എല്‍. എസ്.എസ് പരീക്ഷയുടെ പുനര്‍മൂല്യനിർണ്ണയത്തിനു അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ
2021 ഡിസംബർ മാസം നടത്തിയ എല്‍. എസ്.എസ് പരീക്ഷയുടെ പുനര്‍മൂല്യനിർണ്ണയത്തിനു അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾ അപേക്ഷ പരീക്ഷഭവന് ഓദ്യോഗിക വെബ്സൈറ്റ് ആയ www.pratheeshabavan.in ൽ 17/03/2022 മുതൽ 22/03/2022 ഉച്ചക്ക് 02.00 മണി വരെ അപേക്ഷ നല്‍കവുന്നതാണ്.
പ്രിന്റ് ഔട്ട് ബന്ധപെട്ട വിദ്യഭ്യാസ ഒഫീസർക്ക് 22/03/2022 ന് 4 മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ് . ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിർണയത്തിനു പേപ്പർ ഒന്നിനു 100 / രൂപ നിരക്കിലാണ് ഫീസ് അടക്കേണ്ടത്. ഉപജില്ലാ വിദ്യഭ്യാസ ഒഫീസർ അപേക്ഷ പ്രിന്റ് ഔട്ട് വെരിഫൈ ചെയ്ത് ഫീസ് പണമായി സ്വീകരിച്ച രസീത് നൽകേണ്ടതുമാണ്.
22/03/2022 ശേഷം ലഭിക്കുന്നതു അപൂര്‍ണതുമായ അപേക്ഷ നിരസിക്കുന്നതുമാണ്. പുനര്‍ മൂല്യനിർണയത്തിനു അടിസ്ഥാനത്തിൽ യോഗ്യരായ വിദ്യാർത്ഥികൾക്ക് തുക മടക്കി നല്കേണ്ടതുമാണ്.
ബാക്കി തുക സെക്രട്ടറി, പരീക്ഷ ഭവൻ , പൂജപ്പുര എന്ന പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് എടുത്ത് .സൂപ്രണ്ട് എ- സെക്ഷന് .പരീക്ഷഭവൻ പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയച്ചു നല്കേണ്ടതുമാണ്.