കാടുകയറി അരിക്കൊമ്പൻ

May 01, 2023 - By School Pathram Academy

ഇടുക്കി

ഞായർ പുലർച്ചെ രണ്ടോടെയാണ്‌ പെരിയാർ റിസർവിലെ മുല്ലക്കുടിക്ക്‌ സമീപം സീനിയർ ഓടക്കടുത്ത്‌ അരിക്കൊമ്പനേയുംകൊണ്ട്‌ വാഹനം എത്തിയത്‌. കുഴികൾ നികത്തിയും ചെളിയിൽ മണ്ണിട്ടും മുമ്പിൽ ജെസി ബി. തേക്കടിയിൽനിന്ന്‌ 18 കി. മീ. ഏതാനും മീറ്റർകൂടി പിന്നിട്ട്‌ വലിയ മൺതിട്ടചേർത്ത്‌ വാഹനം നിർത്തി. തിട്ടയ്‌ക്കുമേൽ വിശാല വനമേഖല. സമയം 5.15. വാഹനത്തിൽ ആനയെ ബന്ധിച്ചിരുന്ന കയർ അഴിച്ച്‌, വില ങ്ങുതടിയും മാറ്റി അഞ്ചുപേർ പിന്നി ലേക്ക്‌. ശനിയാഴ്‌ച പെയ്‌ത മഴയിൽ ആനയുടെ ശരീരം തണുത്തിരുന്നു. ചിന്നക്കനാലിൽവച്ച്‌ മദപ്പാടുള്ള ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയതി ന്റെ പഴക്കമുള്ള മുറിവുണ്ടായിരുന്നു. ഇറക്കിവിടും മുമ്പ്‌ പ്രതിരോധ കുത്തിവയ്‌പ്പ്‌ നൽകി. മയക്കം പൂർണമായി വിട്ടുമാറാത്ത അരിക്കൊമ്പൻ ഭാവവ്യത്യാസ മില്ലാതെ താഴെഭാഗത്തേക്ക്‌ പോയി. അകമ്പടിയായി വന്ന 26 വാഹന ങ്ങളിലെ ഉദ്യോഗസ്ഥർ വിവിധയിട ങ്ങളിൽ വനമേഖലകളിൽ നിലയുറ പ്പിച്ചു. രാവിലെ ആറരയോടെ അരിക്കൊമ്പൻ ദൗത്യം പൂർത്തി യാക്കി.

ഇറക്കിവിട്ട മേഖലയ്‌ക്ക്‌ രണ്ടു കിലോമീറ്റർ പരിധിയിൽ അരിക്കൊ മ്പന്റെ സാന്നിധ്യം ഉള്ളതായി കഴുത്തിൽ ഘടിപ്പിച്ച ജിപിഎസ്‌ സിഗ്‌നൽവഴി രാവിലെ പത്തോടെ വനപാലകർക്ക്‌ വിവരം ലഭിച്ചു. അരിക്കൊമ്പന്റെ യാത്ര, നിൽക്കുന്ന മേഖല, അവിടുത്തെ കാലാവസ്ഥ തുടങ്ങിയവ അറിയാനാവും. പെരിയാർ കടുവാ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെയും വെറ്ററിനറി ഡോക്ടറുടെയും നേതൃത്വത്തിലാണ്‌ നിരീക്ഷണം. ജിപിഎസ്‌ ബാറ്ററിക്ക്‌ അഞ്ചുവർഷത്തിലേറെ ചാർജ്‌ നിൽക്കും. രാജ്യാന്തര സംഘടനയായ വേൾഡ്‌ വൈൽഡ്‌ ലൈഫ്‌ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള റേഡിയോ കോളർ, അസമിൽനിന്ന്‌ അഞ്ച്‌ ലക്ഷം രൂപയ്‌ക്കാണ്‌ വനംവകുപ്പ്‌ വാങ്ങിയത്‌. സാറ്റലൈറ്റ്‌ ഫോണായും പ്രവർത്തിക്കും. സാറ്റലൈറ്റ്‌ പരിധിയിലെല്ലാം ആനയുടെ വിവരം ലഭ്യമാകും. പുതിയ സ്ഥലവുമായി ഇടപഴകാനും പൊരുത്തപ്പെടാനും അരിക്കൊമ്പന്‌ സമയമെടുക്കുമെന്ന്‌ ദൗത്യസംഘം പറഞ്ഞു. ഉൾവനത്തിൽ തുറന്നുവിട്ടതിനാൽ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് കണക്കുകൂട്ടൽ.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More