ജെ.ഇ.ഇ മെയിന്‍ (JEE-MAIN) ആദ്യഘട്ടത്തിനുള്ള രജിസ്ട്രേഷന്‍ ഈ മാസം 31 വൈകിട്ട് 5 വരെ നടത്താം

March 04, 2022 - By School Pathram Academy

JEE മെയിന്‍: ആദ്യഘട്ട രജിസ്ട്രേഷന്‍ മാര്‍ച്ച് 31 വരെ

ജെ.ഇ.ഇ മെയിന്‍ (JEE-MAIN) ആദ്യഘട്ടത്തിനുള്ള രജിസ്ട്രേഷന്‍ ഈ മാസം 31 വൈകിട്ട് 5 വരെ നടത്താം.

രാത്രി 11.30 വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

https://jeemain.nta.nic.in/ എന്ന സൈറ്റ് മുഖാന്തരം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

കഴിഞ്ഞ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്.

കോവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ഇക്കുറി രണ്ട് തവണയാക്കി പരീക്ഷ ചുരുക്കുകയാണെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം.

 

രണ്ട് തവണയും പരീക്ഷയെഴുതിയാല്‍ കൂട്ടത്തിലെ ഉയര്‍ന്ന മാര്‍ക്കാകും പരിഗണിക്കുക.

മലയാളത്തിലും പരീക്ഷയെഴുതാന്‍ അവസരമുണ്ട്.

Category: News