ടീച്ചേഴ്സ് കോളം – 2007 ഡിസംബർ 31 ന് സർവ്വീസിൽ പ്രവേശിച്ചു. ഇപ്പോൾ അധ്യാപന ജീവിതത്തിൽ 15 വർഷം പിന്നിട്ടു. ആദ്യമായി വടക്കേ വാഴക്കുളം ഗവ.യു.പി.സ്കൂളിൽ എത്തിച്ചേർന്ന ഞാൻ ഇപ്പോൾ മട്ടാഞ്ചേരി സബ്ജില്ലയിലെ അമരാവതി ഗവ.യു.പി.സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു

September 02, 2023 - By School Pathram Academy

Name: Manjumol CY

Name School: Gups Amaravathy

Designation: LPST

Mobile No: 994627 1919

Email: manjulps [email protected]

 

2007 Dec. 31 ന് സർവ്വീസിൽ പ്രവേശിച്ച ഞാൻ ഇപ്പോൾ അധ്യാപന ജീവിതത്തിൽ 15 വർഷം പിന്നിട്ടിരിക്കുന്നു. ആദ്യമായി വടക്കേ വാഴക്കുളം ഗവ.യു.പി.സ്കൂളിൽ എത്തിച്ചേർന്ന ഞാൻ ഇപ്പോൾ മട്ടാഞ്ചേരി സബ്ജില്ലയിലെ അമരാവതി ഗവ.യു.പി.സ്ക്കൂളിൽ സേവനമനുഷ്ഠിക്കുന്നു. ഒന്നാം ക്ലാസ്സിൽ നിന്നു വന്ന എനിക്ക് പുതിയ സ്ക്കൂളിലും ഒന്നാം ക്ലാസ്സ് തന്നെയാണ് കിട്ടിയത്. 

     ഒന്നാം ക്ലാസ്സ് ഒന്നാന്തരം എന്ന ലക്ഷ്യം നേടുന്നതിനു വേണ്ടിയുള്ള ഒരു ജൈത്രയാത്രയിലായിരുന്നു ഞാൻ… ഒന്നാം ക്ലാസ്സിൽ നിന്നും പോകുന്ന എല്ലാ കുട്ടികളും എഴുത്തും വായനയും അറിഞ്ഞിരിക്കണം. കുട്ടികൾക്ക് ആശയങ്ങൾ ഒത്തിരിയുണ്ട് ചെറിയ ക്ലാസ്സിൽ വച്ച് തന്നെ അത് എഴുതി പ്രകടിപ്പിക്കുകയും വായനയിലൂടെ അറിവുകൾ നേടുകയും ചെയ്താൽ അത് ഒരു വലിയ കാര്യം തന്നെ… 

    ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും സ്വതന്ത്രരചന – വായന എന്നിവയിൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻ്റെ ഓരോ അധ്യയന വർഷവും ആരംഭിക്കുന്നത്‌. പഠന പ്രശ്നങ്ങളുള്ള ചുരുക്കം കുട്ടികളൊഴിച്ച് എല്ലാ കുട്ടികളും അവരുടെ ആശയങ്ങൾ എഴുതി പ്രകടിപ്പിക്കാൻ പ്രാപ്തരാകാറുണ്ട്.

     ഏതാനും വർഷങ്ങളായി നടത്തുന്ന പഠനോത്സവങ്ങളിൽ എൻ്റെ ക്ലാസ്സിലെ കുട്ടികൾ കാണികൾ പറയുന്ന ഏതു വിഷയത്തെക്കുറിച്ചും ചാർട്ട് പേപ്പറിൻ്റെ ഒരു പേജോളം ആരുടെയും സഹായം കൂടാതെ വിവരണമെഴുതുകയും അവിടെ വച്ചു തന്നെ വായിച്ചവതരിപ്പിക്കുകയും ചെയ്തു വരുന്നു. അങ്ങനെ ഒത്തിരി പഠനോത്സവ വേദികൾ കുട്ടികൾ പിന്നിട്ട് കഴിഞ്ഞു.

കുട്ടികൾക്ക് ആത്മവിശ്വാസം നൽകിക്കൊണ്ട് സുഹൃത്തായും അമ്മയായും അവരെ ചേർത്ത് പിടിച്ച് താല്പര്യം ജനിപ്പിക്കുന്ന തരത്തിലുള്ള നൂതന പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുന്നു. കുട്ടികൾക്കായി പുസ്തക രചന, വായനാ കാർഡുകൾ തയ്യാറാക്കൽ, കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കവിതാ രചന ശില്പശാലകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കാണികൾ പറയുന്ന ഏതു കാര്യവും എഴുതാനും വായിക്കുവാനും തയ്യാറായാണ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ നിന്ന് പോകുന്നത്.