കേരള പി.എസ്.സി വിജ്ഞാപനം

August 30, 2022 - By School Pathram Academy

43 തസ്തികകളിലായി കേരള പി.എസ്.സി വിജ്ഞാപനം ക്ഷണിച്ചു. കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 22.

ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (പോളിടെക്നിക്കുകള്‍)സാങ്കേതിക വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം (തസ്തികമാറ്റം വഴിയുള്ള നിയമനം)ഭാരതീയ ചികിത്സാ വകുപ്പ്, ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്)കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്,

റിപ്പോര്‍ട്ടര്‍ ഗ്രേഡ് കക (തമിഴ്) കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ട്രാന്‍സിലേറ്റര്‍ (മലയാളം) വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്, കാറ്റലോഗ് അസിസ്റ്റന്റ്- കേരള നിയമസഭാ സെക്രട്ടേറിയറ്റ്,
ലബോറട്ടറി ടെക്നിഷ്യന്‍ ഗ്രേഡ് II-സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജുകള്‍,
ടെക്നിക്കല്‍ അസിസ്റ്റന്റ്-ഡ്രഗ്സ് കണ്‍ട്രോള്‍, പര്‍ച്ചെയ്സ് അസിസ്റ്റന്റ് ആരോഗ്യം,

റഫ്രിജറേഷന്‍ മെക്കാനിക്ക് (UIP)ആരോഗ്യം, ഇലക്ട്രീഷ്യന്‍ കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ (ബൈ ട്രാന്‍സ്ഫര്‍) കേരള ജല അതോറിറ്റി, ഇലക്ട്രീഷ്യന്‍ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, എന്‍ജിനീയറിങ് അസിസ്റ്റന്റ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്,

ഓവര്‍സിയര്‍ ഗ്രേഡ് കക കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഫീല്‍ഡ് ഓഫീസര്‍-കേരള വനവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്,
ഡ്രസ്സര്‍/നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ക മലബാര്‍ സിമന്റ്സ് ലിമിറ്റഡ്,
ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാ തലം): ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് കക ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, തയ്യല്‍ ടീച്ചര്‍ (UPS)വിദ്യാഭ്യാസം, ഇലക്ട്രീഷ്യന്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്.

Category: News