എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ്, എം.ടി.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ 154 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

June 29, 2022 - By School Pathram Academy

എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്‌.എസ്സ്‌
വിജയോത്സവം സമാപിച്ചു.

എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിജയോത്സവം
സ്കൂൾ ഓഡിറ്റോറിയത്തിൽ സമാപിച്ചു

സ്കൂളിൽ നിന്നും
എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ്, എം.ടി.എസ്.ഇ.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ 154 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോവ്‌മെന്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. ഷാനവാസ്‌ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം പി.പി.സജ്ന സത്താർ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പാള്‍ എസ്. പ്രതിഭ അനുമോദന ഭാഷണം നടത്തി.

എസ്.എം.സി. ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, പി.ടി.എ. വൈസ്‌ പ്രസിഡന്റ്‌ സക്കീർ നാലുകണ്ടം, പി.ടി.എ. എക്സിക്യൂട്ടീവ്‌ അംഗങ്ങളായ പി.അഹമ്മദ്‌ സുബൈർ, കെ.ധർമ്മ പ്രസാദ്‌, ടി.കെ.മുജീബ്‌,
പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, ഹയര്‍ സെക്കന്ററി വിഭാഗം സീനിയര്‍ അധ്യാപകന്‍ സൈനി ഹമീദ്‌, ഹൈസ്‌കൂള്‍ വിഭാഗം സീനിയര്‍ അധ്യാപകന്‍ പി. അബ്ദുന്നാസര്‍, ഹയര്‍ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബി.ബി. ഹരിദാസ്‌, ഹൈസ്‌കൂള്‍ വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കര്‍, മുഫീന ഏനു, അധ്യാപകരായ സി.സക്കീർ ഹുസൈൻ, സി.ബഷീർ, സി.സിദ്ദീഖ്‌, സി.ജി.വിപിൻ വിദ്യാർത്ഥികളായ ഷബ പടുവമ്പാടൻ, ബിനിഷ എന്നിവർ പ്രസംഗിച്ചു.

Category: IAS