കമലയിൽ മൈലാഞ്ചി മൊഞ്ച്
കമലയിൽ മൈലാഞ്ചി മൊഞ്ച്
എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ …
കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാടാനപ്പള്ളി
തൃത്തല്ലൂർ കമലാ നെഹ്റു മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം “ഇഖ്റഅ് ” അറബി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ് സി.എസ് ഷൈജ ടീച്ചർ ഉദ്ഘാടനം ചെയ്യുകയും പെരുന്നാൾ സന്ദേശം നൽകുകയും ചെയ്തു.
യൂപി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ വളരെ കടുത്ത മത്സരമായിരുന്നുവെന്നും ജേതാക്കളെ കണ്ടെത്താൻ ഏറെ ക്ലേശിച്ചു എന്നും മത്സരത്തിൽ പങ്കെടുത്തവരെല്ലാം പ്രതിഭാശാലികളാണെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
കനക ടീച്ചർ, എൻ.കെ, രശ്മി ടീച്ചർ, ഷഹർബാൻ ടീച്ചർ , കെ.വി ഷൈൻ, വി ഡി സന്ദീപ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
അറബി ക്ലബ് കോ ഓർഡിനേറ്റർമാരായ ഷാഹുൽ ഹമീദ് സഗീർ, ഷഫീദ ടീച്ചർ എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധി ഹുസ്ന മറിയം നന്ദി പറഞ്ഞു .