്രേഡ് ന് ആദ്യ സർവീസ് പരിഗണിക്കും. ആദ്യ സർവീസ് ക്രമപ്പെടുത്തി ഉത്തരവ് ആയിരിക്കണം.Ⓜ️

♦️താഴ്ന്ന തസ്തികയിലേക്ക് ഒഴിവിന് വേണ്ടി revert ചെയ്യുന്നവരുടെ ഉയർന്ന തസ്തികയിലെ സർവീസ് ഗ്രേഡ് ന് പരിഗണിക്കും.

✴️പരിഗണിക്കുന്ന സർവീസ്Ⓜ️Ⓜ️

✅ഇൻക്രിമെൻ്റ് ന് പരിഗണിക്കുന്ന സർവീസ് ✅ഡയസ് നോൺ കാലയളവ്

✅സഞ്ചിത ഫലത്തോടെ അല്ലാത്ത ഇൻക്രിമെൻ്റ് ബാറിങ്

✅അന്തർ ജില്ലാ , അന്തർ വകുപ്പ് സ്ഥലം മാറ്റം സീനിയോറിറ്റി നഷ്ടപ്പെടുത്തി നേടിയവരുടെ മുൻ വകുപ്പ് സർവീസ് ഗ്രേഡ് ന് പരിഗണിക്കും. അതായത് അവർക്ക് പ്രൊമോഷൻ താമസിക്കും. പക്ഷേ ഗ്രേഡ് കിട്ടും.

✴️Ⓜ️പരിഗണിക്കാത്ത സർവീസ്

❎LWA without MC

❎ പ്രൊമോഷൻ നിരസിച്ചവർക് ( താൽക്കാലികം/സ്ഥിരമായി) ഗ്രേഡ് അനുവദിക്കില്ല. ഗ്രേഡ് വാങ്ങിയാൽ പിന്നെ പ്രൊമോഷൻ നിരസിക്കാനും കഴിയില്ല. Ⓜ️

🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

♦️Ⓜ️23700-52600 , 24400-55200 സ്കെയിൽ ജോലിയിൽ പ്രവേശിക്കുന്നവർക്ക് 3rd,4th HG ക്ക് 23000-50200 സ്കെയിൽ സർവീസ് ഉണ്ടെങ്കിൽ അത് കൂടി ചേർത്ത് സർവീസ് കണക്ക് ആക്കാം. ഒരു നിബന്ധന കൂടി ഉണ്ട്. 3rd കഴിഞ്ഞു 5 വർഷം പൂർത്തി ആകണം 4 th ഗ്രേഡ് ലഭിക്കാൻ (23000-50200 സർവീസ് ഉണ്ടെങ്കിൽ അത് കൂട്ടിയാലും 3rd കഴിഞ്ഞു 5 വർഷം കഴിയണം)Ⓜ️

♦️Ⓜ️ഗ്രേഡ് അനുവദിക്കുന്നത് കൊണ്ട് താഴെ ഉള്ള പോസ്റ്റ് ഉൾ ഒഴിവ് ഉണ്ടാകില്ല. അതായത് ക്ലർക്ക് ➡️ ക്ലർക്ക് 8 yrs HG ആകുമ്പോൾ ഒരു ക്ലർക്ക് ഒഴിവ് ഉണ്ടാകില്ല. പ്രൊമോഷൻ ആകുമ്പോൾ ആണ് Ⓜ️

♦️Ⓜ️പുതിയ ഉത്തരവ് പ്രകാരം ഗ്രേഡ്   

✅ പ്രൊമോഷൻ സ്കെയിൽ➡️ TBHG – P

✅ഗ്രേഡ് ടേബിൾ സ്കെയിൽ ➡️ TBHG – T

✅അൺ ക്വാളിഫൈഡ് സ്കെയിൽ ➡️ TBHG – U ഇങ്ങനെ കൂടി ചേർക്കണം.Ⓜ️

♦️Ⓜ️ 50 വയസ്സ് പൂർത്തിയാകുന്ന ജീവനക്കാരനെ Probation, promotion തുടങ്ങിയവയ്ക്ക് വേണ്ടി ഉള്ള നിർബന്ധിത വകുപ്പ് തല പരീക്ഷകൾ പാസ്സ് ആകുന്നതിൽ നിന്നും ഒഴിവ് ആക്കിയിട്ടുണ്ട്.

1/235/2018/ ഉ. ഭ.പ. വ തീയതി – 25/7/2018

50 വയസ്സ് പൂർത്തിയാകുന്ന തീയതി അതായത് ജീവനക്കാരൻ്റെ 50 ആം ജന്മ ദിനത്തിൻ്റെ FN പ്രാബല്യത്തിൽ ഇവിടെ probation declare ചെയ്യാവുന്നത് ആണ്. അതിനു വേണ്ടി ഉള്ള അപേക്ഷ പ്രൊബേഷൻ പാസ്സ് ആക്കാൻ അധികാരം ഉള്ള അധികാരി ക്കു അയക്കുക. Proforma എല്ലാം as usual വേണം. പ്രൊബേഷൻ പാസ്സ് ആയി വരുന്ന മുറക്ക് ഇൻക്രിമെൻ്റ് നൽകാം. പ്രൊബേഷൻ wef date il.Ⓜ️

Ⓜ️🔺Proforma യില് ഇത് മാത്രം രേഖപ്പെടുത്തി അയക്കാം. മറ്റു എടുത്ത ലീവ് ഒന്നും ബാധകം ആകില്ല. ഇളവ് ഇതെല്ലാം ഉൾപ്പടെ ആണ്. എന്നാല് 50 വയസ്സ് വരെ അല്ലെങ്കിൽ ആ കാലയളവ് വരെ പ്രൊബേഷൻ extend ചെയ്ത് ഉള്ള govt ഉത്തരവ് വേണം. അങ്ങനെ ഉള്ളപ്പോൾ മാത്രം ആണ് ഇത് സാധ്യം ആകുന്നത്.Ⓜ️

♦️Ⓜ️ഇൻക്രിമെൻ്റ് ന് പരിഗണിക്കുന്ന പ്രൊവിഷണൽ സർവീസ് ഗ്രേഡ് നും പരിഗണിക്കും.Ⓜ️

♦️ Ⓜ️ഗ്രേഡ് ലഭിക്കാൻ ആയി പ്രൊബേഷൻ പൂർത്തി ആക്കണം എന്നില്ല. പ്രൊബേഷൻ declare ചെയ്തില്ല എങ്കിലും ഗ്രേഡ് അനുവദിക്കാം. Unqualified higher grade. പക്ഷേ അതിൽ ഇൻക്രിമെൻ്റ് അതിൻ്റെ സാമ്പത്തിക benefit അനുവദിക്കണം എങ്കിൽ പ്രൊബേഷൻ ഉത്തരവ് ആകണം.Ⓜ️

♦️Ⓜ️ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് വിവിധ ലാസ്റ്റ് ഗ്രേഡ് സർവീസ് ഉണ്ടെങ്കിൽ അതെല്ലാം ഗ്രേഡ് നായി പരിഗണിക്കാം. ഇൻക്രിമെൻ്റ് ന് പരിഗണിക്കുന്ന സർവീസ് എല്ലാം തന്നെ ഗ്രേഡ് ന് ആയും പരിഗണിക്കാം.

♦️ Ⓜ️പാർട്ട് ടൈം തസ്തികയിൽ ഉള്ള സർവീസ് ഫുൾ ടൈം തസ്തികയിൽ ഗ്രേഡ് ന് ആയി പരിഗണിക്കില്ല.

♦️Ⓜ️ഡെപ്യൂട്ടേഷനിൽ പോയവരുടെ ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന കാലത്തെ സർവീസ് മാതൃ വകുപ്പിൽ ഗ്രേഡ് ന് ആയി പരിഗണിക്കും.Ⓜ️

🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥🚥

♻️Ⓜ️ഗ്രേഡ് അപേക്ഷ സമർപ്പിക്കുമ്പോൾ

♦️Proposal form

♦️ സർവീസ് ബുക്ക് ( ഗ്രേഡ് ന് പരിഗണിക്കാത്ത ലീവ് ഉണ്ടെങ്കിൽ അത് പ്രത്യേകം ഒരു ഷീറ്റ് il ചേർക്കണം)Ⓜ️

♦️ പ്രൊമോഷൻ relinquish ചെയ്യില്ല എന്നുള്ള ഡിക്ലറേഷൻⓂ️

♦️അധികമായി തുക കൈപ്പറ്റിയാൽ തിരിച്ച് അടച്ച് കൊള്ളാം എന്നുള്ള undertaking

♦️മറ്റൊരു തരത്തിലും റഗുലർ പ്രൊമോഷൻ ന് വേണ്ടി ശ്രമിക്കുകയില്ല എന്നുള്ള undertaking കൂടി വേണം. അതായത് Ⓜ️

✅GO P 27/2021/FIN DATED 10/02/2021

✅ Certified that I …,……..(name and designation and PEN)will not relinquish the regular promotion as and when it becomes due.

✅ Certified that I…………(name and designation and PEN) will not opt any other channel of promotion b bypassing the normal line of promotion to the post….,………….(name of the regular promotion post) the scale of pay which has been granted as TBHG.Ⓜ️

♦️Ⓜ️ഇങ്ങനെ 3 ഡിക്ലറേഷൻ കൂടി നൽകണം. ഇത് തരാത്തവർക്ക് പ്രൊമോഷൻ പോസ്റ്റ് സ്കെയിൽ of പേ അനുവദിക്കാൻ പാടില്ല.Ⓜ️

♏മനു ശങ്കർ എം, ക്ലർക്ക്, ആരോഗ്യ വകുപ്പ്, ജില്ല മെഡിക്കൽ ഓഫീസ് ( ആരോഗ്യം) , ഇടുക്കി♏

Category: School News

Recent

Load More