അനധ്യാപകരുടെ ചുമതലകൾ

June 07, 2022 - By School Pathram Academy
  • അനധ്യാപകരുടെ ചുമതലകൾ
  • ക്ലാർക്ക്

വകുപ്പ്തല നിർദേശങ്ങൾക്കനുസരിച്ചുള്ള വിവരശേഖരണം, ക്രോഡീകരണം

ജീവനക്കാരുടെ സേവന വേതനം സംബന്ധിച്ച ജോലികൾ

സ്കോളർഷിപ്പ്, മറ്റ് പൊതുപരീക്ഷകൾ എന്നിവ സംബന്ധിച്ച ഓഫീസ് കാര്യങ്ങൾ

സാമ്പത്തിക വിനിയോഗ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ഫീസ് രജിസ്റ്ററുകളുടെ ചുമതല

ഓഫീസ് രേഖകളുടെ സൂക്ഷിപ്പ്

സ്ഥാപന മേധാവി നിർദ്ദേശിക്കുന്ന മറ്റ് ജോലികൾ,

  • ഓഫീസ് അറ്റൻഡന്റ്

ഓഫീസ് പ്രവർത്തനങ്ങളിൽ സഹായിക്കൽ

ട്രഷറി, മറ്റ് ഓഫീസുകളിലേക്കുള്ള ഫയലുകളുടെ വിനിമയം,

ബാങ്ക്, ഇതരസ്ഥാപനങ്ങളിൽ സ്കൂളുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകന്റെ നിർദ്ദേശ പ്രകാരം ഫയലുകളുടെ വിനിമയം

സ്കൂൾ, ക്ലാസ് മുറികളുടെ തുറക്കൽ, അടക്കൽ (MOP)

സ്കൂൾ സമയക്രമമനുസരിച്ച് ബെൽ മുഴക്കുക

സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രഥമാധ്യാപകനെയും അദ്ധ്യാപകരെയും സഹാ യിക്കുക.

സ്കൂൾ ഉച്ചഭക്ഷണ പരിപാടികൾക്കാവശ്യമായ സഹായം നൽകൽ

പരീക്ഷ പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള സഹായം

ക്ലാസ് നോട്ടീസ്, അദ്ധ്യാപകർക്കുള്ള മറ്റ് അറിയിപ്പുകൾ എന്നിവ പ്രഥമാധ്യാപകന്റെ നിർദേശപ്രകാരം നൽകൽ

വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുക

മേളകളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ഒരുക്കുക.

സ്ഥാപനമേധാവി നിർദേശിക്കുന്ന മറ്റ് അനുബന്ധ ജോലികൾ

  • എഫ്.ടി.എം/പി.റ്റി.സി.എം

സ്കൂൾ പരിസരം, ക്ലാസ്സ്മുറികൾ, ഓഫീസ് മുറികൾ, ടോയ്ലറ്റുകൾ എന്നിവ വൃത്തിയാക്കൽ

ദിവസവും ഇന്റർവെല്ലിനും, ഉച്ചഭക്ഷണ സമയത്തിന് ശേഷവും സ്കൂൾ അധ്യയനം കഴിഞ്ഞതിനു ശേഷവും സ്കൂളും ടോയ്ലറ്റും വൃത്തിയാക്കൽ.

പ്രഥമാധ്യാപകൻ നിർദേശിക്കുന്ന വിദ്യാലയവുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ.

പി.റ്റി.സി.എം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണിവരെ സ്കൂളിൽ ഹാജരായി നിക്ഷിപ്തമായ ചുമതലകൾ നിർവ്വഹിക്കേണ്ടതാണ്