കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ മാനേജർ പീറ്റർ കെ.കുര്യനെ ആദരിച്ചു

കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ മാനേജർ പീറ്റർ കെ.കുര്യനെ ആദരിച്ചു
കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂൾ മാനേജർ പീറ്റർ കെ.കുര്യനെ ആദരിച്ചു.
MAHS ന്റെ മാനേജർ സ്ഥാനം ഏറ്റെടുത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ആദരിച്ചത്. MAHS ന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഉപഹാരം നൽകി ആദരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജൂബിലി ആഘോഷ പരിപാടികളിൽ മാനേജർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
മാനേജറുടെ വസതിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സീന ജോർജ് , ജൂബിലി ആഘോഷ കമ്മറ്റി ഇൻ ചാർജ് കെ.എം. മൊയ്തീൻ ഷാ, അധ്യാപക പ്രതിനിധി ബെന്നി എന്നിവർ ചേർന്ന് മെമന്റോ നൽകി ആദരിച്ചു.
1947 ജനുവരി പതിനാലാം തീയതി തെങ്ങോട്ടു വിശുദ്ധ മർത്ത മറിയം പള്ളിയങ്കണത്തിൽ അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത ശ്രീ.പൗലോസ് മാർ അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗ തീരുമാനത്തിന്റെ പരിണിതഫലമാണ് ഇന്ന് കാക്കനാട് ജംഗ്ഷനിൽ ഉയർന്ന് നിൽക്കുന്ന MAHS .
മാർ അത്തനേഷ്യസ് തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങൾ അനുസരിച്ച് കിളുത്തൊട്ടിൽ ശ്രീ.കെ.പി.കുര്യൻ മാനേജർ എന്ന നിലയിൽ അന്നത്തെ തിരുവിതാംകൂർ സർക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.
അതനുസരിച്ച് 19.05.1947 ൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1969 ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഈ സ്ക്കൂൾ ഒരു സമ്പൂർണ്ണ ഹൈസ്ക്കൂൾ ആയിത്തീർന്നു.
1947 ജനുവരി 14 നാണ് മാർ അത്തനേഷ്യസ് ഹൈസ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. 1947 ജൂൺ 1-ാം തീയതി ഒരു താൽക്കാലിക ഷെഡിൽ ഒരു അധ്യാപകനും 40 കുട്ടികളുമായി കാക്കനാട് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പിറവി എടുത്തു. സ്കൂളിന്റെ മാനേജരായി തൃക്കാക്കരയുടെ നവോ ത്ഥാന ശില്പി കെ.പി. കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. 1966 -ൽ ഹൈസ്ക്കൂളായി ഉയർത്തുവാൻ അനുവാദം കിട്ടുകയും 1968-69 കാലഘട്ടത്തിൽ ഹൈസ്കൂളായി നിലവിൽ വരികയും ചെയ്തു.
നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഒരു മഹത് വ്യക്തിയാണ് കെ. പി. കുര്യൻ. തൃക്കാക്കര പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ എന്നും സ്മരിക്കപ്പെടുന്നതോടൊപ്പം തൃക്കാക്കരയുടെ വികസന പ്രവർത്തനത്തിനു വേണ്ടി ആളും അർത്ഥവും നൽകാൻ അദ്ദേഹം വൈമനസ്യം കാണിച്ചില്ല.
അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്നും വിജ്ഞാനത്തിന്റെ പൊൻകിരണത്തിലേക്ക് മാനവരാശിയെ നയിക്കാൻ ഈ മഹത് വ്യക്തിക്ക് സാധിച്ചു. വിലപിടിപ്പുള്ള ഭൂമി വിറ്റും ധാരാളം പണം ചെലവഴിച്ചുമാണ് എം.എ.എച്ച്.എസിന്റെ ശില്പിയായ കെ.പി.കുര്യൻ ഈ വിദ്യാലയം പടു ത്തുയർത്തിയതെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്.
നാട്ടുകാർക്കും വീട്ടു കാർക്കും താങ്ങും തണലുമായിരുന്ന MAHS സ്ഥാപക മാനേജർ കെ.പി. കുര്യൻ 1994 സെപ്തംബർ മാസം 26-ാം തീയതി രാവിലെ 10.30-ന് വേർപിരിഞ്ഞു.
കാക്കനാടിന്റെ ഇന്നു കാണുന്ന പുരോഗതിക്കെല്ലാം നിമിത്തമായ കെ.പി. കുര്യൻ പടുത്തുയർത്തിയ സ്കൂളിനെ ഇന്ന് നയിക്കുന്നത് അദ്ദേഹത്തിന്റെ പുത്രനായ പീറ്റർ കെ കുര്യനാണ്. സ്കൂൾ മാനേജർ എന്ന നിലയിൽ പീറ്റർ കെ. കുര്യൻ നടത്തുന്ന പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസനീയമാണ്.
തൃക്കാക്കരയുടെ വിദ്യാഭ്യാസ പുരോഗതി ആരംഭിച്ചത് എം.എ.എച്ച്.എസി ലൂടെയാണ്. ഇതിലൂടെ മാനവരാശിയുടെ മൊത്തത്തിലുള്ള പുരോഗതിയാണ് സൃഷ്ടിക്കപ്പെടുന്നത്. എം.എ.എച്ച്. എസിന്റെ സ്ഥാപക മാനേജറുടെ ദീർഘദൃഷ്ടിയും ഉദാരമനസ്സുമാണ് ഒരു നാടിന്റെ തന്നെ ചിന്താധാരയെ തൊട്ടുണർത്തിയത്.
1947 ൽ സ്ഥാപിതമായ സ്കൂൾ ഇന്ന് എഴുപത്തി അഞ്ചാം വർഷത്തിന്റെ ജൂബിലി വർഷത്തിന്റെ നിറവിലാണിപ്പോൾ..
1994 ൽ പീറ്റർ കെ.കുര്യൻ MAHS ന്റെ മാനേജറായി സ്ഥാനമേറ്റടുത്തു. മുപ്പതിലധികം സ്റ്റാഫുകളെ മാനേജർ MAHS ൽ നിയമിച്ചിട്ടുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപഹാരം ഏറ്റുവാങ്ങി നന്ദി പറഞ്ഞു കൊണ്ട് മാനേജർ പറഞ്ഞു. ഭാര്യ അമ്പുവിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.