പുഴയിലൂടെ ഒഴുകിയെത്തുന്ന മരത്തടിക്ക് ആർക്കാണവകാശം?

പുഴയിലൂടെ ഒഴുകിയെത്തുന്ന മരത്തടിക്ക് ആർക്കാണവകാശം?
അന്ന് രാത്രി അതിഭയങ്കരമായ മഴയായിരുന്നു. രാത്രി പുഴയിലൂടെ ഒഴുകിയെത്തിയ മരത്തടി കാതലുള്ള തേക്കായിരുന്നു. ലഭിച്ച വ്യക്തി വീട്ടിലേക്ക് ആവശ്യമുള്ള മര ഉരുപ്പടികൾ ശരവേഗത്തിൽ തീർത്തു…..
പണിതീർത്ത ചാരുകസേരയിൽ ഒരു ഞായറാഴ്ച ഒഴുകിയിരുന്ന് പത്രം വായിക്കുമ്പോഴാണ് തടിയുടെ വിവരം അന്വേഷിച്ചു ഫോറെസ്റ്റ് ഓഫീസിൽ നിന്നും ആളെത്തിയത്….
പുഴയിൽ ഒഴുകിയെത്തുന്ന തടി ആർക്കാണോ ലഭിക്കുന്നത് അയ്യാൾക്കാണ് അവകാശമെന്ന് തർക്കിച്ചു നോക്കി….. ഫലം ഉണ്ടായില്ല…
കേരള ഫോറെസ്റ്റ് ആക്ട് സെക്ഷൻ 42 പ്രകാരം പുഴയിലൂടെയെത്തുന്ന മരത്തടിക്കുള്ള അവകാശം മറ്റാരും തെളിവ് സഹിതം സ്ഥാപിച്ചെടുത്തില്ലെങ്കിൽ സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
KERALA FOREST ആക്ട് Section 47 പ്രകാരം ഫോറസ്റ്റ് ഓഫീസർക്കൊ, അതല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഓഫീസർക്കോ, മുകളിൽ പറഞ്ഞ മരം പിടിച്ചെടുക്കാനുള്ള അധികാരവു മുണ്ടായിരിക്കും.
ചിലയിനം തടികളെ വിജ്ഞാപനം മൂലം ഒഴിവാക്കുവാനോ ഉൾപ്പെടുത്തുവാനോ സർക്കാരിന് അധികാരമുണ്ട്.
വെള്ളപ്പൊക്കത്തി ൽ ഒഴുകിയെത്തുന്ന മരം കൊണ്ട് കസേരയും കോഴിക്കൂടും പണിയുവാൻ ഉദ്ദേശിക്കുന്നവർ ഒന്ന് ചിന്തിക്കുക……..
തയ്യാറാക്കിയത്
Adv. K. B Mohanan