സ്കൂൾ അക്കാദമി കേരളയുടെ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഗവൺമെന്റ് ഹൈസ്കൂൾ തവിടിശ്ശേരിയിലെ പ്രീ പ്രൈമറി അധ്യാപികയായ ഷീബ ടീച്ചർ അർഹയായി

പുരസ്കാര തിളക്കത്തോടെ ഗവൺമെന്റ് ഹൈസ്കൂൾ തവിടിശ്ശേരിയിലെ പ്രീ പ്രൈമറി അധ്യാപിക ഷീബ ടീച്ചർക്ക് എരമത്തിന്റെ അഭിനന്ദനങ്ങൾ.
സ്കൂൾ അക്കാദമി കേരളയുടെ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് ഗവൺമെന്റ് ഹൈസ്കൂൾ തവിടിശ്ശേരിയിലെ പ്രീ പ്രൈമറി അധ്യാപികയായ ഷീബ ടീച്ചർക്ക് ലഭിച്ചിരിക്കുന്നു.
പൊതുവിദ്യാലയങ്ങളുടെ മികവുറ്റ പ്രവർത്തനത്തിനും മാതൃക അധ്യാപനം നടത്തുന്നവർക്കുമുള്ള പുരസ്കാരമാണ് എരമം സ്വദേശിയായ ഷീബ ടീച്ചർക്ക് ലഭിച്ചിരിക്കുന്നത്. സ്കൂൾ അക്കാദമി കേരളയുടെ അച്ചീവ്മെന്റ് അവാർഡും കഴിഞ്ഞവർഷം ടീച്ചർക്ക് ലഭിച്ചിരുന്നു
പുരസ്കാരം നേട്ടത്തിലൂടെ സ്കൂളിനെയും സ്വന്തം നാടിനെയും പ്രശസ്തിയിലേക്ക് നയിച്ച എരമം നോർത്ത് സ്വദേശിയും എരമം വിജ്ഞാന ഗ്രന്ഥാലയം പ്രവർത്തക സമിതി അംഗവും നാട്ടിലെ പുരോഗമന പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകയും ആയ ഷീബ ടീച്ചർക്ക് എരമം വിജ്ഞാന ഗ്രന്ഥാലയത്തിന്റെയും നാടിന്റെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു.