മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങൾ

ലക്ഷ്യങ്ങൾ
വിവിധ വിവിധ ഏജൻസികളുടെ സഹകരണത്തോടെ സ്കൂൾ / ക്ലാസ് തല അന്തരീക്ഷം ശിശു സൗഹൃദവും ഗുണമേന്മയുള്ളതുമാക്കുന്നതിന്
വിദ്യാലയ ഭൗതികന്തരീക്ഷം ശുചിത്വപൂർണ്ണമായും കുട്ടികളെ ആകർഷിക്കുന്ന വിവിധ തലത്തിലും നിലനിർത്തുന്നതിന്
ശ്രദ്ധിക്കേണ്ടവ
1 സ്കൂൾ ഗ്രാന്റ്/ മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്ത് നടത്താവുന്ന പ്രവർത്തനങ്ങൾ എസ്.ആർ.ജിയിൽ ചർച്ചയിൽ മുൻഗണനാലിസ്റ്റ് തയ്യാറാക്കി മിനിറ്റ്സിൽ രേഖപ്പെത്തണം. വിവര സമാഹരണം ആവശ്യമുണ്ടെങ്കിൽ സ്രോതസ്സും കണ്ടെത്തണം.ഇത് പിടിഎ /എസ് എം സി ചർച്ചചെയ്ത് അംഗീകാരം നേടണം.
2 . സ്കൂൾ ഗ്രാന്റ് / മെയിന്റനൻസ് ഗ്രാന്റ് ഇവ ഉപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകളും വൗച്ചറുകളും പ്രത്യേകം സൂക്ഷിക്കേണ്ടതും ഇവ പരിശോധനക്ക് ഹാജരാക്കേണ്ടതുമാണ്.എസ് ആർ ജി ,പി ടി എ / എസ്.എം സി ഇവകളുടെ മിനിറ്റ് സിന്റെ പപ്പുകളും ഹാജരാക്കണം. കാഷ് ബുക്ക്, ലെഡ്ജർ തുടങ്ങിയ രജിസ്റ്ററുകളിൽ ആവശ്യമായ രേഖപ്പെടുത്തലുകളും വരുത്തേണ്ടതാണ്.
3) സ്കൂൾ ഗ്രാന്റ് മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് പി.ഇ.സി യോഗത്തിൽ അവതരിപ്പിക്കണം.
മെയിന്റനൻസ് ഗ്രാന്റ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രവർത്തനങ്ങൾ
സ്കൂൾ കെട്ടിടം പെയിന്റ് ചെയ്യൽ / വൈറ്റ് വാഷിംഗ് ബ്ലാക്ക് ബോർഡ് പെയിന്റ് ചെയ്യൽ
മേൽക്കൂരയുടെ ചോർച്ച മാറ്റൽ
* വാതിലുകളും ജനലുകളും റിപ്പയർ ചെയ്യലും മാറ്റലും വാതിലുകളും ജനലുകളും പെയിന്റ് ചെയ്യൽ
തറയിലും ചുമരിലും പൊളിഞ്ഞ ഭാഗങ്ങൾ റിപ്പയർ ചെയ്യൽ
ടോയ്ലറ്റ്, ചുറ്റുമതിൽ ഇവ റിപ്പയർ ചെയ്യൽ കേടുവന്ന കുടിവെള്ള ടാപ്പുകൾ മാറ്റൽ വാട്ടർ ടാങ്ക് മാറ്റിൽ
മേൽ പറഞ്ഞവ കൂടാതെ എസ്.ആർ.ജി. PTA/SMC ഇവയുടെ അംഗീകാരത്തോടുകൂടി ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള മറ്റു പ്രവർത്തനങ്ങൾക്കും മെയിന്റനൻസ് ഗ്രാന്റ് വിനിയോഗിക്കാവുന്നതാണ്.