ഇന്ന് ജൂൺ 19

June 19, 2024 - By School Pathram Academy

മലയാളിയെ വായന പഠിപ്പിച്ച 

പി. എൻ. പണിക്കർ

 

വായനയെപ്പറ്റി പറയുമ്പോൾ മലയാളി ഒരിക്കലും മറന്നുകൂടാത്ത ഒരു പേരുണ്ട്. പുസ്തകങ്ങളുടെയും അറിവിൻെറയും വിശാലമായ ലോകം മലയാളികൾക്ക് പരിചയപ്പെടുത്തിയ പി. എൻ. പണിക്കർ. മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പി. എൻ. പണിക്കരുടെ ചരമദിനമാണ് വായനദിനമായ ജൂൺ 19.

1909 മാർച്ച്‌ ഒന്നിന് ചങ്ങനാശ്ശേരിയിലെ നീലംപേരൂർ ഗ്രാമത്തിൽ ജനിച്ചു. അദ്ദഹത്തിന്റെ മുഴുവൻ പേര് പുതുവായിൽ നാരായണപ്പണിക്ക ർ .

1926 -ൽ നീലാംപേരൂരിൽ സനാതനധർമം വായന ശാല എന്ന പേരിൽ ഗ്രന്ഥശാല സ്ഥാപിച്ചു. പിന്നീട് 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന് രൂപം നൽകി. കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തിയ സാംസ്കാരിക ജാഥയിലൂടെ ‘വായിച്ചു വളരുക ‘ എന്ന മുദ്രാവാക്യം കേരളമാകെ പ്രചരിപ്പിച്ചു.

1977 ൽ കാൻഫെഡിന് രൂപം നൽകി. ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്.

പി. എൻ. പണിക്കർ 1995 ജൂൺ 19 ന് അന്തരിച്ചു. വായനയുടെയും, അറിവിന്റെയും പര്യായമായിരുന്ന അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു.

അജ്ഞതയുടെ ഇരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കേരളീയരെ നയിച്ച അദ്ദേഹത്തിനെ സ്മരിക്കാം ഈ വായനദിനത്തിൽ.

Category: News

Recent

ഇരുപത്തിയേഴാം തീയതി സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം

July 24, 2024

ജൂലൈ 27-ാം തീയതി രാവിലെ 09.30ന് എല്ലാ സ്‌കൂളുകളിലും സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കേണ്ടതാണ്.പൊതു…

July 24, 2024

ചാർജ് അലവൻസ് ആർക്കൊക്കെ ലഭിക്കും KSR part 1 Rule 53(b)(2), 53…

July 24, 2024

പ്രേക്ഷകൻ, പ്രേക്ഷിതൻ, പ്രേഷിതൻ, പ്രേഷകൻ ഇതിൽ ഏതാണ് ശരി ? സർക്കാർ ഉത്തരവിന്റെ…

July 24, 2024

പ്രതീക്ഷ സ്‌കോളര്‍ഷിപ്പ് 2023-24: അപേക്ഷ ക്ഷണിച്ചു.293 കുട്ടികള്‍ക്ക് 1,12,55,000 രൂപയുടെ സാമ്പത്തിക സഹായമാണ്…

July 24, 2024

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

July 24, 2024

കേരള പി.എസ്.സി ജൂലൈ റിക്രൂട്ട്‌മെന്റ്

July 24, 2024

വിദ്യാർത്ഥികളുടെ പ്രതിഷേധം; അടിയന്തിരമായി റിപ്പോർട്ട് നൽകാൻ നിർദേശം

July 23, 2024
Load More