എം.എ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല എം.എ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറവും വിജ്ഞാപനവും www.malayalamuniversity.edu.in ൽ. ജൂൺ 20 വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷാഫീസ് 450 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 225 രൂപ മതി.
എം.എ കോഴ്സിൽ ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം/സാഹിത്യരചന/സംസ്കാര പൈതൃകം) ജേണലിസം & മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, വികസനപഠനവും തദ്ദേശവികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്രപഠനം, താരതമ്യ സാഹിത്യപഠനവും വിവർത്തനപഠനവും എന്നിങ്ങനെ 11 വിഷയങ്ങളിലാണ് പഠനാവസരം.
ഓരോ കോഴ്സിലും 20 പേർക്കാണ് പ്രവേശനം. നാല് സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ ഫുൾടൈം കോഴ്സുകളാണിത്. പ്രായപരിധി 28 വയസ്സ്. പ്രവേശന/അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ