കേരള അറബിക് മുന്‍ഷീസ് അസോസിയേഷൻ (കെ എ എം എ ) 72-ാമത് കൊല്ലം ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി കണ്ണനല്ലൂർ കെ എം ജെ ഹാളിൽ വെച്ച് നടക്കും

January 31, 2024 - By School Pathram Academy

ബഹുഭാഷാ ബഹുസ്വരത എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചു കൊണ്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷൻ (കെഎ എം എ ) 72-ാമത്കൊല്ലം ജില്ലാ സമ്മേളനം ഫെബ്രുവരി മൂന്നാം തീയതി കണ്ണനല്ലൂർ കെ എം ജെ ഹാളിൽ വെച്ച് നടക്കും.

ഇരവിപുരം എംഎൽഎ ശ്രീ .എം നൗഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

ക്യാഷ്യൂബോർഡ് ചെയർമാൻ ജയ മോഹനൻ മുഖ്യ അതിഥിയാകും. കെ എ എം എ സംസ്ഥാന പ്രസിഡൻറ് എ എ ജാഫർ മാഷ് മുഖ്യ പ്രഭാഷണം നടത്തും.സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സംഘടനയുടെ മുൻകാല നേതാക്കളായ മർഹൂം ബഷീർ കുഞ്ഞു മാസ്റ്റർ അവാർഡ് തേവലക്കര ലത്തീഫ് മാഷിനും ജില്ലയിലെ മികച്ച അറബി അധ്യാപകനുള്ള പച്ചില ഷംസുദ്ദീൻ മാസ്റ്റർ അവാർഡ് മാമ്പുഴ എൽപിഎസിലെ അധ്യാപകനായ നാദർഷ. ടി എന്നിവർക്കും നൽകും.സംഘടനയുടെ സംസ്ഥാന നേതാക്കളായ സിറാജ് മദനി, നബീൽ എസ് അമ്പലംകുന്ന് ,മുനീർ കിളിമാനൂർ തുടങ്ങിയവർ  സംബന്ധിക്കുമെന്ന് KAMA കൊല്ലം ജില്ലാ കമ്മറ്റിക്കു വേണ്ടി പ്രസിഡൻ്റ് അൻവർ എ പള്ളിക്കൽ, ജനറൽ സെക്രട്ടറി വി സൈഫുദീൻ നെടുമ്പന എന്നിവർ അറിയിച്ചു

Category: News