അയ്യോ ! ഇനി ലീവ്‌ തരല്ലേ !!

August 08, 2022 - By School Pathram Academy

അയ്യോ ! ഇനി ലീവ്‌ തരല്ലേ !!

ആറാം ക്ലാസുകാരി സഫൂറ നൗഷാദിന്റെ ഇമെയിൽ ഇന്ന് രാവിലെയാണ്‌ കിട്ടിയത്‌. നാലു ദിവസം അടുപ്പിച്ച്‌ വീട്ടിലിരിക്കാൻ വലിയ ബുദ്ധിമുട്ടാണെന്നും, ബുധനാഴ്ച ക്ലാസ്‌ വേണമെന്നും ആണ്‌ മിടുക്കിയുടെ ആവശ്യം.

 

എത്ര തെളിമയാണ്‌ ഈ സന്ദേശത്തിന്‌ !!

 

മിടുക്കരാണ്‌ നമ്മുടെ മക്കൾ.

അവരുടെ ലോകം വിശാലമാണ്‌. നക്ഷത്രങ്ങൾക്കുമപ്പുറത്തേക്ക്‌ നോക്കാൻ കഴിയുന്ന മിടുക്കർ.

 

ഇവരിൽ നമ്മുടെ നാടിന്റെയും ഈ ലോകത്തിന്റെയും ഭാവി ഭദ്രമാണ്‌.

 

അഭിമാനിക്കാം- വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾക്കും അധ്യാപകർക്കും സർക്കാരിനും സമൂഹത്തിനും – വളർന്ന് വരുന്ന ഈ തലമുറയെ ഓർത്ത്‌ 🥰

 

#CollectorWayanad

#wayanadWE

Category: News