ഓർക്കുക, ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്

May 20, 2022 - By School Pathram Academy

ഹാക്കർമാർ ചില ലിങ്കുകൾ അയച്ച ശേഷം ടി ലിങ്കിലെ വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്ന് പറഞ്ഞ് അത്തരം ലിങ്കുകൾ ക്ലിക് ചെയ്തു നോക്കാൻ നിർദ്ദേശിക്കുന്നു.

ചിലരെങ്കിലും പേടി മൂലമോ ശരിയാണോ ഇല്ലയോ എന്നറിയാൻ വേണ്ടിയോ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നു. ഓർക്കുക, ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്.

കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന സൈറ്റുകളുടെ ലിങ്കുകൾ എസ്.എം.എസ് /ഇ മെയിൽ/മെസഞ്ചർ തുടങ്ങിയവ വഴി തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ സംശയിക്കപ്പെടാൻ സാധ്യത ഇല്ലാത്ത ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുന്നതിലൂടെ അവ കൈവശപ്പെടുത്തി പണം തട്ടിയെടുക്കുന്നു. ഭീഷണിപ്പെടുത്തുക, സമ്മർദ്ദം ചെലുത്തുക തുടങ്ങിയവയും ഇവരുടെ അടുത്ത ഘട്ടത്തിലെ രീതികളാണ്.

 

ഓർമ്മിക്കുക, , അപരിചിത മൊബൈൽ നമ്പരുകളിൽ നിന്നോ, വാട്ട്സ്ആപ് / എസ്.എം.എസ് /ഇമെയിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ ക്‌ളിക്ക് ചെയ്യരുത് .

#keralapolice

Category: News