കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം XIV A ചട്ടം 45B (4) പ്രകാരം 50 വയസ് പൂർത്തിയായവരുടെ ടെസ്റ്റ് യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവ് :-

November 29, 2022 - By School Pathram Academy

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം XIV A ചട്ടം 45B (4) പ്രകാരം 50 വയസ് പൂർത്തിയായവരെ ടെസ്റ്റ് യോഗ്യത നേടുന്നതിൽ നിന്നും സ്ഥിരമായി ഒഴിവാക്കിയിട്ടുണ്ട്. 2009 ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തിക്കൊണ്ട്

 

എയ്ഡഡ് പ്രൈമറി സ്കൂൾ പ്രഥമാദ്ധ്യാപകനായുള്ള സ്ഥാനക്കയറ്റം നിയമനത്തിന് 50 കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ, 2011 പുറപ്പെടുവിച്ചപ്പോൾ, ചട്ടം 181 പ്രകാരം ഹെഡ് ടീച്ചർക്ക് വേണ്ട യോഗ്യത വ്യക്തമാക്കിയിരുന്നുവെങ്കിലും കെ. ഇ. ആർ പ്രകാരം 50 വയസ് പൂർത്തിയാക്കിയവർക്ക് ലഭ്യമായിരുന്ന ഇളവ് വ്യവസ്ഥ ചേർക്കപെട്ടിരുന്നില്ല. തുടർന്ന് സൂചന പ്രകാരം പ്രസ്തുത ടെസ്റ്റ് ഇളവ് വ്യവസ്ഥ കൂടി ചട്ടം 18(1)ൽ ചേർത്തു കൊണ്ട് ഭേദഗതി വരുത്തുകയുണ്ടായി. മാത്രമല്ല, പ്രസ്തുത ഭേദഗതി പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് പരാമർശം 2 പ്രകാരം സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തു.

 

2. മേൽപ്പറഞ്ഞ ചട്ടഭേദഗതിയും സർക്കുലറും ചോദ്യം ചെയ്തുകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസുകൾ പരിഗണിച്ച് ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തൽസ്ഥിതി ഉത്തരവും സ്റ്റേ ഉത്തരവും പുറപ്പെടുവിക്കുകയും, അതു കാരണം, പ്രൈമറി പ്രഥമാധ്യാപക പ്രൊമോഷൻ കാര്യത്തിൽ അനിശ്ചിതത്വമുണ്ടാകുകയും ചെയ്തു. തുടർന്ന് കോടതികളിൽ നിലനിൽക്കുന്ന കേസുകളിൽ ഉണ്ടാകുന്ന അന്തിമവിധിക്ക് വിധേയമായി എയ്ഡഡ് പ്രൈമറി പ്രഥമാധ്യാപക പ്രൊമോഷൻ താൽക്കാലികമായി നടത്തുന്നതിനുള്ള നടപടിക്രമം വിശദമാക്കിക്കൊണ്ട് പരാമർശം 3 പ്രകാരം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.എന്നിട്ടും 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് പ്രഥമാധ്യാപകരായി നൽകിയ പ്രൊമോഷനുകൾക്ക് നിയമനാംഗീകാരം നൽകുന്ന വിഷയത്തിൽ വിദ്യാഭ്യാസമാഫീസർമാർക്കിടയിൽ അവ്യക്തത നിലനിൽക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 

3. ഇക്കാര്യം സർക്കാർ വിശദമായി പരിശോധിച്ചു. പരാമർശം ഒന്നു പ്രകാരം 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് പ്രഥമാധ്യാപകരായുള്ള പ്രൊമോഷനുകൾക്ക് ടെസ്റ്റ് യോഗ്യതയിൽ ഇളവ് നൽകി കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ,2011, ചട്ടം 18(1) ൽ ഭേദഗതി വരുത്തിയ സാഹചര്യത്തിലും, ബഹുമാനപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് എയ്ഡഡ് മേഖലയിലെ പ്രധാനാധ്യാപക പ്രൊമോഷനുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കി OA 44/2021 കേസിൽ ബഹുമാനപ്പെട്ട ട്രൈബ്യൂണൽ തന്നെ 84/2028 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലും, മേൽപ്പറഞ്ഞ ചട്ടഭേദഗതി പരിഗണിച്ചുകൊണ്ട് അതിനനുസൃതമായ ആനുകൂല്യങ്ങൾ നൽകുന്നതിന് പരാമർശം 4 പ്രകാരം ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിന്യായം പുറപ്പെടുവിച്ച സാഹചര്യത്തിലും, കെ.ഇ.ആർ അധ്യായം XIV A. ചട്ടം 45 B(4) പ്രകാരം 50 വയസ്സ് പൂർത്തിയായ അധ്യാപകർക്ക് പ്രഥമാധ്യാപകരായുള്ള പ്രൊമോഷനുകൾക്ക് ടെസ്റ്റ് യോഗ്യതയിൽ നിന്നും ഒഴാക്കിക്കൊണ്ടുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ എയ്ഡഡ് മേഖലയിൽ തുടരുന്നതിന് നിയമതടസ്സം ഇല്ലെന്ന് കാണുന്നു.

4. മേൽ സാഹചര്യത്തിൽ, എയ്ഡഡ് പ്രധാനാധ്യാപക പ്രൊമോഷനുകൾക്ക് കെ.ഇ.ആർ അധ്യായം XIV A പട്ടം 45 B(4) പ്രകാരവും കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾ, 2011, ഓട്ടം 18 (1) ൽ വരുത്തിയ ഭേദഗതി പ്രകാരവും 50 വയസ് പൂർത്തിയാക്കിയ അധ്യാപകർക്ക് ടെസ്റ്റ് യോഗ്യതയിൽ ഇളവ് നല്കപ്പെട്ടിട്ടുള്ള വ്യവസ്ഥ പാലിച്ചുകൊണ്ട് എയ്ഡഡ് പ്രഥമാധ്യാപക പ്രൊമോഷനുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള നിർദ്ദേശം എല്ലാ വിദ്യാഭ്യാസഓഫീസർമാർക്കും നൽകുന്നു. പരാമർശം മൂന്നിലെ ഖണ്ഡിക: 3 ബി പ്രകാരം താൽക്കാലിക പ്രൊമോഷൻ ഇതിനകം അംഗീകരിക്കപ്പെട്ട കേസുകൾ റിവ്യൂ ചെയ്ത് വർ പ്രൊമോഷനായി നൽകുന്നു. ഈ അംഗീകരിക്കുന്നതിനുള്ള നിർദ്ദേശവും വിദ്യാഭ്യാസ ഓഫീസർമാർക്കു വിഷയത്തിൽ അപ്പലേറ്റ് റിവിഷണൽ അതോറിറ്റി തലത്തിൽ പരിഗണനയിലിരിക്കുന്ന കേസുകൾ അപ്ലേറ്റ് റിവിഷണൽ ഉത്തരവ് കൂടാതെ തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ തീർപ്പാക്കേണ്ടതാണ്. കോടതി ഉത്തരവ് അനുസരിച്ച് ഈ വിഷയത്തിൽ ഇതിനകം തീർപ്പാക്കിയ കേസുകൾ ഇതിന്റെ അടിസ്ഥാനത്തിൽ പുന:പരിശോധിക്കേണ്ടതില്ല. ഈ വിഷയത്തിൽ കോടതി സ്റ്റേ നിലവിലുള്ള കേസുകളിൽ പ്രസ്തുത സ്റ്റേ നീങ്ങുന്നതിന് അനുസൃതമായി മേൽ നിർദ്ദേശങ്ങൾ നടപ്പിലാക്കിയാൽ മതിയാകുമെന്നും വ്യക്തമാക്കുന്നു.

 

എ പി എം മുഹമ്മദ് ഹനീഷ് പ്രിൻസിപ്പൽ സെക്രട്ടറി

Category: School News

Recent

Load More