ഗാന്ധി ജയന്തി ക്വിസ് LP, UP HS, HSS – Part -2

ഗാന്ധിജിയുടെ ഏറ്റവും മനോഹരമായ ജീവചരിത്രം എഴുതിയതാര്?
ലൂയി ഫിഷർ
‘ഒരു ദിവസം തേൻ ഇല്ലെങ്കിൽ ഞാൻ മരിച്ചുപോകുമോ’ ആരോടാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്?
മീര ബെൻ
(ലണ്ടനിൽ ഗാന്ധിജിയുടെ താമസത്തു നിന്നും ഓഫീസിലേക്ക് ഭക്ഷണം പതിവായി കൊണ്ടുവരാനുള്ള മീരാ ബെൻ, ഗാന്ധിജി ഭക്ഷണത്തോടൊപ്പം സ്ഥിരമായി കഴിക്കാറുള്ള തേൻ എടുക്കാൻ മറന്നു. ഓർമ്മ വന്നപ്പോൾ നാലണയ്ക്കൊരു ഒരു കുപ്പി തേൻ വാങ്ങി. ഭക്ഷണത്തോടൊപ്പം നൽകി ഗാന്ധിജി കുപ്പി നോക്കി പറഞ്ഞ വാക്കുകൾ ആണ് ഇത്? )
ഗാന്ധിജിയുടെ ആദ്യ വിദേശയാത്രയ്ക്ക് (ഇംഗ്ലണ്ടിലേക്ക്) കപ്പലിൽ കൂടെയുണ്ടായിരുന്ന വ്യക്തി?
ത്ര്യബകറായ് മജുംദാർ (വക്കീൽ)
ഇന്ത്യയിൽ വച്ച് ഒരിക്കലും പത്രം വായിക്കാതിരുന്ന ഗാന്ധിജി എവിടെ വച്ചാണ് പത്രവായന ആരംഭിച്ചത്? ആരുടെ പ്രേരണയാൽ ?
ഇംഗ്ലണ്ടിൽ വച്ച് ശ്രീ, ശുക്ലയുടെ പ്രേരണയാൽ
ഗാന്ധിജി സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്യഭുക്കായി അവകാശപ്പെട്ടത് ഏതു പുസ്തകം വായിച്ചതു മുതലാണ്?
സാൾട്ടിന്റെ Plea for Vegetarianism (സസ്യഭക്ഷണ വാദം) എന്ന പുസ്തകം
പൈതഗോറസ്, യേശു തുടങ്ങി എല്ലാ തത്ത്വജ്ഞാനികളും പ്രവാചകന്മാരും സസ്യഭുക്കുകളായിരുന്നു എന്നറിവ് ഗാന്ധിജിക്ക് നല്കിയ ഗ്രന്ഥം എന്ത്?
ഹവാഡ് വില്യംസിന്റെ The Ethics of Diet ( ആഹാരത്തിന്റെ നീതിശാസ്ത്രം) എന്ന ഗ്രന്ഥം
ഇംഗ്ലണ്ടിലെ താമസക്കാലത്ത് ഗാന്ധിജി സസ്യഭുക്കുകളുടെ ക്ലബ് തുടങ്ങിയ സ്ഥലം
ബേസ് വാട്ടർ
ഹിന്ദുമതസംബന്ധമായ ഗ്രന്ഥങ്ങൾ വായിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച പുസ്തകം?
മാഡം ബ്ലാവട്സ്കിയുടെ Key to theosophy എന്ന പേരിൽ ബഹ്മവിദ്യയെക്കുറിച്ചുള്ള പുസ്തകം
മതത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി ഗാന്ധിജിക്ക് ഹൃദ്യമായി തോന്നിയ ഘടകം
ത്യാഗം
നബിയുടെ മഹത്വം, ധീരത, കർക്കശമായ ജീവിതചര്യ ഇവയെക്കുറിച്ചെല്ലാം ഗാന്ധിജിക്ക് അറിവ് ലഭിച്ചത് എന്നു കൃതിയിൽ നിന്നാണ്?
കാർലൈലിന്റെ Heroes and Hero – Worship (വീരന്മാരും വീരപൂജയും) എന്ന കൃതിയിൽ നിന്ന്
സൂർദാസിന്റെ പ്രസിദ്ധമായ ഒരു കീർത്തനത്തിന്റെ പല്ലവി ഗാന്ധിജിയുടെ ആത്മകഥയിലെ അധ്യായത്തിനു പേരായി ചേർത്തിട്ടുണ്ട്. അത് ഏതാണ്?
നിർബലന്റെ ബലം രാമൻ
ഇംഗ്ലണ്ടിലെ സ്റ്റോർ സ്ട്രീറ്റിൽ താമസിക്കുന്ന കാലത്ത് ഗാന്ധിജിയോട് തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാമോ എന്നു ചോദിച്ച വ്യക്തി?
പ്രസിദ്ധ എഴുത്തുകാരനായ നാരായൺ ഹേമചന്ദ്ര
നാരായണൻ ഹേമ ചന്ദ്രയുടെ സ്ഥിരം വേഷമായ കോട്ടും കാലുറയും കണ്ട് പരിഹസിക്കാൻ ശ്രമിച്ച ഗാന്ധിജിയോട് അദ്ദേഹം പറഞ്ഞ വാക്കുകൾ
“നിങ്ങൾ പരിഷ്കാരികളെല്ലാം ഭീരുക്കളാണ്. മഹാന്മാർ ഒരിക്കലും ഒരാളുടെ ബാഹ്യരൂപം ശ്രദ്ധിക്കാറില്ല. അവർ അയാളുടെ ഹൃദയമേ നോക്കു”
നിയമകോടതികളിൽ ‘ഗർജിക്കുന്ന സിംഹം’ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
സർ ഫിറോസ്ഷാ മേത്തയെ
മൂന്ന് ആധുനികർ തന്റെ ജീവിതത്തിൽ ആഴമേറിയ മുദ്ര പതിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഗാന്ധിജി പറഞ്ഞത് ആരെയല്ലാം പറ്റിയാണ്? ഏതെല്ലാം തരത്തിൽ?
റായ് ചന്ദ് ഭായി- സജീവ ബന്ധം കൊണ്ട്,
ടോൾസ്റ്റോയി – ദൈവരാജ്യം നിന്നിലാണ് (The Kingdom of God is Within You) എന്ന ഗ്രന്ഥം കൊണ്ട്,
റസ്കിൻ – (unto the last) എന്ന പ്രബന്ധം കൊണ്ട്
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഏതു കമ്പനിക്കു നിയമ സേവനം നല്കാനാണ് പോയത്?
ദാദാ അബ്ദുള്ള ആന്റ് കമ്പനി
ദക്ഷിണാഫിക്കയിൽ കപ്പലിറങ്ങിയപ്പോൾ ഡർബൻ തുറമുഖത്ത് ഗാന്ധിജിയെ സ്വീകരിക്കാനത്തിയതാരാണ്?
അബ്ദുള്ള സേട്ട്
ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം ഏത് വർഷം?
1906 (ട്രാൻസ്വാൾ സത്യാഗ്രഹം)
മഹാത്മാഗാന്ധി സത്യാഗഹസഭ രൂപീകരിച്ച വർഷം?
1919 – ൽ
ഗാന്ധിജി ആഫ്രിക്കയിൽ ടോൾസ്റ്റോയി ഫാം സ്ഥാപിച്ചത് എവിടെ?
ജോഹന്നാസ്ബർഗിൽ
ഗാന്ധിജി അഭിഭാഷക ജോലി തുടങ്ങിയതെപ്പോൾ?
1891 ൽ ബോംബെയിൽ
ഹിന്ദ് സ്വരാജ് (ഇന്ത്യൻ ഹോംറൂൾ) ആരുടെ കൃതിയാണ്
ഗാന്ധിജിയുടെ (1908)
“സത്യധാരകന് പലപ്പോഴും ഇരുട്ടിൽ തപ്പേണ്ടി വരുന്നു.” എന്ന് ഗാന്ധിജി പറഞ്ഞ സാഹചര്യമേത്?
ലോകമഹായുദ്ധത്തിൽ ബ്രിട്ടന്റെ പക്ഷം കൂറ് കാട്ടേണ്ടി വന്ന സാഹചര്യത്തിൽ
ഇംഗ്ലണ്ടിൽ ഗാന്ധിജിയെ ചികിത്സിച്ച ഡോക്ടർ
ഡോ. ജീവരാജ് മേത്ത
നിസ്സഹകരണം എന്ന പദം ആദ്യമായി ഗാന്ധിജി പ്രയോഗിച്ചതെപ്പോൾ?
ഖിലാഫത്ത് പ്രശ്നം കൂടിയാലോചനയ്ക്ക് ഡൽഹിയിൽ ചേർന്ന ഹിന്ദു-മുസ്ലീം സമ്മേളനത്തിൽ
സത്യാഗ്രഹസമരമുറയ്ക്ക് തുടക്കം കുറിച്ചത് എവിടെ വച്ചാണ്?
ദക്ഷിണാഫ്രിക്കയിൽ
ദക്ഷിണാഫ്രിക്കയിലെ സത്യാഗ്രഹ ചരിത്രത്തിന്റെ മുഖ്യഭാഗങ്ങൾ ഗാന്ധിജി എഴുതിയത് എവിടെ വച്ചാണ്?
യർവാദാ ജയിലിൽ വച്ച്
ഗാന്ധിജി ആദ്യത്തെ ജയിൽ ജീവിതം അനുഭവിച്ച വർഷം?
1908
ഗാന്ധിജി ഉപവാസം പരിശീലിച്ചത് എവിടെ വച്ചാണ് ?
ടോൾസ്റ്റോയ് ഫാമിൽ
ടോൾസ്റ്റോയ് ഫാമിൽ ഗാന്ധിജിയോടൊത്ത് കഴിഞ്ഞ വെള്ളക്കാരൻ?
മി. കല്ലൻ ബാക്ക്
ഗാന്ധിജി അധ്യാപക വേഷത്തിൽ പ്രവർത്തിച്ചത് എവിടെ വച്ചാണ്?
ടോൾസ്റ്റോയ് ഫാമിൽ
ദക്ഷിണാഫ്രിക്കയിൽ നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സ്ഥാപക സെക്രട്ടറി ആയത് ആര് ?
ഗാന്ധിജി
ഹിന്ദുമതത്തെ കൂടുതൽ ആഴത്തിൽ പഠിക്കാൻ ഗാന്ധിജിക്ക് പ്രചോദനം നല്കിയ വ്യക്തി ?
റായ് ചന്ദ് ഭായി
ഗാന്ധിജിയെ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാൻ മാത്സാഹിപ്പിച്ച ദക്ഷിണാഹിക്കയിലെ മുസ്ലീം സുഹ്യത്ത്?
അബ്ദുള്ള സേട്ട്
ഗാന്ധിജിയെ സ്നേഹിതനായി കൊണ്ടു നടന്നതിനാൽ ഏറെ ബുദ്ധി മുട്ടുകൾ അനുഭവിക്കേണ്ടി വന്ന ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരൻ?
മിസ്റ്റർ ബേക്കർ
സത്യാഗ്രഹം എന്ന് ഗാന്ധിജിയുടെ സമരമുറയ്ക്ക് പേര് നിർദ്ദേശിച്ചതാര്?
മഗൻലാൽ ഗാന്ധി
ജോൺ റസ്കിൻ രചിച്ച ഏതു ഗ്രന്ഥമാണ് ഗാന്ധിജി ‘സർവോദയ’ എന്ന പേരിൽ തർജ്ജമ ചെയ്തത് ?
അൺടു ദി ലാസ്റ്റ്
“എന്റെ ജീവിതത്തെ പ്രായോഗിക തലത്തിൽ ദ്രുതഗതിയിൽ മാറ്റിത്തീർത്ത പുസ്തക”മന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതു പുസ്തകത്തെയാണ്?
അൺ ടു ദി ലാസ്റ്റ് ( ജോൺ റസ്കിൻ)
അൺ ടു ദി ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജിക്ക് വായിക്കാൻ കൊടുത്തത് ആര്?
എച്ച്. എസ്. എൽ പോളക്
ഗാന്ധിജിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണാലയം?
നവജീവൻ ട്രസ്റ്റ് – അഹമ്മദാബാദ്
ഗാന്ധിജി ആത്മകഥ എഴുതിയത് ഏത് ഭാഷയിൽ?
ഗുജറാത്തി
ഗാന്ധിജിയുടെ ആത്മകഥ ഏതു പേരിലാണ് പ്രസീദ്ധീകരിച്ചത് ?:
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഗാന്ധിജി തയ്യാറാക്കിയ പ്രസംഗം ഉച്ചത്തിൽ വായിച്ച് അവതരിപ്പിക്കാൻ കഴിയാതെ പരാജയപ്പെട്ട് സ്നേഹിതനായ കേശവറാവു ദദേശ പാണ്ഡ്യയെ ഏല്പ്പിക്കേണ്ടി വന്നത് ഏതു സമ്മേളനത്തിലാണ് ?
സർക്കോവസ് ജി ജഹാംഗീർ ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന ബോംബെ സമ്മേളനത്തിൽ
രാഷ്ട്രീയ ഗുരുവായി ഗാന്ധിജി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലയെ ആദ്യമായി കണ്ടുമുട്ടിയത് എവിടെവച്ച്?
ഫർഗൂസൻ കോളേജ് ഗ്രൗണ്ടിൽ (കൽക്കത്തെ )
ലോകമാന്യ ഗംഗാധര തിലകിനെയും ഗോപാലകൃഷ്ണ ഗോഖലെയെയും ഫിറോസ് ഷാ മേത്തയേയും ഗാന്ധിജി ഉപമിച്ചത് എന്തിനോടെല്ലാം?
ലോകമാന്യഗംഗാധര തിലക് – സമുദം,
ഗോപാല കൃഷ്ണഗോഖലെ – ഗംഗ,
ഫിറോസ് ഷാ മേത്ത – ഹിമാലയം (സമുദ്രത്തിൽ ഇറങ്ങി നീന്താനാവില്ല. ഗംഗ തന്റെ മാറിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. ഹിമാലയത്ത ഉല്ലംഘിക്കാനാവില്ല.
ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങുമ്പോൾ 1896-ൽ അവിടത്തെ തന്റെ ഉത്തരവാദിത്തങ്ങൾ (നെറ്റാൾ ഇന്ത്യൻ കോൺഗ്രസ് സെക്രട്ടറി സ്ഥാനം) ഏറ്റെടുക്കാൻ ഗാന്ധിജി ശുപാർശ ചെയ്തത് ആരെയാണ്?
ആദംജി മിയാമാൻ
ദക്ഷിണാഫ്രിക്കയിൽ നിന്നും ഗാന്ധിജി മടക്കയാത്ര നടത്തിയ കപ്പൽ?
എസ്. എസ്, പൊങ്കോള എന്ന യാതാക്കപ്പൽ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ അവസ്ഥകളെപ്പറ്റി രാജ് കോട്ടിൽ വച്ച് പ്രസിദ്ധീകരിച്ച ലഖുലേഖ അറിയപ്പെടുന്നത്?
പച്ച ലഘുലേഖ (Green Pamphlet)
ഗാന്ധിജിയെപ്പറ്റി അറിയാതെ അദ്ദേഹത്തെ കോൺഗ്രസ് ഓഫീസിൽ ഗുമസ്തനായി നിയമിച്ച് പിന്നീട് അതിൽ ദു:ഖിച്ചതാര് ?
ശ്രീ ഘോഷാൽ ബാബു
“പ്രണയത്തിൻ നേർത്ത നൂലിനാലെന്നെ ഹരിയല്ലൊ കെട്ടി വരിയുന്നു.
വരിയുന്ന നൂലിൽപ്പെട്ട ഞാൻ ദേവന്നടിമയായല്ലോമരുവുന്നു” ഇന്ത്യൻ സമൂഹത്തോടുള്ള ദൃഢമൈത്രി വിളിച്ചോതുന്ന ഈ വരികൾ പാടിയത് ആര്?
മീരാബായി
ഗാന്ധിജി പൂർണമായും ബ്രഹ്മചര്യവതമെടുത്ത വർഷം?
1906
‘ബോംബെയിലെ സിംഹം’ ‘പ്രസിഡൻസിയിലെ മുടിചൂടാരാജാവ്’ ഈ വിശേഷണങ്ങളാൽ പ്രശസ്തി നേടിയ വക്കീൽ?
സർ ഫിറോസ്ഷാ മേത്ത
ഗാന്ധിജിയുടെ ടൈപ്പിസ്റ്റായി ജോഹന്നാസ്ബർഗിൽ ജോലി ചെയ്ത സ്കോട്ട്ലന്റുകാരി?
മിസ് ഡിക്ക്
തന്റെ സ്റ്റെനോടൈപ്പിസ്റ്റായി നിയമിതയായ ഒരു വെള്ളക്കാരി പെൺകുട്ടിയുമായുള്ള പരിചയം ഗാന്ധിജി ഒരു പാവനസ്മരണയായി നിലനിർത്തിയിരുന്നു. ഏതായിരുന്നു ആ കുട്ടി?
മിസ്, ഷ്ളേസിൻ
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
ഗാന്ധിജിയെ “മഹാത്മാ’ എന്നു വിശേഷിപ്പിച്ചത്?
രവീന്ദ്രനാഥ ടാഗോർ
ഗാന്ധിജി ഉയർത്തിയ മുദ്രാവാക്യങ്ങളിൽ ഏറ്റവും പ്രധാനമായത്?
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
തന്റെ പിൻതുടർച്ചാവകാശിയായി ഗാന്ധിജി പറഞ്ഞത്?
ജവഹർലാൽ നെഹ്റുവിനെ
ഗാന്ധിജിയുടെ സമരമാർഗം
സത്യാഗ്രഹം
ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത് ?
1906- ൽ ദക്ഷിണാഫ്രിക്കയിൽ (വർണവിവേചനത്തിനെതിരെ)
ഗാന്ധിജിയുടെ ആദ്യ ജയിൽവാസം?
ജോഹന്നാസ് ബർഗ് (ദക്ഷിണാഫിക്ക) 1908 ൽ
ഗാന്ധിജിയുടെ ആദ്യ നിരാഹാരസമരത്തിനു കാരണം?
അഹമ്മദാബാദിലെ മിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (ബീഹാർ)
ഗാന്ധിജി വൈക്കം സന്ദർശിച്ച വർഷം?
1925
“ഗാന്ധിജിയുടെ പ്ലാൻ സഫലമായിരുന്നുവെങ്കിൽ മോസസ് നെൽ നദിയെ പിളർത്തിയ അത്ഭുതത്തേക്കാൾ അതിവിശിഷ്ടമായ ഒരു കാര്യം ലോകം കണ്ടനെ” ഇതാരുടെ വാക്കുകളാണ് ?
എം. പി. നാരായണമേനോന്റെ
1932 ഒക്ടോബർ 5- ന് യർവാദ ജയിലിൽ നിന്നും ഗാന്ധിജി കേരളത്തിലെ ഒരു സ്വാതന്ത്യ സമരപോരാളിക്ക് കത്തെഴുതുകയുണ്ടായി. ഈ കത്തിൽ “ചർക്കയും നൂൽനൂൽപ്പും ഒരു ടോണിക്കാണ്” എന്ന് ഗാന്ധിജി കുറിക്കുന്നു. ആർക്കായിരുന്നു ഈ കത്തെഴുതിയിരുന്നത്?
എം.പി.നാരായണമേനോൻ
ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്?
ഡോ. ജോർജ് ഇരുമ്പയം
ഗാന്ധിജിയുടെ കേരളസന്ദർശനവേളയിൽ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ച വനിത?
കൗമുദി ടീച്ചർ
“മറ്റാർക്കും കഴിയാത്ത വിധത്തിൽ ഗാന്ധിജി ഇന്ത്യക്കാരുടെ ഹൃദയവും ചിന്തയും പ്രതിനിധീഭവിക്കുന്നു.” ആരുടെതാണ് ഈ വാക്കുകൾ?
ജവഹർലാൽ നെഹ്റുവിന്റെ
‘ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി’ എന്ന് ഗാന്ധിജി വാഴ്ത്തിയത് ഏത് സംഭവത്തെയാണ്?
ക്ഷേത്രപ്രവേശന വിളംബരത്തെ
രാഷ്ടീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഗാന്ധിജി ആരംഭിച്ച പ്രതം?
യംഗ് ഇന്ത്യ
ഗാന്ധി എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന രണ്ട് മഹാന്മാർ
കേരള ഗാന്ധി – കെ. കേളപ്പൻ,
അതിർത്തി ഗാന്ധി – ഖാൻ അബ്ദുൾ ഗാഫർഖാൻ
നിരവധി ഓസ്കാർ അവാർഡുകൾക്ക് അർഹമായ ഗാന്ധി സിനിമ സംവിധാനം ചെയ്ത് ആര്?
റിച്ചാർഡ് ആറ്റൻബറോ
‘ഗാന്ധിജിയും ഗോഡ്സെയും’ എന്ന കവിതാ പുസ്തകം ആരുടെതാണ്?
എൻ. വി. കൃഷ്ണവാര്യർ
ഗാന്ധിജിയും 78 അനുയായികളും ഉപ്പുകുറുക്കാൻ ദണ്ഡിയിൽ എത്തി ച്ചേർന്നത് എന്ന്?
1930 ഏപ്രിൽ 5 ന്
ഗാന്ധിജിയുടെ അപരനാമം?
ബാപ്പുജി
‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര് ?
വിൻസ്റ്റൺ ചർച്ചിൽ