പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് – അപേക്ഷ ജൂൺ 28 മുതൽ

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് – അപേക്ഷ ജൂൺ 28 മുതൽ
സപ്ലിമെൻററി അലോട്ട്മെൻ്റിനായി വേക്കൻസിയും , നോട്ടിഫിക്കേഷനും വെബ്സൈറ്റിൽ പ്രസിദ്ധീക രിക്കും.ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുള്ളവർക്കും തെറ്റ് തിരുത്തുന്നതിനുള്ള അവസരമുണ്ട്.
ഓരോ സ്കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ (HSCAP) ജൂൺ 28 ന് പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കിനൽകണം.
പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് ഉള്ള വേക്കൻസികൾ ജൂൺ 28ന് പ്രസിദ്ധീകരിക്കും
ജൂൺ 28 തീയതി രാവിലെ മുതൽ വിദ്യാർഥികൾക്ക് അപേക്ഷിച്ചു തുടങ്ങാം. ഓരോ സ്കൂളിലെ വേക്കൻസി മനസ്സിലാക്കി വേണം ആപ്ലിക്കേഷൻ കൊടുക്കാൻ
സപ്ലിമെൻററി അലോട്ട്മെൻറ് ആർക്കൊക്കെ അപേക്ഷിക്കാം ?
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ടമെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കിയതു മൂലവും ഓപ്ഷനുകള്‍ നല്‍കാത്തതിനാലും അലോട്ടമെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ നിലവിലെ അപേക്ഷകള്‍ പുതുക്കി സമര്‍പ്പിക്കാവു ന്നതാണ്.
മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ടമെന്റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ടമെന്റിനായി പ്രസിദ്ധികരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നല്‍കാം.
മുഖ്യഘട്ടത്തില്‍ അലോട്ടമെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്ക് സപ്ലിമെന്ററി ഘട്ടത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാവുന്നതാണ്.