പൊതു വിദ്യാലയങ്ങളിൽ ഇനി മികവുത്സവങ്ങളുടെ കാലം…മികവുത്സവത്തിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം…

- മികവുത്സവത്തിൽ ഉൾപ്പെടുത്താവുന്ന പ്രവർത്തനങ്ങൾ
- വായന
മലയാളത്തിളക്കം,
എല്ലാവരും സ്വതന്ത്ര വായനക്കാര്‍, ഒന്നാം ക്ലാസില്‍ ഒന്നാന്തരം വായനക്കാര്‍ എന്നീ പരിപാടികള്‍ പ്രൈമറി ക്ലാസുകളില്‍ ഉൾപ്പെടുത്താo
അതിനാല്‍ വായന നിര്‍ബന്ധമായും നടക്കണം. പൊതുവിദ്യാലയത്തിലെ കുട്ടികളെല്ലാം അടിസ്ഥാന ഭാഷാശേഷി നേടിയവരാണെന്ന് കേരള സമൂഹത്തെ ബോധ്യപ്പെടുത്തുന്ന പ്രക്രിയായി ഇത് മാറണം.
ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ ചെറു ബാലസാഹിത്യ കൃതികള്‍ വേദിയില്‍ ഉച്ചത്തില്‍ വായിക്കല്‍, നിര്‍ദേശിക്കുന്ന പുസ്തകമെടുത്ത് നിശ്ചിത ഭാഗം വായിക്കല്‍, സദസ് നല്‍കുന്ന വായനക്കാര്‍ഡുകള്‍ വായിക്കല്‍ എന്നിങ്ങനെയുളള പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്
വേദിയില്‍ വെച്ചിട്ടുളള പുസ്തകങ്ങളിലെ ആശയം പങ്കിടലും നടത്താം. ക്ലാസ് ലൈബ്രറിയില്‍ നിന്നും കുട്ടികളെടുത്തു വായിച്ചിട്ടുളള പുസ്തകങ്ങളാണ് വെക്കേണ്ടത്. അതില്‍ നിന്നും സദസ് ആവശ്യപ്പെടുന്ന പുസ്തകത്തെ ക്കുറിച്ച് കുട്ടികള്‍ വിവരിക്കും
മൂന്നു മുതലുളള കുട്ടികള്‍ ആശയം വ്യക്തമാകും വിധം ഊന്നലുകള്‍ നല്‍കിയും വേഗത ആവശ്യമായിടത്ത് നിയന്ത്രിച്ചും ഭാവം ഉള്‍ക്കൊണ്ടും ആസ്വാദ്യവായന നടത്തല്‍.
കുട്ടികളുടെ ഗ്രൂപ്പിന് സംഭാഷണ പ്രാധാന്യമുളള കഥാഭാഗങ്ങളോ കഥകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്ക്രിപ്റ്റോ നല്‍കാം.
ആ ഭാഗം ആസ്വാദ്യമായി വായിച്ചവതരിപ്പിക്കണം.ഓരോരുത്തര്‍ക്കും നിശ്ചിത റോള്‍ നല്‍കിയാല്‍ മതിയാകും
പുസ്തകം, കഥ, കവിത എന്നിവ തത്സമയം വായിച്ച് ആശയം വിശദീകരിക്കല്‍, വായിച്ച് ആസ്വാദനം , നിരൂപണം, അവലോകനം എന്നിവ അവതരിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തന സാധ്യതകള്‍ പരിഗണിക്കണം
- ലഘുശാസ്ത്ര പരീക്ഷണം
എല്ലാ കുട്ടികളും ഏതെങ്കിലം ലഘുശാസ്ത്ര പരീക്ഷണം വേദിയില്‍ അവതരിപ്പിച്ച് അതിന്റെ ശാസ്ത്രീയത വ്യക്തമാക്കണം. മുപ്പതോ നാല്പതോ വസ്തുക്കള്‍ വേദിയില്‍ വെച്ചിട്ടുണ്ടായിരിക്കും. കുട്ടികള്‍ വന്ന് ഇഷ്ടമുളള വസ്തുക്കള്‍ ഉപയോഗിച്ച് തത്സമയം പരീക്ഷണം ചെയ്തു കാണിക്കുന്നു. അതിന്റെ തത്വം വിശദീകരിക്കുന്നു. ഒന്നാം ക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ക്ക് അവസരം നല്‍കണം.
ഇംഗ്ലീഷില്‍ തത്സമയ വിവരണം (വിഷയം നറുക്കിട്ടെടുക്കാം, സദസിനു നിര്‍ദേശിക്കാം. കുട്ടികളുടെ ക്ലാസ് നിലവാരം പരിഗണിച്ച് വേണം വിഷയം നിര്‍ദേശിക്കേണ്ടത്)
- തത്സമയ ആവിഷ്കാരങ്ങള്‍
വായനാസാമഗ്രി വായിച്ച് ആശയം വിശദീകരിക്കല്‍, തത്സമയ പ്രഭാഷണം, സംഭാഷണം. നല്‍കുന്ന പ്രമേത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് എന്നിവ
- അടിസ്ഥാന ഗണിതശേഷി
എല്ലാ കുട്ടികളും അടിസ്ഥാന ഗണിതശേഷി ആര്‍ജിച്ചവരാണെന്ന് ബോധ്യപ്പെടുത്തുന്ന തത്സമയ പ്രവര്‍ത്തനങ്ങള്‍. ഉദാഹരണം കലണ്ടര്‍ ഗണിതം (കലണ്ടര്‍ പ്രദര്‍ശിപ്പിക്കുന്നു. കലണ്ടറിനെ ആധാരമാക്കി ചതുഷ്ക്രിയകളിലുളള കഴിവ് വ്യക്തമാക്കാന്‍ സഹായകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയല്‍, അഞ്ചിന്റേയും ആറിന്റെയും ഗുണിതമായി വരുന്ന സംഖ്യകള്‍ ഈ കലണ്ടറിലുണ്ടോ?ഏത്?, മൂന്നുകൊണ്ട് നിശേഷം ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ടിതില്‍? രണ്ടു സംഖ്യകള്‍ തമ്മില്‍ ഗുണിച്ചാല്‍ പതിനെട്ടു കിട്ടും. കലണ്ടറില്‍ ആ സംഖ്യകളുണ്ട് . കണ്ടെത്താമോ? കോണോടു കോണ്‍ കൂട്ടിയാല്‍ ….സംഖ്യ ഉത്തരമായി ലഭിക്കും. ഏതെല്ലാം സംഖ്യകളാണെന്നു കണ്ടെത്താമോ എന്നിങ്ങനെ സാധ്യതകള്‍)
- സാധ്യതയനുസരിച്ച് നടത്താവുന്നവ
ഗണിതപസിലുകളുടെ അവതരണം
നടത്തിയ ശാസ്ത്ര-സാമൂഹിക ശാസ്ത്രപ്രോജക്ടുകളുടെയും ഗണിത പ്രോജക്ടുകളുടെയും പങ്കിടല്‍. വിദ്യാലയത്തില്‍ പഠനത്തിന്റെ ഭാഗമായി നടത്തിയ പ്രോജക്ടുകളുടെ കണ്ടെത്തലുകളാണ് പങ്കിടേണ്ടത്.
ഉയര്‍ന്ന നിലവാരത്തിലുളള പഠനത്തിനു കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു എന്നു വ്യക്തമാക്കുന്നതിനാണ് ഇത്.
- കൊറിയോഗ്രാഫി
പാഠപുസ്തകബാഹ്യമായ ഉളളടക്കത്തെ അടിസ്ഥാനമാക്കിയുളള തത്സമയ രംഗാവിഷ്കാരം. കഥ, കവിത എന്നിവ തത്സമയം നല്‍കും. കുട്ടികളുടെ സംഘങ്ങള്‍ക്ക് പത്തുമിനിറ്റ് ആസൂത്രണം നടത്തിയശേഷം അതിന്റെ രംഗാവിഷ്കാരം നടത്താം.
പ്രാദേശിക ചരിത്രരചന നടത്തിയിട്ടുണ്ടെങ്കില്‍ പ്രധാന കണ്ടെത്തലുകളുടെ അവതരണം
പൊതുപ്രസക്തമായ വിഷയത്തെ അടിസ്ഥാനമാക്കിയുളള പ്രസംഗം
ഞങ്ങളുടെ പഠനം ഞങ്ങളുടെ നിലവാരം -പഠനത്തെളിവു വെച്ചുളള വിശകലനം
ക്ഷണിക്കപ്പെട്ടവരുമായി തത്സമയ അഭിമുഖം ( സാധ്യതയനുസരിച്ച് ഏതു ഭാഷയില്‍ എന്നു നിശ്ചയിക്കാം)
കാവ്യമാലിക ( മലയാള കവിതകള്‍ കോര്‍ത്തിണക്കിയുളള പരിപാടി എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കി)
പഠനനേട്ടങ്ങൾ ഉറപ്പാക്കി മുന്നേറുന്നവര്‍,( പഠനനേട്ടങ്ങള്‍ പരിചയപ്പെടുത്തലും അത് ആര്‍ജിച്ചതിന്റെ തെളിവു പങ്കിടലും)
- ജൈവവൈവിധ്യ ഉദ്യാനവുമായി ബന്ധപ്പെട്ട അവതരണം
പ്രതിഭാശേഷീ പോഷണം ( ടാലന്റ് ലാബ്) അനുഭവം പങ്കിടല്‍
സര്‍ഗാത്മക രചനകളുടെ അവതരണം
തത്സമയം കേട്ട കഥ, കവിത എന്നിവയെ ചിത്രീകരിക്കല്‍. ഒരു കവിതയോ കഥയോ വേദിയില്‍ വായിച്ച്/ ചൊല്ലി അവതരിപ്പിക്കുന്നു. തുടര്‍ന്ന് കുട്ടികള്‍ക്ക് പേപ്പര്‍ നല്‍കുന്നു. കേട്ട കഥയിലെ ഒരു രംഗം ചിത്രീകരിച്ച് അതിന് അടിക്കുറിപ്പെഴുതണം. ഈ ചിത്രങ്ങള്‍ സദസ്സിനു പരിശോധിച്ച് കവിതയുമായും കഥയുമായുമുളള പൊരുത്തം ബോധ്യപ്പെടാവുന്നതാണ്
കലാപരമായ കഴിവുകളുളള കുട്ടികള്‍ ഉണ്ടെങ്കില്‍ ഒരാള്‍ കവിത അവതരിപ്പിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അതിന്റെ രംഗാവിഷ്കാരം നടത്താം. വേറൊരാള്‍ക്ക് അതിന്റെ തത്സമയ ചിത്രീകരണവും ആകാം