വിദ്യാരംഗം കലാസാഹിത്യവേദി മാനുവൽ

June 26, 2023 - By School Pathram Academy
  • കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സീമാറ്റ് കേരള

വിദ്യാരംഗം കലാസാഹിത്യവേദി

  • മാനുവൽ 2015

ഉള്ളടക്കം

1. ആമുഖം

2. ഉദ്ദേശ്വലക്ഷ്യങ്ങൾ

3. ഘടന

4. പ്രവർത്തന പദ്ധതി

5. പ്രവർത്തന ഫീ

6. മൂല്യനിർണ്ണയോപാധികളും പരിശീലനവിഷയങ്ങളും

  • ആമുഖം

സാഹിത്യാസ്വാദനശേഷി വ്യക്തിസത്തയുടെ പ്രധാന ഘടകമാണ്. വായനയുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യാസ്വാദനത്തിന്റെ ലക്ഷ്യം വിദ്യാർത്ഥികളെ വായനയിലേക്കും ആസ്വാദനത്തിലേക്കും നയിക്കുക എന്നതുമാത്രമല്ല, സാംസ്കാരികവും സാമൂഹികവുമായ പുരോഗതിക്ക് അതു പ്രയോജനപ്പെടുകയും വേണം. കലകളുടെ വിശാലാന്തരീക്ഷത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാനും അവരുടെ സർഗ്ഗാത്മകതയെ പോഷിപ്പിക്കാനും സാഹിത്യാധ്യയനം സഹായകമാവുന്നു. അർത്ഥപൂർണമായ ചിന്താശക്തിയുടെ വികസനത്തിന് സാഹിത്യം എക്കാലത്തും പ്രചോദനമാണല്ലോ.

വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശില മാതൃഭാഷയാണ്. ആസ്വാദനത്തിന്റെ ആകാശങ്ങളിലേക്ക് നമുക്കു പറന്നുയരാൻ മാതൃഭാഷ ചിറകുകൾ നൽകുന്നു. ഭാഷാപഠനം സാഹിത്യാസ്വാദനത്തിന് അനിവാര്യമാണ്. ഇളം മനസ്സിൽ സർഗ്ഗാത്മകത ഉടലെടുക്കുന്നത്. മാതൃഭാഷയിലൂടെയാണ്. സാഹിത്യം ചുറ്റുപാടിന്റെയും ജീവിതത്തിന്റെയും തിരിച്ചറിവാണെന്നും സാഹിത്യാസ്വാദനത്തിന് ഭാഷാനൈപുണ്യം അനിവാര്യമാണെന്നുമുള്ള കാര്യവും എടുത്തു കലകൾക്ക് മനുഷ്യരുടെ വൈകാരിക ജീവിതത്തോട് ഏറെ ബന്ധമു സാഹിത്യത്തിന്റെ വൈകാരിക ശക്തി കുട്ടികളുടെ വ്യക്തിവികാസത്തെ സഹായിക്കുന്നു. സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയും ഉയർന്ന ജനാധിപത്യബോധവും മാതൃഭാഷയിലൂടെ യുള്ള വായന, ചിന്ത എന്നിവയ്ക്ക് നൽകുന്ന പ്രാധാന്യത്തെ ആശ്രയിച്ചിരിക്കുന്നു.

എനിക്കുള്ളതെല്ലാം സമൂഹത്തിനു സമർപ്പിക്കുക, എനിക്ക് അവശ്യം സമൂഹത്തിൽ നിന്നു സ്വീകരിക്കുക. ഇതിനു വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത്. ഭാഷാസംസ്കാര ബോധനമാണ്. പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന കലയുടെയും സർഗാത്മകതയുടെയും സൗന്ദര്യാത്മകമായ മേഖലകളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി പ്രതിജ്ഞാബദ്ധമാണ്.

ഭാഷാസാഹിത്യപരമായ വാസനകൾ മികച്ചരീതിയിൽ ആവിഷ്കരിക്കുന്നതിൽ കുട്ടികളെ പ്രാപ്തരാക്കേ തു. അതു ലക്ഷ്യമാക്കി തയ്യാറാക്കിയ അടിസ്ഥാനമാർഗ്ഗരേഖയാണ് വിദ്യാരംഗം കലാസാഹിത്യവേദി മാനുവൽ, 1998 ജനുവരി 12,13 തീയതികളിൽ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഡയറ്റിൽ വെച്ച് സംസ്ഥാനതലത്തിൽ അധ്യാപകരുടെ സാഹിത്യ ശില്പശാല സംഘടിപ്പിച്ചിരുന്നു. ശില്പശാലയിൽ രൂപംനൽകിയ നിലവിലുള്ള മാനുവൽ കാലോചിതമായി പരിഷ്കരിക്കുന്നതിനു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 2014 ആഗസ്റ്റ് 6,7,8 തീയതികളിൽ തിരുവനന്തപുരം സീമാറ്റ് കേരളയിൽ സംഘടിപ്പിച്ച വിദഗ്ധസമിതി തയ്യാറാക്കിയ മാനുവലാണിത്.

വിദ്യാലയ പ്രവേശനം നേടുന്ന സംസ്ഥാനത്തെ മുഴുവൻ കുട്ടികളും അധ്യാപകരും, വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിലൂടെ വിദ്യാലയത്തെ ഒരു സാംസ്കാരിക പാഠശാലയാക്കി ഉയർത്തുന്നു. അതുവഴി വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അന്തസ്സത്ത ഉൾക്കൊള്ളുന്നവരായി അവർ മാറുകയും ചെയ്യുന്നു. കലയുടെ ലക്ഷ്യം മനുഷ്യനന്മയാണ്; വിദ്യാരംഗം കലാസാഹിത്യവേദിയുടെയും

ഉദ്ദേശ്യലക്ഷ്യങ്ങൾ

1. ഔപചാരികവിദ്യാഭ്യാസത്തിനു പൂരകമായി, കുട്ടികളിലെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുക

2. വിദ്യാലയങ്ങളുടെ സാംസ്കാരിക നിലവാരം ഉയർത്തുന്നതിൽ മുഖ്യപങ്കുവഹിക്കുക.

3. കുട്ടികളിൽ മൂല്യചിന്തയും ധർമ്മനിഷ്ഠയും മാനവികതാബോധവും വളർത്തുക.

4. മാതൃഭാഷയോടും സഹജീവികളോടും സ്നേഹാദരങ്ങൾ വളർത്തുക.

5. കുട്ടികളിൽ ചരിത്രബോധവും സംസ്കാരാഭിമുഖ്യവും വളർത്തുക.

6. കുട്ടികളിലും അധ്യാപകരിലും വായനശീലം വളർത്തുക.

7. ഗ്രന്ഥശാലകൾ സാർഥകമായി ഉപയോഗിക്കുന്നതിന് ആവശ്യമായ ഉപദേശനിർദ്ദശസഹായങ്ങൾ നല്കുക.

8. കുട്ടികളുടെ സർവതോമുഖമായ വികാസം ലക്ഷ്യമാക്കി കലാസാഹിത്യ പരിശീലനക്കളരികൾ സംഘടിപ്പിക്കുക.

9. മേല്പറഞ്ഞ ഉദ്ദേശ്വലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ വിഷയങ്ങളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ശില്പശാലകൾ, ക്യാമ്പുകൾ, സെമിനാറുകൾ, പഠനയാത്രകൾ തുടങ്ങിയവ സംഘടിപ്പിക്കുക.

10. കുട്ടികളുടെ സാഹിത്യരചനകൾ പ്രസിദ്ധീകരിക്കുക.

11. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ വ്യക്തിക ളുടെയോ സഹായസഹകര ണത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുക.

12. ശില്പശാലകൾ, സെമിനാറുകൾ തുടങ്ങിയവയിൽ കുട്ടികളുടെ മികവ് നിശ്ചയിക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ മാത്രം മത്സരങ്ങൾ സംഘടിപ്പിക്കുക.

13. കലാസാംസ്കാരികവിനിമയ പരിപാടികൾ സംഘടിപ്പിക്കുക.

14. സ്കൂൾ കലോത്സവത്തിലെ കലാസാഹിത്യമത്സരങ്ങളിൽ പരമാവധി വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു പങ്കെടുപ്പിക്കുന്നതിന് നേതൃത്വം നല്കുക.

15. നാടൻകലകൾ, നാട്ടറിവുകൾ, നാടോടിസംസ്കാരം എന്നിവ നിലനിർത്തുന്നതിനും പോഷിപ്പിക്കുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുക.

16. പൈതൃക ചിന്തയിലും സംസ്കാരത്തിന്റെ ഈടു വയ്പുകളിലും അഭിമാനബോധം വളർത്തുക.

17. കലയും സാഹിത്യവും മത്സരത്തിന് മാത്രമാവാതെ കുട്ടികളുടെ പ്രകടനശേഷി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.

18. മേൽപറഞ്ഞ ഉദ്ദേശ്യലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഉചിതമായ മറ്റു പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക.

ഘടന

അംഗങ്ങൾ

വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാരംഗം കലാസാഹിത്യ വേദിയിൽ അംഗങ്ങളായിരിക്കും.

1. ക്ലാസ്തലം

വിദ്യാരംഗം കലാസാഹിത്യവേദിയിൽ, ക്ലാസധ്യാപകൻ പ്രസിഡന്റും ക്ലാസിലെ കലാ സാഹിത്യാഭിരുചിയുള്ള വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനറും ആയിരിക്കും.

2. സ്കൂൾ തലം

സ്കൂൾ തല  വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ

മികച്ച സംഘാടകനും കലാസാഹിത്യപ്രവർത്തകനുമായ ഒരു അധ്യാപകൻ  കോ-ഓർഡിനേറ്ററും , ക്ലാസ്തല  പ്രതിനിധികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾ സ്കൂൾതല കൺവീനറും മറ്റൊരാൾ ജോയിന്റ് കൺവീനറും ആയിരിക്കും. സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചെയർമാൻ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരിക്കും. ക്ലാസ്തല പ്രതിനിധികൾ സ്കൂൾതല സമിതി യിൽ അംഗങ്ങളായിരിക്കും.

II(a)എക്സിക്യൂട്ടീവ് കമ്മറ്റി

ഹെഡ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി, എസ്.ആർ.ജി കൺവീനർ, സ്കൂൾ ലൈബ്രറിയുടെ ചുമതലയുള്ള അധ്യാപകൻ, കോ-ഓർഡിനേറ്റർ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ, സ്കൂൾ ലീഡർ, കൺവീനർമാർ എന്നിവർ ഉൾപ്പെടെ പരമാവധി ഇരുപതു പേരുള്ള കമ്മിറ്റിയായിരിക്കും സ്കൂൾതലത്തിൽ ഉണ്ടായിരിക്കുക. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണസ്ഥാപനത്തിലെ മെമ്പർ കൗൺസിലർ കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയും പി.ടി.എ എസ്.എം.സി പ്രസിഡന്റ് രക്ഷാധി കാരിയുമായിരിക്കും,

III. ഉപജില്ലാതലം

സ്കൂൾതല കോ-ഓർഡിനേറ്റർമാർ അംഗങ്ങളായുളള ഉപജില്ലാ സമിതിയുടെ ചെയർമാൻ എ.ഇ.ഒ ആയിരിക്കും. എ.ഇ.ഒ നാമനിർദ്ദേശം ചെയ്യുന്ന ഒരു ഹെഡ്മാസറ്റർ വൈസ് ചെയർമാൻ ആയിരിക്കും. സ്കൂൾതല കോ-ഓർഡിനേറ്റർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉപജില്ലാ കോ-ഓർഡിനേറ്റർ ആയിരിക്കും. തെരഞ്ഞെടു ക്കപ്പെടുന്ന മറ്റു രണ്ട് അധ്യാപകർ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാർ ആയിരിക്കും. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉപജില്ലാ സമിതിയുടെ രക്ഷാധികാരി ആയിരിക്കും.

ജില്ലാസമിതിയിലേക്ക്

ഓരോ ഉപജില്ലയിൽ നിന്നും ഉപജില്ലാ കോ-ഓർഡിനേറ്റർമാർക്കു പുറമേ ഒരു പ്രതിനിധിയെ കൂടി തെരഞ്ഞെടുക്കേണ്ടതാണ്.

IV. റവന്യൂ ജില്ലാതലം

ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ല കോ-ഓർഡിനേറ്റർമാർ, ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജില്ലാസമിതി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് റവന്യൂ ജില്ലാസമിതി, സമിതിയുടെ ചെയർമാൻ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കും. റവന്യൂ ജില്ലയിലെ ഡി.ഇ.ഒ.മാർ സമിതിയുടെ വൈസ് ചെയർമാന്മാർ ആയിരിക്കും. സമിതി അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ കോ-ഓർഡിനേറ്ററും മറ്റു മൂന്നു പേർ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർമാരും ആയിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമിതിയുടെ രക്ഷാധികാരിയായിരിക്കും. ഡയറ്റ് പ്രിൻസിപ്പൽ, ജില്ലാ പ്രോജക്ട് ഓഫീസർ (എസ്.എസ്.എ), ജില്ലയിലെ കലാസാഹിത്യ പ്രവർത്തകരിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടർ നാമനിർദ്ദേശം ചെയ്യുന്ന എന്നിവർ സമിതിയുടെ പ്രത്യേക ക്ഷണിതാക്കളുമായിരിക്കും.

V. സംസ്ഥാനസമിതി

പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനും അഡീഷണൽ ഡയറക്ടർമാർ (ജനറൽ & അക്കാദമിക്) വൈസ് ചെയർമാൻമാരും വിദ്യാരംഗം എഡിറ്റർ കോ-ഓർഡിനേറ്ററും അസിസ്റ്റന്റ് എഡിറ്റർ അസിസ്റ്റന്റ് കോ-ഓർഡിനേറ്ററും സീനിയർ ഫിനാൻസ് ഓഫീസർ, ചീഫ് പ്ലാനിംഗ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ, വിദ്യാരംഗം പത്രാധിപസമിതി അംഗങ്ങളിൽ നിന്ന് വിദ്യാഭ്യാസ ഡയറക്ടർ നാമനിർദ്ദേശം ചെയ്യുന്ന നാലു പേർ, ക്യൂ.ഐ.പി വിഭാഗത്തിലെ ഒരു ഡെപ്യൂട്ടി ഡയറക്ടർ, എസ്.സി.ഇ.ആർ. ടി.യിലെ ഒരു പ്രതിനിധി, റവന്യൂ ജില്ലാ കോ-ഓർഡി നേറ്റർമാർ എന്നിവർ അംഗങ്ങളും എസ്.എസ്.എ/ആർ.എം.എസ്.എ പ്രോജക്ട് ഡയറക്ടർമാർ പ്രത്യേക ക്ഷണിതാക്കളുമായ സമിതിയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സമിതി .

4

പ്രവർത്തന പദ്ധതി

ക്ലാസ്, സ്കൂൾ, ഉപജില്ല, റവന്യൂജില്ല, സംസ്ഥാനതലം എന്നിങ്ങനെ അഞ്ചുതലങ്ങളി ലായിട്ടാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ തലങ്ങളിൽ നിശ്ചിത തീയതിക്കു മുമ്പ് സമിതികൾ രൂപവൽക്കരിക്കണം.

ക്ലാസ്തലം –  ജൂൺ 12 നു മുന്

സ്കൂൾതലം – ജൂൺ 15 നു മുന്

ഉപജില്ലാതലം – ജൂൺ 25 നു മുമ്പ്

റവന്യൂജില്ലാതലം – ജൂലായ് 10 നു മുമ്പ്

സംസ്ഥാനതലം – ജൂലായ് 25 നു മുമ്പ്

1.ക്ലാസ്തലം

പ്രസിഡന്റിന്റെ (ക്ലാസ് ടീച്ചർ) നേതൃത്വത്തിൽ ക്ലാസ്തല സർഗാത്മക പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. വായനമൂല ക്ലാബ്രറികളായി വളർത്തണം. വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാലയ തലത്തിൽ തയ്യാറാക്കുന്ന പ്രവർത്തനപദ്ധതിയെ അടിസ്ഥാനമാക്കിയിരിക്കണം ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തേ ണ്ടത്. സാഹിത്യസമാജങ്ങളുടെ പ്രവർത്തനത്തിന് നേതൃത്വം നൽകണം

II. സ്കൂൾ തലം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത്  കോ-ഓർഡിനേറ്ററാണ്

വായനദിനത്തിൽ ജൂൺ പരിപാടികളോടെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തണം.

വിദ്യാലയ സാഹചര്യവും പ്രാദേശിക സാധ്യതകളും കണക്കിലെടുത്താണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാന സമിതി നിർദ്ദേശിക്കുന്ന പ്രവർത്തനപദ്ധതികൾ നിർബന്ധമായും നടത്തേണ്ടതാണ്.

സ്കൂൾ ലൈബ്രറികളുടെ പ്രവർത്തനത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കണം.

എല്ലാവിദ്യാലയങ്ങളിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ബോർഡും നോട്ടീസ് ബോർഡും സ്ഥാപിക്കണം. ര മാസത്തിലൊരിക്കൽ സ്കൂൾതല സമിതി യോഗം ചേർന്ന് പ്രവർത്തന ങ്ങളുടെ വിലയിരുത്തലും തുടർ പരിപാടികളുടെ ആസൂത്രണവും നടത്തണം.

സ്കൂൾ കോ-ഓർഡിനേറ്റർമാർ യോഗങ്ങളിൽ അവതരിപ്പിച്ച് പ്രവർത്തന റിപ്പോർട്ട് ഉപജില്ലാ സമിതിയെ ഏൽപ്പിക്കേതാണ്.

• സ്കൂൾതല സാഹിത്യോത്സവത്തിൽ നിന്നും മൂല്യനിർണ്ണയോപാധികളുടെ അടിസ്ഥാനത്തിൽ വിദഗ്ധസമിതി കണ്ടെത്തുന്ന പ്രതിഭകളെയായിരിക്കണം ഉപജില്ല സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കേണ്ടത്. സ്കൂൾതലത്തിൽ നിന്നുള്ള പ്രതിഭകളെ തെരെഞ്ഞെടുക്കു ന്നതിന് എസ്.ആർ ജി, ഒരു വിദഗ്ധസമിതിക്ക് രൂപം നൽകേണ്ട താണ്. പ്രതിഭകൾക്ക് ഹെഡ്മാസ്റ്റർ സാക്ഷ്യപത്രം നൽകണം.

III. ഉപജില്ലാ തലം

• ജൂൺ 25 നു മുമ്പ് ഉപജില്ലാ സമിതി രൂപവത്കരിക്കേണ്ടതാണ്.

• ഉപജില്ലാസമിതി യോഗം ചേർന്ന് വാർഷിക പ്രവർത്തന പദ്ധതി തയ്യാറാക്കേണ്ടതാണ്.

. ജൂലായ് 10-നുള്ളിൽ ഉപജില്ലാതല പ്രവർത്തനോദ്ഘാടനം ശില്പശാലകൾ സഹിതം നടത്തേണ്ട താണ്. സംസ്ഥാനസമിതി നിർദ്ദേശിക്കുന്ന പ്രവർത്തനപദ്ധതികൾ ഉപജില്ലാതലത്തിൽ സംഘടിപ്പിക്കണം. കൂടാതെ തനതുപ്രവർത്തനങ്ങളും ഏറ്റെടുക്കാവുന്നതാണ്.

ഉപജില്ലാസമിതി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ട തും ഭാവി പരിപാടി ആസൂത്രണം ചെയ്യേണ്ടതുമാണ്.

യോഗത്തിൽ കോ-ഓർഡിനേറ്റർ റിപ്പോർട്ട് അവതരിപ്പിക്കേണ്ടതാണ്.

ഉപജില്ലാ സാഹിത്യോത്സവം ഒക്ടോബർ 15 നു മുമ്പ് സംഘടിപ്പിക്കണം.

• മൂല്യനിർണ്ണയോപാധികളുടെ അടിസ്ഥാനത്തിൽ എ.ഇ.ഒ നിയോഗിക്കുന്ന വിദഗ്ധസമിതി ത്തുന്ന പ്രതിഭകളെ റവന്യുജില്ലാ സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. അവർക്കു സാക്ഷ്യപത്രവും നൽകേണ്ടതാണ്.

IV. റവന്യൂ ജില്ല

ജൂലൈ 15 നു മുമ്പ് റവന്യൂ ജില്ലാസമിതി യോഗം ചേർന്ന് പ്രവർത്തന പദ്ധതി തയ്യാറാക്കേണ്ട താണ്.

ആഗസ്റ്റ് 10 നുള്ളിൽ റവന്യൂ ജില്ലാതല പ്രവർത്തനോദ്ഘാടനവും ശില്പശാലകളും സംഘടിപ്പിക്കേണ്ട താണ്. രണ് മാസത്തിലൊരിക്കൽ ജില്ലാസമിതി യോഗം കൂടുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും വേണം പ്രവർത്തന റിപ്പോർട്ടുകൾ നവംബർ 15 നു മുമ്പ് സംസ്ഥാനസമിതിക്ക് അയക്കേണ്ട താണ്.

സംസ്ഥാനസമിതി നിർദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ റവന്യൂജില്ലാതലത്തിൽ സംഘടിപ്പി ക്കണം. കൂടാതെ തനതു പ്രവർത്തനങ്ങളും ഏറ്റെടുക്കാവുന്നതാണ്.

മൂല്യ നിണ്ണയോപാധികളുടെ അടിസ്ഥാനത്തിൽ ഡി.ഡി.ഇ നിയോഗിക്കുന്ന വിദഗ്ധസമിതി കണ്ടെത്തുന്ന പ്രതിഭകളെ സംസ്ഥാനതല സാഹിത്യോത്സവത്തിൽ പങ്കെടുപ്പിക്കേണ്ടതാണ്. പ്രതിഭകൾക്കു സാക്ഷ്യപത്രവും പുരസ്കാരവും നൽകുതാണ്. ഇവരുടെ പട്ടിക നവംബർ 30 ന് മുമ്പ് സംസ്ഥാന സമിതിക്ക് അയകേണ്ടണ്.

റവന്യു ജില്ലാതല സാഹിത്യോത്സവം നവംബർ 25 -നു മുമ്പ് നടത്തേണ്ടതാണ്.

V. സംസ്ഥാനതലം

*ജൂലൈ 25-നുമുമ്പായി സംസ്ഥാനതല സമിതി രൂപവത്കരിക്കേണ്ടതാണ്.

• ഡിസംബർ മാസം സംസ്ഥാനതല സാഹിത്യോത്സവം സംഘടിപ്പിക്കേണ്ടതാണ്.

• സാഹിത്യോത്സവത്തോടനുബന്ധിച്ച് ശിൽപശാലകൾ സംഘടിപ്പിക്കണം.

• സംസ്ഥാനതല സാഹിത്യോത്സവം നടത്തുന്ന സ്ഥലത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലേക്കു പഠനയാത്രയും തുടർന്ന് സാംസ്കാരികസദസ്സുകളും നാടൻ കലകളുടെ അവതരണവും നടത്തേണ്ടതാണ്.

എല്ലാ വിദ്യാലയങ്ങളിലും കലാസാഹിത്യവേദിയുടെ രജിസ്ട്രേഷൻ നടന്നുവെന്നും പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തെണ്ടതാണ്.

• അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും തെരഞ്ഞെടുത്ത രചനകൾ സമാഹരിച്ച് പുസ്തക പ്രസിദ്ധീകരണം നടത്തേണ്ടതാണ്.

• അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സാംസ്കാരിക വിനിമയ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.

• ദേശീയ സംസ്ഥാനതല സാംസ്കാരിക സ്ഥാപനങ്ങളെ വിദ്യാലയങ്ങളുമായി ബന്ധിപ്പിക്കുന്നതിനുളള ഏജൻസിയായി പ്രവർത്തിക്കേണ്ട താണ്.

മാർച്ച് മാസത്തിൽത്തന്നെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിതയ്യാറാക്കേണ്ട താണ്.

ശിൽപശാലകൾക്കു പുറമേ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി വിവിധ കലാസാഹിത്യമത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കേണ്ട താണ്.

മൂല്യ നിർണ്ണയോപാധികൾക്കനു സൃതമായി മികച്ച സാഹിത്യ പ്രതിഭകളെ ഡി.പി.ഐ നിർദ്ദേശിക്കുന്ന വിദഗ്ധ സമിതി കണ്ടെത്തേണ്ടതാണ്. ഇവർക്കു സാക്ഷ്യപത്രവും പുരസ്കാരവും നൽകേണ്ടതാണ്.

ഓരോ വർഷവും വിവിധതലങ്ങളിൽ നിന്നു മികച്ച കോ-ഓർഡിനേറ്റർമാരെയും സമിതിക ളെയും കണ്ടെത്തി പ്രോത്സാഹനം നൽകേണ്ടതാണ്.

5

പ്രവർത്തന ഫീസ്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനത്തിന് സ്കൂളുകളിൽ നിന്നും രജിസ്ട്രേഷൻ ഫീസിനത്തിൽ താഴെപ്പറയുന്ന തുക പി.ടി.എ ഫണ്ടിൽ നിന്നും ഓരോ വിദ്യാലയവും നൽകണം.

എൽ.പി സ്കൂൾ 100 രൂപ

യു.പി സ്കൂൾ – 200 രൂപ

ഹൈസ്കൂൾ 300 രൂപ

രജിസ്ട്രേഷൻ ഫീസിനത്തിൽ ലഭിക്കുന്ന തുക ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ.മാർ സമാഹരിച്ച് ഡി.പി.ഐ.യുടെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് ജൂലൈ 31-ന് മുമ്പ് വിദ്യാരംഗം എഡിറ്ററുടെ പേരിൽ അയക്കേണ്ടതാണ്.

സ്കൂൾ, സബ്ജില്ല, റവന്യൂ ജില്ല, സംസ്ഥാനതല പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും മറ്റു സർക്കാർ ഏജൻസികളുടെയും സാമ്പത്തിക സഹായം സ്വീകരിക്കാവുന്നതാണ്. സ്കൂൾതല പ്രവർത്തനങ്ങൾക്ക് പി.ടി.എ/എസ്.എം.സി.യുടെ സഹായം സ്വീകരിക്കാവുന്നതാണ്.

6

മൂല്യനിർണ്ണയോപാധികളും പരിശീലനവിഷയങ്ങളും

• ശില്പശാലയിലെ പങ്കാളിത്തം, മികച്ച പ്രകടനം എന്നിവയ്ക്കൊപ്പം രചനാമികവു കൂടി മൂല്യനിർണ്ണയത്തിൽ ഉൾപ്പെടുത്താവുന്നതാണ് .

സംസ്ഥാനതലത്തിൽ എത്തുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്നവർക്ക് പ്രത്യേക വിദ്യാരംഗം കലാസാഹിത്യ പുരസ്കാരം നൽകുതാണ്.

പരിശീലന വിഷയങ്ങൾ

താഴെപ്പറയുന്നവയിൽ നിന്ന് ഉചിതമായവ എൽ.പി, യു.പി, എച്ച്.എസ് തലങ്ങളിൽ തെരഞ്ഞെടുക്കാവുന്നതാണ്.

• പഴഞ്ചൊല്ലും പൊരുളും

• കടങ്കഥക്കളരി

• ചിത്രരചന

• സംഘപാരായണം

• നാടൻ കളികൾ

• ചുമർ പത്രം

• പോസ്റ്റർ നിർമ്മാണം

• കഥാകഥനം

• കൈയ്യെഴുത്ത് മാസിക

• അഭിനയം

• കുട്ടിക്കവിതകൾ

• ഇൻലന്റ് മാഗസിൻ

• സാഹിത്യ-സാംസ്കാരിക കേന്ദ്രങ്ങൾ സന്ദർശിക്കൽ

• നിലത്തെഴുത്ത്

• കാവ്യാലാപനം

• പ്രദർശനങ്ങൾ

• പ്രതനിർമ്മാണം

• കുട്ടികളുടെ ആകാശവാണി

• മുദ്രാഗീതരചന

• സാഹിത്യകാരന്മാരുടെ ഫോട്ടോഗ്യാലറി നിർമ്മാണം

• സംഗീത ശില്പശാല

• കവിതാസ്വാദനം

• കഥാസ്വാദനം

• ഗാനരചന

• വായനക്കളരി

• പ്രസംഗം

• കൊളാഷ്

• റേഡിയോ നാടകം

• തിരക്കഥ

• കത്തെഴുത്ത്

• ഡോക്യുമെന്ററി

• നിരൂപണം

• മാജിക് ശില്പശാല

• മഴപ്പൊലിമ

• ശില്പം

• നാടൻപാട്ട്

• ചലച്ചിത്രാസ്വാദനം

• വാർത്താവായന

• മാധ്യമം

• നാടറിയൽ

• നാട്ടറിവ് ശേഖരണം

• നാടൻ കലകൾ

• പാട്ടുകൾ

• ചലച്ചിത്രോത്സവം

• പ്രദേശികകലകൾ

• സംഗീതസംവിധാനം

• ബ്ലോഗ് നിർമ്മാണം

• വിക്കിഗ്രന്ഥശാലയിൽ പഴയ ഗ്രന്ഥങ്ങൾ ടൈപ്പ് ചെയ്ത് ചേർക്കൽ

• വിക്കിപീഡിയയിൽ ലേഖനമെഴുത്ത്

• സാഹിത്യസംവാദങ്ങൾ

• ഡിജിറ്റൽ ഫോട്ടോഗ്രാഫി

• നാടൻ രുചിഭേദങ്ങൾ

• കുട്ടികളുടെ രചനകളുടെ സമാഹരണം

• നാടിനെയറിയൽ

• പാവനാടകം

• ഡിജിറ്റൽ മാഗസിൻ

• പ്രാദേശിക ചരിത്രരചന

• യാത്രാവിവരണം തയ്യാറാക്കൽ

• എഴുത്തും ജീവിതവും സമന്വയിപ്പിക്കുന്ന പ്രോജക്ടുകൾ

• മുഖത്തെഴുത്ത്

 

Category: Head Line

Recent

Load More